ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് വൻ ഓഫർ, 7/7 പ്ലസിനു 31,200 രൂപ വരെ ഇളവ്‍!

ഏറ്റവും പുതിയ ഐഫോണ്‍ വാങ്ങാന്‍ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം! ഫ്ലിപ്കാര്‍ട്ടിന്റെ ഏറ്റവും പുതിയ അപ്‌ഗ്രേഡ് ഓഫറിലൂടെ പുതിയ ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങുമ്പോള്‍ കൈയ്യിലുള്ള ഐഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ചെയ്ത് 31,200 രൂപ വരെ ലാഭിക്കാം.

എല്ലാ മോഡൽ ഐഫോണുകള്‍ക്കും ഫ്ലിപ്കാര്‍ട്ട് 5 ശതമാനം കിഴിവു നല്‍കുന്നുണ്ട്. ഇതു കൂടാതെയുള്ള വിലക്കിഴിവ് എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണ്‍ മോഡലിന് അനുസരിച്ചായിരിക്കും. ഐഫോണ്‍ 4, 4s, 5, 5s 5c, 6, 6 Plus, 6s Plus, SE എന്നീ ഹാന്‍ഡ്‌സെറ്റുകൾ എക്സേഞ്ച് ചെയ്യാം. എക്‌സേഞ്ച് ചെയ്യുന്ന മോഡലിന്റെയും വിലയ്ക്കനുസരിച്ച് ലഭ്യമായ കിഴിവില്‍ മാറ്റം വരും.

ഐഫോണ്‍ 7, 32GBയ്ക്ക് പരമാവധി 21,800 രൂപ വരെ എക്സേഞ്ച് ഓഫറിലൂടെ കിഴിവു ലഭിക്കും. ഈ മോഡല്‍ 35,200 രൂപയ്ക്കു വരെ വില താഴുന്നുണ്ട്. നിലവിലെ വില 60,000 രൂപയാണ്. ഫ്ലിപ്കാർട്ട് ഓഫർ പ്രകാരം അ‍ഞ്ചു ശതമാനം വിലകുറച്ചാണ് നല്‍കുന്നത്.

ഐഫോണ്‍ 7, 128GB/256GB ഫോണുകളുടെ വില 43,200/ 51,200 ലേക്കു ഓഫർ പ്രകാരം ലഭിക്കും. 72,000 രൂപ വിലയുള്ള ഐഫോണ്‍ 7 പ്ലസ് 32GBയ്ക്ക് 44,800 രൂപ വരെ ഇളവു ലഭിക്കും. 82,000 രൂപ വിലയുള്ള 128GB മോഡലിന് 52,000 രുപയിലേക്കു വരെ വില താഴുന്നു.

92,000 രൂപ വിലയുള്ള 256 GB മോഡലിന് പരമാവധി 26,600 രൂപ വരെ എക്‌സേഞ്ച് ഡിസ്‌കൗണ്ട് ലഭിക്കും. അഞ്ചു ശതമാനം ഫ്ലിപ്കാര്‍ട്ടിന്റെ കിഴിവും കൂട്ടി 60,800 രൂപയ്ക്കു ലഭിക്കും. ഈ മോഡലിനാണ് ഏറ്റവും അധികം കിഴിവു ലഭിക്കുന്നത്- 31,200 രൂപ. കൂടാതെ ഇന്‍സ്റ്റോള്‍മെന്റായും ഐഫോണുകള്‍ സ്വന്തമാക്കാം. ഗോൾഡ് വേരിയന്റ് ഫോണുകള്‍ക്ക് ഓഫര്‍ ലഭ്യമല്ല.

പഴയ ഐഫോണുകള്‍ക്ക് നല്ല വില ലഭിക്കുന്നു.
ഐഫോണ്‍ 7 വാങ്ങാന്‍ ഡിസ്‌കൗണ്ട് കഴിഞ്ഞുളള വില:
ഐഫോണ്‍ 4s - 46,800 രൂപ
ഐഫോണ്‍ 5s - 43,500 രൂപ
ഐഫോണ്‍ 6 -38,800 രൂപ

ചാര്‍ട്ടു കാണുക: