Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ മികച്ച സർക്കാർ ആശുപത്രികൾ: അഭിമാനമായി ചാലക്കുടിയും നൂൽപ്പുഴയും

Hospital പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ രാജ്യത്തെ മികച്ച സർക്കാർ ആശുപത്രികളായി ചാലക്കുടി താലൂക്ക് ആശുപത്രിയെയും വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെയും തിരഞ്ഞെടുത്തു. നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) പ്രകാരം നടന്ന പരിശോധനയിൽ 98.07% മാർക്ക് നേടിയാണു ചാലക്കുടി ആശുപത്രി രാജ്യത്തെ ഏറ്റവും മികച്ച സബ് ജില്ലാ ആശുപത്രിയായത്. 

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 98% മാർക്ക് നേടി രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമെന്ന സ്ഥാനം കരസ്ഥമാക്കി. കാസർകോട് പനത്തടി സാമൂഹ്യാരോഗ്യ കേന്ദ്രം, കണ്ണൂരിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമായ മൈതാനപ്പളളി എന്നിവയ്ക്കും എൻക്യുഎഎസ് അക്രഡിറ്റേഷൻ ലഭിച്ചു.