മലയാളികൾ ഉൾപ്പെട്ട മൽസ്യബന്ധനബോട്ട് മംഗലാപുരത്തിനു സമീപം കടലിൽ ഒഴുകി നടക്കുന്നു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ അഞ്ചു മലയാളികൾ ഉൾപ്പെടെ തൂത്തൂരിൽനിന്നു പോയ മൽസ്യബന്ധനബോട്ടിന്റെ എൻജിൻ കേടായി മംഗലാപുരത്തിനു സമീപം കടലിൽ ഒഴുകി നടക്കുന്നു. മഞ്ഞപ്പാറ കടൽ മേഖലയിലാണെന്നാണു വിവരം. ശനിയാഴ്ച മുതൽ സഹായത്തിനായി അപേക്ഷിച്ചിട്ടും ലഭിച്ചില്ലെന്നു പരാതി.

കർണാടക, കൊച്ചി മറൈൻ എൻഫോഴ്സ്മെന്റിനെ അറിയിച്ചു. ബോട്ടിൽ കുടിവെള്ളം തീർന്നുവെന്നും അപകടാവസ്ഥയിലാണെന്നും ബോട്ടിലുളളവർ അറിയിച്ചു.