Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് സഹായമെത്തുന്നു; സൈന്യം പത്തനംതിട്ടയിലേക്ക്

ranni-town റാന്നി കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കയറിയപ്പോൾ.

പത്തനംതിട്ട∙ തോരാമഴയും വെള്ളപ്പൊക്കവും കനത്ത ദുരിതം വിതച്ച പത്തനംതിട്ടയിലേക്ക് സഹായഹസ്തവുമായി സൈന്യമെത്തുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേർ ഒറ്റപ്പെട്ടു കിടക്കുന്ന സാഹചര്യത്തിലാണ് സൈന്യം രംഗത്തിറങ്ങുന്നത്. പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം എത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹും അറിയിച്ചിട്ടുണ്ട്. നിലവിൽ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. 23 ബോട്ടുകൾകൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും.

തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പൊലീസിന്റെ ആറ് ബോട്ടുകള്‍, തീരസംരക്ഷണ സേനയുടെ രണ്ടു ബോട്ടുകള്‍, നാവികസേനയുടെ രണ്ടു ബോട്ടുകള്‍, കൊല്ലത്തു നിന്നു രണ്ടു ബോട്ടുകള്‍, ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് ബോട്ടുകള്‍, അഗ്നിശമന സേനയുടെ ഒരു ബോട്ട്, എറണാകുളത്തു നിന്നു രണ്ടു ബോട്ട് എന്നിവയാണ് രക്ഷാപ്രവർത്തനത്തിൽ സഹായിക്കുക. ഇതിനു പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തുനിന്നും റാന്നിയിലെത്തി. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

വീടുകളുടെ മുകളിൽ കഴിയുന്നവർ വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഇതു കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കും. കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.

പത്തനംതിട്ട വെള്ളത്തിൽ

അസാധാരണ പ്രളയത്തിൽ മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലായതോടെ നൂറുകണക്കിനുപേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയത്. റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരിൽ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അഗ്നിശമന സേനാ, പോലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല.

തിരുവല്ല ഫയർഫോഴ്സ് ഓഫിസിൽ മാത്രം രാവിലെ പതിനൊന്നിനും വൈകിട്ട് എട്ടിനുമിടയിൽ ഫോണിലൂടെ മാത്രം സഹായം തേടി ആയിരത്തിലധികം വിളികൾ വന്നതായി അധികൃതർ അറിയിച്ചു. പത്തനംതിട്ടയിൽ സർവസജ്ജമായ കൺട്രോൾ റൂം തുറന്നു കഴിഞ്ഞതായി മന്ത്രി മാത്യു ടി. തോമസ് അറിയിച്ചിട്ടുണ്ട്. വ്യാഴം രാവിലെ മുതൽ പത്തനംതിട്ടയിലെ കൺട്രോൾ റൂം രക്ഷാപ്രവർത്തനങ്ങളുടെ ചുക്കാൻ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്.

ആളുകൾ കുടുങ്ങിക്കിടക്കുന്ന മേഖലകൾ

ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യൻകോയിക്കൽ, കുളമാക്കുഴി എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കിൽ നിന്ന് കിടങ്ങന്നൂർക്കു പോകുന്ന വഴിയിൽ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയിൽ രണ്ടു കുംടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങൾ വീടുകളിൽ അകപ്പെട്ട് കിടക്കുന്നു.

കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പോലീസ് സ്റ്റേഷൻ ഭാഗം, വരയന്നൂർ, ചാത്തൻപാറ, ഉള്ളൂർക്കാവ് എന്നിവിടങ്ങളിൽ 35 കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. മാരാമൺ ലത്തീൻ കത്തോലിക്കാ പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കവിയൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ആറന്മുള, ചെറുകോൽ ഭാഗങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ വീടിന്റെ ഒന്നാമത്തെ നിലയിൽ കുടുങ്ങിയിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരി പഞ്ചായത്ത്‌ ഓഫിസിനു പിന്നിൽ അഞ്ചു വീടുകളുടെ മുകളിൽ മുപ്പതിലധികം പേർ കുടുങ്ങി. ഒന്നാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ആരുമില്ല.

മലപ്പുഴശ്ശേരി പഞ്ചായത്തിലെ മുല്ലശ്ശേരി ചിറയിൽ അഞ്ചു കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. കോഴിപ്പാലത്തെ ഹോസ്റ്റലിലും കുട്ടികൾ അകപ്പെട്ടിട്ടുണ്ട്. ചെറുകോൽ ഭാഗത്ത്‌ വള്ളം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ഒന്നാം നിലയിൽ കുടുങ്ങിയവരെ വള്ളം വഴി രക്ഷിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇവിടെ സൈന്യത്തിന്റെ സഹായം തേടും.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍:

കലക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303

കൺട്രോൾ റൂം നമ്പറുകൾ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

ജില്ലാ പൊലീസ് മേധാവി- 9497996983
ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷന്‍)- 9497990028
ജില്ലാ പൊലീസ് കാര്യാലയം- 04682222630
മാനേജര്‍ - 9497965289
സിഐ വനിതാ സെല്‍ - 9497987057

ക്രൈം സ്റ്റോപ്പര്‍ - 04682327914

ഡിവൈഎസ്പി പത്തനംതിട്ട - 9497990033
സിഐ പത്തനംതിട്ട- 9497987046
പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍- 9497980250
മലയാലപുഴ പൊലീസ് സ്റ്റേഷന്‍ - 9497980253
പൊലീസ് കണ്‍ട്രോള്‍ റൂം - 9497980251

ട്രാഫിക് പത്തനംതിട്ട- 9497980259
സിഐ കോഴഞ്ചേരി - 9497987047
ആറന്‍മുള പൊലീസ് സ്റ്റേഷന്‍ - 9497980226
കോയിപുറം പൊലീസ് സ്റ്റേഷന്‍ - 9497980232
സിഐ ചിറ്റാര്‍ - 9497987048
ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍- 9497980228
മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍ - 9497980235

സിഐ പമ്പ പൊലീസ് സ്റ്റേഷന്‍- 9497987049
പമ്പ പൊലീസ് സ്റ്റേഷന്‍ - 9497980229

ഡിവൈഎസ്പി അടൂര്‍- 9497990034
സിഐ അടൂര്‍- 9497987050
അടൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497980247
അടൂര്‍ ട്രാഫിക്- 9497980256

ഏനാത്ത് പൊലീസ് സ്റ്റേഷന്‍ - 9497980246
സിഐ പന്തളം- 9497987051
പന്തളം പൊലീസ് സ്റ്റേഷന്‍ - 9497980236
കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍- 9497980231

സിഐ കോന്നി - 9497987052
കോന്നി പൊലീസ് സ്റ്റേഷന്‍- 9497980233
കൂടല്‍ പൊലീസ് സ്റ്റേഷന്‍ - 9497980234

താന്നിത്തോട് പൊലീസ് സ്റ്റേഷന്‍ - 9497980241

ഡിവൈഎസ്പി തിരുവല്ല - 9497990035
സിഐ തിരുവല്ല- 9497987053
തിരുവല്ല പൊലീസ് സ്റ്റേഷന്‍ - 9497980242
തിരുവല്ല ട്രാഫിക്- 9497980260

പുലിക്കീഴ് പൊലീസ് സ്റ്റേഷന്‍ - 9497980240
സിഐ മല്ലപ്പള്ളി- 9497987054
കീഴ്‌വയ്പൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497980230
പെരുംപെട്ടി പൊലീസ് സ്റ്റേഷന്‍ - 9497980238

സിഐ റാന്നി - 9497987055
റാന്നി പൊലീസ് സ്റ്റേഷന്‍ - 9497980255

സിഐ വടശേരിക്കര- 9497987056
വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ - 9497980245
പെരിനാട് പൊലീസ് സ്റ്റേഷന്‍ - 9497980239

വനിതാ ഹെല്‍പ്പ് ലൈന്‍ - 9447994707

സന്നിധാനം പൊലീസ് - 04735202014

related stories