Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിപ്പീൻസിൽ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

മനില ∙ഫിലിപ്പീൻസ് ദ്വീപായ മിൻഡാനോയിൽ ഭൂചലനം. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നു സൂനാമി മുന്നറിയിപ്പു നൽകി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 2 മണിക്കൂർ ജനങ്ങൾ തീരത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് സമയപരിധി കഴിഞ്ഞതോടെ പിൻവലിച്ചു. കടലിൽ‌ 59 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം. ഇന്തൊനീഷ്യയിൽ അഗ്നിപർവതദ്വീപ് സ്ഫോടനത്തെ തുടർന്നുണ്ടായ സൂനാമിയിൽ 400 പേർ കൊല്ലപ്പെട്ടതു കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്.