ന്യൂഡൽഹി∙ വ്യോമസേനയുടെ മിഗ് 27 വിമാനം രാജസ്ഥാനിലെ ജോധ്പുറിനു സമീപം തകർന്നു വീണു. പൈലറ്റ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പതിവു പറക്കലിന്റെ സമയത്തായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു വ്യോമസേന അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂണിൽ മറ്റൊരു മിഗ് 27 വിമാനവും സമാന രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.