Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാർ ശ്രദ്ധിക്കുക–വെള്ളത്തിൽ മുങ്ങി ഈ റോഡുകള്‍, ഗതാഗതം ആകെ ‘കുരുക്കിൽ’

Wayanad Flood വയനാട് മുത്തങ്ങയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം റസ്സൽ ഷാഹുൽ

കോട്ടയം∙ കനത്ത മഴയിൽ കേരളത്തിൽ പല ജില്ലകളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തതോടെ ഗതാഗത തടസ്സവും രൂക്ഷം. യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി വിവിധ സർക്കാർ വകുപ്പുകൾ നിർദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്. മനോരമ ഓൺലൈൻ വായനക്കാർക്കും ഇതിൽ പങ്കാളികളാകാം. നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഗതാഗത നിയന്ത്രണങ്ങളും മറ്റു വിവരങ്ങളും ഈ വാർത്തയ്ക്കു താഴെ കമന്റായി നൽകാം.

Wayanad Flood വയനാട് മുത്തങ്ങയിൽ വെള്ളം കയറിയ നില.യിൽ. ചിത്രം റസ്സൽ ഷാഹുൽ

തുറന്ന 34 ഡാമുകൾ:

പഴശി (കണ്ണൂര്‍), ബാണാസുര, കാരാപുഴ (വയനാട്), കക്കയം, പെരുവണ്ണാമുഴി (കോഴിക്കോട്), വാളയാര്‍, മലമ്പുഴ, മീന്‍കര, പോത്തുണ്ടി, മംഗലം, ചുള്ളിയാര്‍, ശിരുവാണി, ആളിയാര്‍ (പാലക്കാട്), പീച്ചി, ചിമ്മിനി, വാഴാനി, പെരിങ്ങല്‍കുത്ത്, ലോവര്‍ ഷോളയാര്‍ (തൃശൂര്‍), ഇടമലയാര്‍, ഭൂതത്താന്‍കെട്ട് (എറണാകുളം), കല്ലാര്‍കുട്ടി, പാമ്പാല, ചെറുതോണി, മലങ്കര, മാട്ടുപെട്ടി, പൊന്മുടി, മുല്ലപ്പെരിയാര്‍(ഇടുക്കി), ആനത്തോട്, ശബരിഗിരി, പമ്പ, കൊല്ലം, തെന്മല(പത്തനംതിട്ട), പേപ്പാറ, നെയ്യാര്‍, അരുവിക്കര(തിരുവനന്തപുരം)

Rain-Flood-Ernakulam എറണാകുളം കണ്ടെയ്നർ റോഡിൽ നിന്നുള്ള വെള്ളക്കെട്ടിന്റെ ദൃശ്യം. ചിത്രം: പ്രവീൺ അണ്ണാമലൈ

വിമാനത്താവളം അടച്ചു.

നെടുമ്പാശേരി വിമാനത്താവളം 18 വരെ അടച്ചതിനാൽ നെടുമ്പാശേരിയിൽ നിന്നും പോകുന്ന എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തു നിന്നായിരിക്കും പുറപ്പെടുക. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി തിരുവനന്തപുരത്തു നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സ്പെഷൽ സർവീസുകൾ ആരംഭിച്ചു. എയർപോർട്ട് പ്രവർത്തനങ്ങൾ സാധാരണനിലയിൽ ആകുന്നതുവരെ ഈ സർവീസുകൾ തുടരും. ആവശ്യമെങ്കിൽ അധിക സർവീസുകൾ അയയ്ക്കുമെന്നും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി ഐപിഎസ് പറഞ്ഞു. 

ട്രെയിനുകൾ വൈകിയോടുന്നു

പാളത്തിലേക്കു വെള്ളം കയറി, മണ്ണിടിച്ചിൽ

കനത്ത മഴയിൽ വെള്ളം കയറിയ റോഡുകള്‍ (പിഡബ്ല്യുഡി കണക്ക്):

മലപ്പുറം - എയര്‍പോര്‍ട്ട് റോഡ്, പെരിന്തല്‍മണ്ണ - മനത്തുമംഗലം ബൈ പാസ്, കിഴിശേരി - കൊണ്ടോട്ടി റോഡ്, വാലില്ലാപുഴ - എളമരം - ഇരട്ടമൂഴി റോഡ്, പുനലൂര്‍ - മൂവാറ്റുപുഴ റോഡില്‍ റാന്നി ടൗണിന്റെ ഭാഗം, മാവേലിക്കര - കോഴഞ്ചേരി - ആറന്‍മുള റോഡ്, മേലുകര - റാന്നി റോഡ്, മുണ്ടക്കയം - കോരുത്തോട് റോഡ്, വൈക്കം - വെച്ചൂര്‍ റോഡ്, എംസി റോഡില്‍ തിരുവല്ല പടിഞ്ഞാറ് ഭാഗം, പുനലൂര്‍ - മൂവാറ്റുപുഴ റോഡില്‍ ചെമ്മന്‍പാലം ഭാഗം, കാര്യറ -  വള്ളക്കടവ് - എലിക്കാട്ടൂര്‍ പാലം (കൊല്ലം), മൂവാറ്റുപുഴ - കോതമംഗലം ബൈപാസ്, ചെങ്ങന്നൂര്‍ - ആറന്‍മുള റോഡില്‍ പുത്തന്‍കാവ് ജംക്‌ഷന്‍, ആല - ശരപത്തുംപടി റോഡ്, പെരുംപുഴക്കടവ് - അങ്ങാടിക്കല്‍ ഹാച്ചറി റോഡ്, മുളംതുരുത്തി കൃഷ്ണപുരം റോഡ്, വികാസ് മാര്‍ഗ് റോഡ്, പടിപ്പുരയ്ക്കല്‍ ക്ഷേത്രം തായക്കരിപ്പള്ളി എടത്വ റോഡ്, കോഴിമുക്ക് ചമ്പക്കുളം റോഡ്, വടക്കാഞ്ചേരി പോള്ളാച്ചി റോഡ് (മുടപ്പല്ലൂര്‍ ജംക്‌ഷന്‍).

Rain Road മഴയിൽ റോഡ് ചെളിക്കുളമായപ്പോൾ. പത്തനംതിട്ടയിൽ നിന്ന്.

ചെറുതുരുത്തി - പെരുമ്പിലാവ് റോഡ്, വടക്കന്‍ചേരി - കിഴക്കന്‍ചേരി റോഡ്, കൊരട്ടി - പുള്ളിക്കടവ് റോഡ്, കുണ്ടുകാട് ചിറ്റാടി റോഡ്, കൊടുങ്ങല്ലൂര്‍ - കൊടകര റോഡ്, മാള - പുത്തന്‍ചിറ റോഡ്, പൂക്കോട്ടൂര്‍ മൊറയൂര്‍ റോഡ്, കൊരട്ടി - പുളിക്കടവ് റോഡ്, പെരുമ്പാവൂര്‍ - ആലുവ റോഡ് (എറണാകുളം), കുട്ടമശേരി - ചുനംഗംവേലി റോഡ്, തോട്ടുമുഖം - തടിയിട്ടപ്പറമ്പ് റോഡ്, തോട്ടുമുഖം - എരുമത്തല റോഡ്, എടയപുരം സൊസൈറ്റി റോഡ്, ശ്രീകൃഷ്ണ ടെംപിൾ റോഡ്, ചെമ്പകശേരി കടവ് റോഡ്, ചെങ്കല്‍പട്ട് – ചൊവ്വര റോഡ്, ചൊവ്വര - മംഗലപ്പുഴ റോഡ്, അങ്കമാലി -പരവൂര്‍ റോഡ്, എടത്തല തൈക്കാട്ടുകര റോഡ്, എന്‍എഡി- എച്ച്എംടി റോഡ്, ആലുവ - ആലങ്ങാട് റോഡ്, വരാപുഴ ഫെറി റോഡ്, കച്ചേരി കനാല്‍ റോഡ്, അങ്കമാലി മഞ്ഞപ്ര റോഡ്, കാലടി - മഞ്ഞപ്ര റോഡ്.

മുണ്ടക്കയം–കോരുത്തോട് റോഡിൽ മണ്ണിടിച്ചിൽ, പള്ളിപ്പുറം–കടുത്തുരുത്തി റോഡിൽ വെള്ളക്കെട്ട്, വൈക്കം വെച്ചൂർ റോഡ്, പെരുമ്പാവൂർ–റയോൺപുരം റോഡ്, പെരുമ്പാവൂർ–പാതിപ്പാടം റോഡ്, കോതമംഗലം പൊലീസ് സ്റ്റേഷനു സമീപം, മലപ്പുറത്ത് പാനായി പെരിമ്പാലം റോഡ്, കൊടകര–കൊടുങ്ങല്ലൂർ റോഡ്, മാള പുത്തൻചിറ, കുഴൂർ കുണ്ടൂർ റോഡ്, കരുവന്നൂർ–കാട്ടൂർ റോഡ്, ചാത്തൻമാസ്റ്റർ റോഡ് (ഇരിഞ്ഞാലക്കുട), പൊറത്തിശേരി–ചെമ്മണ്ട–കാറളം റോഡ്, കിഴുത്താണി–കാറളം റോഡ്, എടതിരിഞ്ഞി–കാട്ടൂർ റോഡ്, കടുത്തുരുക്കി സെക്‌ഷനു കീഴിൽ മാഞ്ഞൂർ സൗത്ത് പൂവശേരി റോഡ്, കുരിശുപള്ളി തലപ്പള്ളി റോഡ്, ചാമക്കാല സൂസന്നപ്പാലം റോഡ്, മാഞ്ഞൂർ സൗത്ത് അപ്രോച്ച് റോഡ്, ആയാംകുടി മാന്നാർ റോഡ്, കാപ്പിക്കാട് കല്ലുപുര വക്കേത്തറ റോഡ്, ഏറ്റുമാനൂർ പൂഞ്ഞാർ റോ‍ഡിൽ കൊട്ടാരക്കര, ചേർപ്പുങ്കർ ഭാഗങ്ങൾ വെള്ളത്തിൽ.

Marine Drive Flood കൊച്ചി മറൈൻ ഡ്രൈവിൽ വെള്ളം കയറിയപ്പോൾ. ചിത്രം: പ്രവീൺ അണ്ണാമലൈ

പുനലൂര്‍ - മൂവാറ്റുപുഴ റോഡ്, പുനലൂര്‍ പേപ്പര്‍ മില്‍ പനംപട്ട റോഡ്, ആയൂര്‍ - അഞ്ചല്‍ റോഡ് (പെരിങ്ങല്ലൂര്‍ മേഖല–കൊല്ലം), തിരുവനന്തപുരം ചെങ്കോട്ട റോഡ്, അഞ്ചല്‍ പുനലൂര്‍ റോഡ്(അടുക്കളമൂല), മേക്കര അച്ചന്‍കോവില്‍ റോഡ്( പത്താം മൈല്‍), കൊല്ലം റെയില്‍വേ സ്റ്റേഷന്‍ റോഡ്, കൊല്ലം ബീച്ച് റോഡ്, അടൂര്‍ ശാസ്താംകോട്ട റോഡ്(ഭരണിക്കാവ് ജംക്‌ഷന്‍), പുതിയകാവ് ചക്കുവള്ളി റോഡ്

∙ കുളത്തൂപ്പുഴ, തെന്മല, നെയ്യാർ ‍ഡാം റോഡുകളിൽ ഗതാഗതം നിലച്ചു.

∙ കണ്ണൂർ, കോഴിക്കോട്  ജില്ലകളെ ബന്ധിപ്പിക്കുന്ന കടവത്തൂർ പാറക്കടവ് റോഡിൽ മുണ്ടത്തോട്  ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം  പൂർണമായും  സ്തംഭിച്ചു.

Rain Flood Ernakulam എറണാകുളം കണ്ടെയ്നർ റോഡിലെ വെള്ളക്കെട്ട്. ചിത്രം: പ്രവീൺ അണ്ണാമലൈ

∙ വെള്ളപ്പാച്ചിലിൽ പള്ളിവാസൽ ആറ്റുകാട് പാലം തകർന്നു.

∙ ചെറുതോണിയിൽ വലിയ മൺകെട്ടിടിഞ്ഞു. ബിഎസ്എൻഎൽ ഓഫിസിനു പിന്നിലും മണ്ണിടിച്ചിൽ. 

∙ മൂന്നാർ ഒറ്റപ്പെട്ട നിലയിൽ. വെള്ളപ്പൊക്കം തുടരുന്നു. അടിമാലി റൂട്ടിൽ മണ്ണിടിച്ചിൽ തുടരുന്നു

∙ തിരുവനന്തപുരത്തും പ്രളയം; കിള്ളിയാർ, കരമനയാർ, വാമനപുരം നദി, പാർവതി പുത്തനാർ കര കവിഞ്ഞു. നെടുമ്പോൽ ചുരം വെള്ളത്തിൽ. കണ്ണൂർ – വയനാട് റോഡ് ഗതാഗതം നിലച്ചു.

Rain Ernakulam Flood എറണാകുളത്തെ വെള്ളപ്പൊക്കം. ചിത്രം: പ്രവീൺ അണ്ണാമലൈ

∙ ഗൗരീശപട്ടത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ വീട്ടുകാരെ അഗ്നിശമനസേന രക്ഷിച്ചു. നെയ്യാർ അണക്കെട്ടിൽനിന്ന് വെള്ളമൊഴുക്കുന്ന കനാൽ തകർന്നു. 

∙ കോഴിക്കോട് – വയനാട് ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിഞ്ഞ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കുറ്റ്യാടി പക്രന്തളം ചുരത്തിലും മണ്ണിടിഞ്ഞു. വയനാട്ടിലേക്ക് ഗതാഗതം മുടങ്ങി. 

∙ ഭാരതപ്പുഴ കരകവിഞ്ഞു. പട്ടാമ്പി പാലം അടച്ചു. ഗായത്രിപ്പുഴയിൽ പാലങ്ങളിൽ വെള്ളം കയറി. 

∙ മലപ്പുറം ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. പാലക്കാട് ദേശീയപാതയിൽ ഗതാഗത തടസ്സം.

Ernakulam Flood നിറഞ്ഞൊഴുകുന്ന പെരിയാർ. മുളവുകാട് നിന്നുള്ള കാഴ്ച. ചിത്രം: പ്രവീൺ അണ്ണാമലൈ

∙ വഴിക്കടവ് ചെക്ക് ഡാം നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. കെ. രാജുവിന്‍റെ അധ്യക്ഷതയില്‍ പൊലീസ് ക്ലബില്‍ അടിയന്തര യോഗം ചേര്‍ന്നു. മീനച്ചിലാറിന്‍റെ  തീരപ്രദേശങ്ങളിൽ താമസിക്കുന്നവര്‍ പ്രായമായവരെയും രോഗികളെയും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്കു  മാറ്റണമെന്നു മന്ത്രി നിർദേശം നല്‍കി.

∙ ആറിന്‍റെ തീരത്തും  അപകട സ്ഥലങ്ങളിലും സെല്‍ഫി എടുക്കുന്നവര്‍ക്കും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം.

∙ കോട്ടയം ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ ബുധനാഴ്ച വൈകിട്ട് 6 മുതല്‍ വ്യാഴം രാവിലെ 6 വരെ ഗതാഗത നിരോധനം. ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പോലീസ് നിർദേശ പ്രകാരം യാത്ര ചെയ്യാം.

∙ കുമളി ഇറച്ചിപ്പാലത്ത് റോഡ് ഇടിഞ്ഞു. കുമളി കമ്പം റൂട്ടിൽ ഗതാഗതം നിലച്ചു.

∙ കോഴിക്കോട്– വയനാട് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

∙ ഐലൻഡ് എക്സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും. ആലുവ പാലത്തിൽ വെള്ളം അപകടനിലയിലെത്തിയിട്ടില്ല. വെള്ളം പൊങ്ങുന്നതിനാൽ ആലുവയ്ക്കും തൃശൂരിനുമിടയിൽ വേഗനിയന്ത്രണത്തിനു സാധ്യത. 

∙ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ഓഗസ്റ്റ് 16 വരെ റെഡ് അലർട്ട്.

∙ ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓഗസ്റ്റ് 15ന് റെഡ് അലർട്ട്.

∙ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓഗസ്റ്റ് 16 വരെ ഓറഞ്ച് അലർട്ട്.

∙ തിരുവനന്തപുരം കിള്ളിപ്പാലം, കള്ളിക്കാട് മേഖലയിൽ റോഡിൽ കനത്ത വെള്ളക്കെട്ട്.

∙ പത്തനംതിട്ട റാന്നി ടൗണിലും അനുബന്ധ മേഖലകളിലും വെള്ളം കയറി.

∙ ആലുവ ദേശീയ പാതയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിൽ, യാത്രക്കാർ ശ്രദ്ധിക്കുക.

∙ പാലക്കാട് പല റോഡുകളിലും കനത്ത വെള്ളക്കെട്ട്; പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

∙ കോതമംഗലം - അടിമാലി - മൂന്നാർ റോഡ്, ചെറുതോണി - കട്ടപ്പന, ചെറുതോണി- തൊടുപുഴ, നേര്യമംഗലം-പാംബള റോഡുകളിൽ ഗതാഗത തടസ്സം.

∙ ബീച്ചുകളില്‍ പോകുമ്പോൾ കടലില്‍ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.

∙ പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യത; പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം

∙  മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.

∙ ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ അമാന്തം കാണിക്കരുത്.

∙ ഉരുൾപൊട്ടൽ സാധ്യത;  രാത്രി എഴു മുതൽ രാവിലെ ഏഴു വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണം.

∙ കോട്ടയം, കുമളി റൂട്ടിൽ മുറിഞ്ഞപുഴയ്ക്കു സമീപം മണ്ണിടിഞ്ഞു ഗതാഗത തടസ്സം.

∙ ചെറുതോണിയിൽ നിന്നു തൊടുപുഴ, മെഡിക്കൽ കോളജ് ചെറുതോണി ഡാം എന്നിവടങ്ങളിലേയ്ക്ക് ഉള്ള വഴി പൊലീസ് ബ്ലോക്ക് ചെയ്തു. മെഡിക്കൽ കോളജിന് താഴത്തെ വളവിൽ വൻ മണ്ണിടിച്ചിൽ. മരങ്ങളും കടപുഴകി വീഴുന്നു.

∙ കൊട്ടാരക്കര, ഡിണ്ടിഗൽ ദേശീയപാതയിലെ കടുവാപാറ, പുല്ലുപാറ എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.

∙ ഇടുക്കി കൊക്കയാർ പഞ്ചായത്തിൽ മേലോരം കാർഗിൽ കവലയിൽ ഉരുൾപൊട്ടി റോഡ് തകർന്നു.

∙ മണിമലയാർ കരകവിഞ്ഞ് പൂഞ്ഞാർ–എരുമേലി സംസ്ഥാന പാതയിൽ മുണ്ടക്കയം കോസ് വേ പാലത്തിൽ വെള്ളം കയറി.

∙ കോരുത്തോട് അഴുതയാറ്റിൽ ജലനിരപ്പ് ഉയർന്ന് കൈവഴിയായ കണ്ടങ്കയം തോട്ടിൽ വെള്ളം കരകവിഞ്ഞ് വില്ലേജ് ഓഫിസിലും വീടുകളിലും കയറി.

∙ പമ്പയാറ്റിലെ അഴുമുന്നി, ആറാട്ടുകയം, കണമല, ഇടകടത്തി, കുരുമ്പൻമുഴി തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ.

∙ കണമല പാലം ഒഴികെ അരഡസനിലേറെ പാലങ്ങള്‍ പൂർണമായും വെള്ളത്തിനടിയിൽ.

∙ കണ്ണൂർ പരിയാരം പരിസരത്ത് പൂവത്തിങ്കൽ ജംക്‌ഷനിലും പെട്രോൾ പമ്പിലും വെള്ളം കയറി.

∙ സിഎസ്ആറിൽ വൈദികർ താമസിക്കുന്ന ഭാഗങ്ങളിൽ വെള്ളം കയറി.

∙ പരിയാരം കമ്മളം റോഡ് പൂർണമായും വെള്ളത്തിലായി. പരിയാരം താഴൂർ റോഡിൽ എലിഞ്ഞിപ്പാറ തോടിനു സമീപം റോഡിൽ വെള്ളം കയറി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

∙ പരിയാരം കടുങ്ങാട് റോഡിൽ റോഡിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

∙ കടുങ്ങാട് പാലം പൂർണമായും മുങ്ങി ഗതാഗതം സ്തംഭിച്ചു

∙ എലിഞ്ഞപ്ര കൂടപ്പുഴ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു; ചാലക്കുടി ഭാഗത്തേക്കു പോകേണ്ടവർ ചൗക്ക വഴിക്കു പോകുക

∙ പരിയാരം മംഗലൻ കോളനിയിൽ വെള്ളംകയറി വീടുകൾ മുക്കാലും മുങ്ങി.

∙ അടിമാലി ചീയപാറ മണ്ണിടിച്ചിൽ ഗതാഗതം ഇതു വരെ പുനഃസ്ഥാപിക്കാനായിട്ടില്ല. അടിമാലി ഭാഗത്തു നിന്ന് വന്ന വാഹനങ്ങൾ ചീയപാറ മുതൽ ഇരുമ്പുപാലം വരെ അഞ്ചു കിലോമീറ്ററേളം നീണ്ട നിരയായി കിടക്കുന്നു. രക്ഷാപ്രവർതനം പുരോഗമിക്കുന്നു; മച്ചിപ്ലാവിൽ റോഡിന് വിള്ളൽ.

∙ അടിമാലി അമ്പലപ്പടിയിൽ ടികെജി ഹോട്ടലിനു സമീപം മണ്ണിടിയുന്നു.

related stories