Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായു നന്നെങ്കിൽ ചോറും നന്ന് !

wheat-import

ബോസ്റ്റൻ∙ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവു കൂടുന്നതു മൂലം അരി, ഗോതമ്പ് ഉൾപ്പെടെയുള്ള വിളകളിൽ പോഷകങ്ങളുടെ അളവു കുറയുന്നതായി പഠനം. ഇന്ത്യയിൽ 2050 ആകുമ്പോഴേക്കും കോടിക്കണക്കിനു ജനങ്ങൾ പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും യുഎസിലെ ഹാർവഡ് ടിഎച്ച് ചാൻ സ്കൂൾ പബ്ലിക് ഹെൽത്തിന്റെ പഠനത്തിൽ പറയുന്നു.

ലോകത്താകെ 17.5 കോടി ജനങ്ങളിൽ സിങ്കിന്റെ കുറവുണ്ടാകുമ്പോൾ അതിൽ അഞ്ചു കോടി ഇന്ത്യക്കാരായിരിക്കും. 12 കോടി ജനങ്ങളിൽ പ്രോട്ടീന്റെ കുറവ് ഉണ്ടാകുമ്പോൾ അതിൽ നാലു കോടിയോളം പേർ ഇന്ത്യയിലായിരിക്കും. ഇരുമ്പിന്റെ കുറവു മൂലം 50 കോടിയിലേറെ സ്ത്രീകളെയും കുട്ടികളെയും വിളർച്ച ബാധിക്കുമെന്നും പഠനം പറയുന്നു.

related stories