Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിലെ വിനോദ സഞ്ചാര വിലക്ക് കലക്ടർ പിൻവലിച്ചു

neelakkurinji.4 ഇടുക്കിയില്‍ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നു (ഫയൽ ചിത്രം)

തൊടുപുഴ∙ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവു പിൻവലിച്ചതായി കലക്ടർ കെ.ജീവൻബാബു അറിയിച്ചു. ജന സുരക്ഷ കണക്കിലെടുത്തു മലയോര മേഖലയിലൂടെയുളള രാത്രികാല യാത്ര തിങ്കളാഴ്ച ഒഴിവാക്കണമെന്നും കലക്ടർ പറഞ്ഞു.  

ന്യൂനമർദ ഭീഷണിയെ തുടർന്നാണ് ഇടുക്കി ജില്ലയിൽ നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെയുള്ള വിനോദ സഞ്ചാരത്തിനു വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു നിയന്ത്രണം നിലവിൽ വന്നത്. മലയോരത്തെ റോഡുകളിലൂടെ ഭാരവാഹനങ്ങൾ ഓടിക്കുന്നതിനും കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.