Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം സ്ഫോടനം: ഐഎസ് ബന്ധമുള്ള പത്ത് പേർ പിടിയിൽ

nia-raid-delhi-up എൻഐഎ റെയ്ഡിനെ തുടർന്ന് പ്രദേശത്ത് തടിച്ചുകൂടിയ ഉദ്യോഗസ്ഥരും ജനങ്ങളും

ന്യൂഡൽഹി∙ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരസംഘത്തിലുള്ളവരെന്നു സംശയിക്കുന്ന പത്ത് പേരെ ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും റിപ്പബ്ലിക് ദിനത്തിൽ സ്ഫോടനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 16 പേരെ പിടികൂടിയതിൽ 10 പേരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്.

ഇവരിൽ നിന്ന് റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്, 100 മൊബൈൽ ഫോണുകൾ,135 സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ എൻജിനീയർ, വിദ്യാർഥി, ഓട്ടോ ഡ്രൈവർ തുടങ്ങിയവർ ഉള്‍പ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലും ഉത്തർപ്രദേശിലും എന്‍ഐഎ റെയ്ഡ് നടത്തി. രണ്ട് സംസ്ഥാനങ്ങളിലുമായി ആകെ 17 ഇടങ്ങളിലാണ് പരിശോധന നടന്നത്. പിടികൂടിയവരിൽ അഞ്ച് പേർ യുപി അമ്‍രോഹ സ്വദേശികളാണ്. സംഘത്തലവനും പിടിയിലായിട്ടുണ്ട്. 

കിഴക്കൻ ഡൽഹിയിലെ ജഫാരബാദിൽ ഡൽഹി പൊലീസ് സ്പെഷൽ സ്ക്വാഡുമായി സഹകരിച്ചാണ് എൻഐഎ പരിശോധന നടത്തിയത്. ഭീകരസംഘടനയുമായി ബന്ധമുള്ള ഹർക്കത്ത് ഉൽ ഹർബ് ഇ ഇസ്‍ലാം എന്ന സംഘത്തിനു വേണ്ടിയാണു തിരച്ചില്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.