ശബരിമല വിധിക്കെതിരെ 16നു സെക്രട്ടേറിയറ്റ് പടിക്കൽ അയ്യപ്പ ഭക്ത സംഗമം

കൊച്ചി∙ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ 16നു സെക്രട്ടേറിയറ്റ് പടിക്കൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമം നടത്തുമെന്നു ശബരിമല ആചാര സംരക്ഷണസമിതി.

Read more at: തന്ത്രിയും കുടുംബവും മാത്രമല്ല ഹിന്ദുസമൂഹം; ശബരിമലയില്‍ സര്‍ക്കാരിനെ തുണച്ച് വെള്ളാപ്പള്ളി

Read more at: ‘സംസ്ഥാനത്തേത് വിഭജനത്തിന്റെ രാഷ്ട്രീയം; ശബരിമലയിൽ ബിജെപിക്ക് നേട്ടമുണ്ടാകില്ല’

‘ശബരിമല നട തുറക്കുന്ന 17 മുതൽ അഞ്ചു ദിവസം പമ്പയിലും ശബരിമലയിലും പ്രാർഥനാ ഉപവാസം നടത്തും. ഈ ദിവസങ്ങളിൽ, ശബരിമലയിലെ വഴികളിലെല്ലാം ഭക്തർ കാവൽ നിൽക്കും. സുപ്രീം കോടതി വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജിയിൽ വിധി വരും വരെ സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുത്. അതിനു തുനിഞ്ഞാൽ വിമോചന സമരത്തേക്കാൾ വലിയ പ്രക്ഷോഭം നേരിടേണ്ടി വരും. നിയമനിർമാണത്തിലൂടെ, ശബരിമലയിൽ യുവതികളുടെ പ്രവേശനം സർക്കാർ നിരോധിക്കണം.

സ്ത്രീപക്ഷവാദികളായ യുവതികൾ ശബരിമലയിൽ കയറാൻ ശ്രമിക്കരുത്. ശബരിമലയെ സെക്സ് ടൂറിസം കേന്ദ്രമാക്കാനാണു ചില ജഡ്ജിമാർ ഉദ്ദേശിച്ചത്. തായ്‌ലൻഡ് ആക്കാനുള്ള ശ്രമത്തെ എന്തു വിലകൊടുത്തും തടയും. യുവതികളെ പ്രവേശിപ്പിക്കുമെന്ന സർക്കാരിന്റെ നിർബന്ധബുദ്ധി ദുരുദ്ദേശ്യപരമാണ്. സഹനം മുതൽ ആത്മാർപണം വരെയുള്ള സമരമാർഗം അവലംബിക്കും.

സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുവന്ന രാഷ്ട്രീയപാർട്ടികളുടെ ലക്ഷ്യം മുതലെടുപ്പാണ്. ഇതു സമരത്തെ ദുർബലപ്പെടുത്തും. വിധിക്ക് അനുകൂലമായി നിലപാടെടുത്ത രാഷ്ട്രീയകക്ഷികളും സംഘപരിവാറും പിന്നീടു നിലപാടു മാറ്റാൻ നിർബന്ധിതരായി. വിധിക്കെതിരെ വൻ ജനമുന്നേറ്റമാണു സംസ്ഥാനത്തുണ്ടാകുന്നത്.’ സമിതി രക്ഷാധികാരി പ്രയാർ ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ രാഹുൽ ഈശ്വർ, ഹിന്ദു പാർലമെന്റ് ചെയർമാൻ പി.ആർ. ദേവദാസ് എന്നിവർ പറഞ്ഞു.