Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലക്കുടിയിൽ ചുഴലിക്കാറ്റും മഴയും; മരങ്ങൾ കടപുഴകി, മേൽക്കൂരകൾ പറന്നു

chalakudy ചാലക്കുടിയിൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടം.

ചാലക്കുടി∙ നഗരത്തിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. പൊലീസ് സ്റ്റേഷൻ, സുരഭി സിനിമ തിയേറ്റർ എന്നിവടങ്ങളിലെ ഷീറ്റിട്ട മേൽക്കൂര കാറ്റിൽ പറന്നുപോയി. പലയിടത്തും മരങ്ങൾ കടപുഴകി. തൃശൂർ നഗരത്തിലുൾപ്പടെ ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴയാണ്.

കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണു വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി. രൂക്ഷമായ വെള്ളക്കെട്ടില്‍ നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. സുരഭി തി​യറ്ററിന്റെ ഷീറ്റുകള്‍ തകര്‍ന്നതോടെ, സിനിമ കാണാനിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആളപായമില്ലെന്നു പൊലീസ് പറഞ്ഞു.