Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെപ്പോലെ ട്രംപ് മാത്രം; താരതമ്യം വേണ്ടെന്ന് വൈറ്റ്ഹൗസ്

donald-trump

വാഷിങ്ടൻ∙ ബ്രസീലിൽ തീവ്രവലതുപക്ഷക്കാരനായ പുതിയ പ്രസിഡന്റിനെ ട്രംപിനോടുപമിച്ചത് വൈറ്റ്ഹൗസിനു ചൊടിച്ചു. ഡോണൾഡ് ട്രംപിനെപ്പോലെ മറ്റൊരുമില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പ്രതികരിച്ചു. വെട്ടൊന്ന്, മുറി രണ്ട് എന്ന പ്രകൃതക്കാരനായ ബ്രസീലിലെ പുതിയ പ്രസിഡന്റ് ജൈർ ബൊൽസോനാരോയെ മിത്രങ്ങളും ശത്രുക്കളും ഇപ്പോൾ ഉപമിക്കുന്നത് അത്തരം സ്വഭാവത്തിന്റെ ഉസ്താദായ ട്രംപിനോടാണ്.