Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനലിന്റെ ഭാര്യയെ വേദനിപ്പിച്ചിട്ടില്ല, സര്‍ക്കാർ സഹായിക്കും: വിശദീകരണവുമായി മന്ത്രി

M_M_Mani

തിരുവനന്തപുരം∙നെയ്യാറ്റിൻകരയിൽ‌ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. വിജിയെ അവഹേളിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു. നടപടി ക്രമമാണു പറഞ്ഞത്. മരിച്ച സനലിന്റെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

വിജിയെ അധിക്ഷേപിച്ച മന്ത്രി മാപ്പ് പറയണം: രമേശ് ചെന്നിത്തല

സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതില്‍ പണിയുന്നവരുടെ തനിനിറമാണ് മന്ത്രി എം.എം.മണിയുടെ അധിക്ഷേപത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിയുടെ വീട്ടിലെത്തിയ  ഇടത് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തതാണ്. ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്ന വിജിയുടെ ആവശ്യം ഇതുവരെ മന്ത്രിസഭാ യോഗം പരിഗണിച്ചിട്ടില്ല. ജീവിതത്തില്‍ സര്‍വവും നഷ്ടപ്പെട്ട ഒരു വിധവയെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത  മന്ത്രി എം.എം. മണി  അവരോടും കേരളീയ സമൂഹത്തോടും മാപ്പു പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.