Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനം തെരുവിൽ നടന്നുനീങ്ങി!; ആയുധങ്ങൾ നിരത്താതെ ഉത്തരകൊറിയയുടെ സ്ഥാപനദിനാഘോഷം

North Korea Anniversary ഉത്തരകൊറിയയുടെ എഴുപതാം സ്ഥാപനദിനത്തോടനുബന്ധിച്ചു നടന്ന പരേഡിൽ ബലൂണുകളും പൂക്കളുമായി അണിനിരന്നവർ. ചിത്രം ∙ എപി

പോങ്യാങ് ∙ ഉത്തരകൊറിയക്കാർ ശീലിച്ചിട്ടില്ലാത്ത പട്ടാള പരേഡാണ് ഇന്നലെ തലസ്ഥാനമായ പോങ്യാങ്ങിൽ നടന്നത്. പതിവുള്ള ദീർഘദൂര മിസൈലുകളുടെ കാഴ്ച ഉണ്ടായിരുന്നില്ല. പകരം നിറ‍ഞ്ഞത് ബലൂണുകളും പൂക്കളും. ഉത്തരകൊറിയയുടെ എഴുപതാം സ്ഥാപനദിനത്തോടനുബന്ധിച്ചായിരുന്നു പരേഡ്. ആയുധശക്തിക്കു പകരം സമാധാനത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും കാഴ്ചകൾക്കായിരുന്നു ഊന്നൽ. മുൻവർഷങ്ങളിലേതുപോലെ ആണവപരീക്ഷണങ്ങളും നടത്തിയില്ല. കഴിഞ്ഞ രണ്ടുവർഷവും ഇതുണ്ടായിരുന്നു. രാജ്യത്തെ ദേശീയദിനങ്ങളിലെല്ലാം സൈനികശക്തി പ്രദർശിപ്പിക്കുന്നതായിരുന്നു ഉത്തരകൊറിയയുടെ രീതി. ഭരണത്തലവൻ കിം ജോങ് ഉൻ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.

North Korea anniversary 2017 2017ലെ പരേഡിൽ മിസൈലുകൾ അണിനിരത്തിയപ്പോൾ.