Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണെഴുത്തു തിളങ്ങി മാൻ ബുക്കർ ഹ്രസ്വ പട്ടിക

man-booker-prize-trophy

ലണ്ടൻ∙ സ്ത്രീ എഴുത്തുകാർക്കു പ്രാമുഖ്യവുമായി ഈ വർഷത്തെ മാൻ ബുക്കർ സമ്മാനത്തിനു വേണ്ടിയുള്ള ഹ്രസ്വ പട്ടിക പ്രസിദ്ധീകരിച്ചു. ആറു നോവലുകളിൽ നാലെണ്ണവും സ്ത്രീകളെഴുതിയതാണ്. ‘എവരിതിങ് അണ്ടർ’ എന്ന ആദ്യ നോവലുമായി ഡെയ്‌സി ജോൺസനാണു (27) പട്ടികയിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി. 

പട്ടികയിലെ മറ്റ് എഴുത്തുകാർ: അന്ന ബേൺസ് (മിൽക്‌മാൻ), റോബിൻ റോബർട്‌സ്‌സൻ (ദ് ലോങ് ടേക്ക്), റേച്ചൽ കഷ്‌നർ (ദ് മാർസ് റൂം), റിച്ചർഡ് പവേഴ്സ് (ദി ഓവർസ്റ്റോറി), എസി എഡുജ്യൻ (വാഷിങ്ടൻ ബ്ലാക്).

ജേതാവിനെ ഒക്ടോബർ 16നു ലണ്ടനിൽ പ്രഖ്യാപിക്കും.