Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതി വിധി വരുന്നതോടെ ‘അമ്മ’യിലെ പ്രശ്നങ്ങൾ ഇല്ലാതാകും: സുരേഷ് ഗോപി

Suresh Gopi

കൊല്ലം ∙ ഒരു കോടതി വിധി വരുന്നതോടെ താര സംഘടനയിലെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്നു നടൻ സുരേഷ് ഗോപി എംപി. ചെയ്യുന്ന പാപങ്ങളെല്ലാം അന്ന് എവിടെ കൊണ്ടുപോയി കഴുകിക്കളയും? പുറത്തുപറയുന്നതു പോലുള്ള പ്രശ്നങ്ങൾ അവിടെയില്ല. ചില ന്യൂനതകളുണ്ട്. സർക്കാരിനില്ലേ ന്യൂനതകൾ. ഇതുപോലെ ഒരു സംഘടന ഇന്ത്യയിൽ വേറെയില്ല. 147 പേർക്കു മാസം 5,000 വീതം നൽകുന്നുണ്ട്. താരങ്ങൾക്കല്ല. അരി വാങ്ങാൻ വഴിയില്ലാത്തവർക്കാണ് അതുനൽകുന്നത്. അരിയെക്കാൾ ആവശ്യം മരുന്നിനാണെങ്കിൽ അതു വാങ്ങും. അതു മുടക്കിക്കളയരുതെന്നും സുരേഷ് ഗോപി പറഞ്ഞു.