Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുത് : പി.സി.ജോർജ്

P.C. George

തിരുവനന്തപുരം ∙ റബർ കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുതെന്ന് നിയമസഭയിൽ പി.സി.ജോർജ്. റബർ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്.

പരിസ്ഥിതി നശിപ്പിക്കുന്നതാണ് റബർ കൃഷി. സായിപ്പന്മാർ കേരളീയരെ കബളിപ്പിക്കാൻ കൊണ്ടു വന്നതാണ് ഈ കൃഷി. സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബർ കർഷകർക്ക് നൽകരുത്. നിലവിലുള്ള റബർ മരങ്ങൾ വെട്ടി നശിപ്പിക്കണം. 

റബർ കൃഷിയേയും കർഷകരേയും പ്രോത്സാഹിപ്പിക്കരുതെന്നും നിയമസഭയിൽ പി.സി.ജോർജ് പറഞ്ഞു. റബർ കർഷകരെ സഹായിക്കരുതെന്ന ജോർജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. റബർ കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ല.