Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനു കൈത്താങ്ങാകാൻ കലാകാരന്മാർ; ഡല്‍ഹിയില്‍ ദേശീയ ചിത്രപ്രദര്‍ശനം

kerala-flood എറണാകുളത്തെ പ്രളയക്കാഴ്ച.

ന്യൂഡല്‍ഹി∙ കേരളത്തിലെ പ്രളയദുരിതബാധിതര്‍ക്കു വേണ്ടി ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാര്‍ ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ ചിത്രപ്രദര്‍ശനത്തിനു ഡല്‍ഹിയിലെ നാഷനല്‍ ഗാലറി ഓഫ് മോഡണ്‍ ആര്‍ട്‌സ് വേദിയാകും. ഇന്ത്യ ഗേറ്റിനു സമീപമുള്ള നാഷനല്‍ ഗാലറിയില്‍ 21 മുതല്‍ 23 വരെയാണു ചിത്രപ്രദര്‍ശനം.

‘ആര്‍ട് ഫോര്‍ കേരള ഫ്‌ളഡ് ഡിസാസ്റ്റര്‍ 2018’ എന്നുപേരിട്ട പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സമര്‍പ്പിക്കുമെന്നു നാഷനല്‍ ഗാലറി അധികൃതര്‍ പറഞ്ഞു. എ.രാമചന്ദ്രന്‍, അഞ്ജലി ഇള മേനോന്‍, അപര്‍ണ കൗര്‍, ജതിന്‍ ദാസ്, മനു പരേഖ്, ജഗന്‍ ചൗധരി, മാധവി പരേഖ്, രഘു റായ്, ശിവപ്രസന്ന, ഗോപി ഗജ്‌വാനി, രാമേശ്വര്‍ ബ്രൂട്ട, പരേഷ് മെയ്റ്റി, സുബോധ് ഗുപ്ത തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഫോട്ടോകളും സ്‌കെച്ചുകളും ഉള്‍പ്പെടെ പ്രദര്‍ശനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

related stories