Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താം ലുവാങ് ഗുഹയിലെ ധ്യാനബുദ്ധൻ

cave-rescue പരിശീലകൻ ഇകപോൾ ചാൻടവോങ് കുട്ടികൾക്കൊപ്പം (ഫയൽ ചിത്രം)

ബാങ്കോക്ക്∙ ഇകപോൾ ചാൻടവോങ് എന്ന അകീ ആ 12 കുട്ടികളുടെയും കൺകണ്ട ദൈവമായിരുന്നു ഫുട്ബോൾ മൈതാനത്ത്. കഴിഞ്ഞ 16 ദിവസമായി ജീവിതത്തിലും അദ്ദേഹം അവരുടെ ഗുരുവും വഴികാട്ടിയുമായി. ചെളിയും വെള്ളവും നിറഞ്ഞ ഇരുൾഗുഹയിൽ 12 കുരുന്നു താരങ്ങൾക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞത് അകീ പകർന്ന കരുത്തിലാണ്.

സന്ന്യാസ ജീവിതം നയിച്ചിരുന്ന അകീ മൂന്നു വർഷം മുൻപാണ് മുഴുവൻ സമയ സന്ന്യാസം ഉപേക്ഷിച്ച് ഫുട്ബോൾ പരിശീലനത്തിലേക്കു തിരിഞ്ഞത്. പത്തുവയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അകീ ബുദ്ധ ആശ്രമത്തിലാണ് വളർന്നതും പഠിച്ചതും.

വളരെ കുറഞ്ഞ രീതിയിൽ ഊർജം ചെലവിട്ട് കഴിയാനും, ഉള്ള ഭക്ഷണവും ശുദ്ധജലവും പങ്കിട്ടു കഴിക്കാനും, ആശങ്കപ്പെടാതിരിക്കാനും കുട്ടികളെ സഹായിച്ചത് അകീയുടെ സാന്നിധ്യമാണ്. ഓക്സിജൻ കുറച്ച് ഉപയോഗിച്ചു ജീവൻ നിലനിർത്താൻ അദ്ദേഹത്തിന്റെ ധ്യാന രീതികൾ സഹായിച്ചു.