Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ 24 ക്രിസ്ത്യൻ യുവാക്കളെ കാണാതായി

കറാച്ചി∙ ക്രിസ്ത്യാനികളായ 24 യുവാക്കളെ കറാച്ചിയിൽ നിന്നു മാർച്ച് 30 മുതൽ നിഗൂഢമായ രീതിയിൽ കാണാതായതായി ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിന്റെ നേതാക്കൾ പൊലീസിൽ പരാതി നൽകി.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ മുഖംമൂടി ധരിച്ചെത്തിയ ചിലർ വീടുകളിൽ നിന്ന് ഇവരെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. മാർച്ച് 30ന് ആറുപേരെയും ഏപ്രിൽ 15നു നാലു യുവാക്കളെയും മേയ് എട്ടിനു 14 പേരെയുമാണു ബലമായി കൊണ്ടുപോയത്. 

നമ്പർ പ്ലേറ്റില്ലാത്ത കാറുകളിലാണു ‘സുരക്ഷാ ഉദ്യോഗസ്ഥർ’ എത്തിയതെന്നും പരാതിയിൽ പറയുന്നു.