ADVERTISEMENT

ഹരിപ്പാട്  ∙ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ് നാടോടി സംഘത്തിൽ പെട്ട നന്ദിനിക്ക് റേഷൻ കാർഡ്  ലഭിച്ചു.  ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴയുടെ ശ്രമഫലമായാണ് കാർഡ് കിട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഈ കുടുംബത്തിന്റെ അവസ്ഥ സുധിലാൽ മനസ്സിലാക്കിയത്. ചൈൽഡ് വെൽഫെയർ സെന്ററിൽ താമസിച്ച് പഠിച്ച് നന്ദിനി പ്ലസ്ടു പാസായിട്ടുണ്ട്. അതിനു ശേഷം അച്ഛനും അമ്മയും ഉൾപ്പെട്ട നാടോടി സംഘത്തിൽ ചേരുകയും വിവാഹം കഴിക്കുകയും ചെയ്തു .

ഈ സംഘത്തിൽ നന്ദിനിക്കു മാത്രമേ ആധാർ കാർഡ് ഉണ്ടായിരുന്നുള്ളൂ . അതുകൊണ്ട് നന്ദിനിയുടെ പേരിലാണ് റേഷൻ കാർഡ് എടുത്ത് നൽകിയത്. ഈ സംഘത്തിൽ 9 മുതിർന്നവരും 9 കുട്ടികളും ഉണ്ട്. ഇതിൽ 5 വയസ്സിന് മുകളിലുള്ള 3 കുട്ടികളെ  ഈ വർഷം മുതൽ  സ്കൂളിൽ പഠിപ്പിക്കാനുള്ള  ശ്രമങ്ങളും നടത്തുന്നുണ്ട്. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ റേഷൻ കാർഡ് വിതരണം ചെയ്തു. കൗൺസിലർമാരായ വൃന്ദ എസ്.കുമാർ, ലത കണ്ണന്താനം, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി മോഹനൻ ചെട്ടിയാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com