പരുക്ക്: നൊവാക് ജോക്കോവിച്ച് പുറത്ത്

ലണ്ടൻ ∙ വിമ്പിൾഡൻ ക്വാർട്ടർ ഫൈനലിനിടെ പരുക്കേറ്റ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് സീസണിലെ തുടർന്നുള്ള മൽസരങ്ങൾ നഷ്ടമാകും. ഫെയ്സ്ബുക്ക് പേജിൽ ജോക്കോവിച്ച് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 12 വട്ടം ഗ്രാൻസ്‌ലാം കിരീടം നേടിയിട്ടുള്ള മുപ്പതുകാരൻ ജോക്കോവിച്ച് തോമസ് ബെർദിച്ചിന് എതിരെയുള്ള കളിക്കിടെയാണ് പരുക്കേറ്റു പിന്മാറിയത്.