Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ നിന്നുള്ള മുഴുവൻ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

donald-trump-and-self-goals

വാഷിങ്ടൻ ∙ ചൈനയിൽനിന്നുള്ള മുഴുവൻ ഇറക്കുമതിക്കും വേണ്ടിവന്നാൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുഎസിൽ ചൈന 2017ൽ 505.5 ബില്യൺ (അരലക്ഷം കോടി) ഡോളറിന്റെ ഇറക്കുമതിയാണു നടത്തിയിട്ടുള്ളത്. ഇതു സൂചിപ്പിച്ച് ‘500 വരെ പോകാൻ യുഎസ് തയാറാണെ’ന്നായിരുന്നു ട്രംപിന്റെ പരാമർശം.

ഈ മാസം ആദ്യമാണു 3400 കോടി ഡോളറിന്റെ (34 ബില്യൺ) ചൈനീസ് ഇറക്കുമതിക്ക് 25% തീരുവ യുഎസ് ചുമത്തിയത്. ‘ഇതു രാഷ്ട്രീയ നേട്ടത്തിനായി ചെയ്യുന്നതല്ല; രാജ്യത്തിന്റെ നന്മയ്ക്കായി ചെയ്യുന്നതാണ്. ചൈന വളരെക്കാലമായി നമ്മളെ കവർച്ച ചെയ്യുന്നു. അവർ ഭയപ്പെടാനല്ല, നന്നാവണമെന്നാണ് ആഗ്രഹം. പ്രസിഡന്റ് ഷിയെ എനിക്കു ശരിക്കും ഇഷ്ടമാണ്. എന്നാൽ ഇതു തികച്ചും അന്യായമാണ്’– അദ്ദേഹം പറഞ്ഞു.