Download Manorama Online App
മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ കുളത്തിൽ മരിച്ചു. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ഒരു വർഷം മുൻപാണ് ഇയാൾ അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.
തൃശൂർ ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാനുള്ള നീക്കം പാളി. ജില്ലാ
തൃശൂർ∙ പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരുക്ക്. പോത്തിനെ വിൽപനയ്ക്കും വാങ്ങാനുമായി എത്തിയവർക്കാണ് പരുക്കേറ്റത്. പത്തിരിപ്പാല സ്വദേശി നാസറിന്റെ പോത്താണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേർപ്പ് ∙ മോഷണ കേസിൽ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായ കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മൻസിൽ സതീഷ് എന്ന റെഫീഖിനെ (43) കസ്റ്റഡിയിലെടുത്ത് ചേർപ്പിൽ മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എഴുപതോളം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ നവംബർ 15നാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന്
ഒല്ലൂർ ∙ തൃശൂർ മൃഗശാലയിൽ നിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റിയ ഗർഭിണിയായ പന്നിമാൻ അടക്കം 5 ജീവികൾ 4 മാസത്തിനിടെ ചത്ത സംഭവത്തിൽ അടിയന്തര റിവ്യു മീറ്റിങ് വിളിക്കാൻ വനംവകുപ്പിന്റെ നിർദേശം. ആവാസ വ്യവസ്ഥ പൂർണ സജ്ജമാകുന്നതിനു മുൻപേ ജീവികളെ മൃഗശാലയിലെത്തിച്ചതു ജീവൻ നഷ്ടപ്പെടാനിടയാക്കിയെന്ന
പുത്തൻചിറ ∙ കുന്നത്തേരി മേഖലയിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിനു പുറമെ കാട്ടുപന്നികൾ വ്യാപകമായി നാശമുണ്ടാക്കുന്നതായി പരാതി. ചേര്യേക്കര പാടത്തിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് വ്യാപകമായി കൃഷി നശിച്ചിരിക്കുന്നത്. ജാതിയും വാഴയും ഉപ്പുവെള്ളത്തെ തുടർന്ന് കരിഞ്ഞുണങ്ങി തുടങ്ങി.ഇതിനിടെയാണ് കർഷകർക്ക്
അപേക്ഷ ക്ഷണിച്ചു ചാലക്കുടി ∙ വനിത ഗവ.ഐടിഐയിൽ തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടി ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.6238474389 പ്രചോദകപരിശീലനം തൃശൂർ ∙ അങ്കയിലോസിങ് സ്പോണ്ടലൈറ്റിസ് രോഗികളുടെ
ചാഴൂർ∙ കോവിലകം, അന്തിക്കാട്, പുറത്തൂർ, പുള്ള്, പള്ളിപ്പുറം പടവുകളിലെ നെൽക്കൃഷിയിൽ ഉൽപാദനം വളരെ കുറഞ്ഞതോടെ കർഷകർക്ക് വൻ നഷ്ടം. ഏക്കറിനു 35 ചാക്ക് നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ വിളവെടുത്തപ്പോൾ 3 ചാക്ക് പോലും നെല്ല് കിട്ടിയില്ല.തൂക്കമില്ലാത്തതിനാൽ കമ്പനിക്കാർ നെല്ല് എടുത്തത് 3 ശതമാനം വരെ വില
പടിയൂർ∙ വളവനങ്ങാടി കോൾ മേഖലയിൽ വിളവെടുപ്പിന് പാകമായ 42ഏക്കർ നെൽക്കൃഷി കരിഞ്ഞ് ഉണങ്ങൽ ഭീഷണിയിൽ. വേനൽ ചൂട് കടുത്തതോടെ നെൽ ചെടികളിൽ ഇലചുരുട്ടിപ്പുഴു, തണ്ട് തുരപ്പൻ, ഓലചുരുട്ടി പുഴു എന്നിവയുടെ ശല്യം വ്യാപകമാണ്. പാടശേഖരത്തിലെ 10 ഏക്കർ നെല്ല് പൂർണമായും കരിഞ്ഞ് ഉണങ്ങി. ബാക്കിവരുന്ന പാടശേഖരത്തിലെ നെല്ല്
തൃശൂർ ∙ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വൈകിട്ട് 5.30നു പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഉഷ്ണതരംഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ഉഷ്ണതരംഗം നേരിടുന്നതിനു
തിരുവനന്തപുരം∙ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതൽ മേയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
വെളപ്പായ∙ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന സമൃദ്ധി കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. മൂന്ന് ഫ്യൂസ് കാരിയറുകൾ വെള്ളിയാഴ്ച രാത്രിയാണ് ഊരിയെടുത്ത് നശിപ്പിച്ചത്. മൂന്നു ദിവസമായി ഈ പ്രദേശത്തു വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിൽ
എടക്കളത്തൂർ∙ ശിവ ദുർഗാ ദേവി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ 2 ആനകൾ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പുലർച്ചെ നടന്ന എഴുന്നള്ളിപ്പിനു ശേഷമായിരുന്നു സംഭവം. ആനയുടെ കോലം അഴിക്കുന്നതിനിടെ കൊമ്പൻ വടക്കുംനാഥൻ ശിവൻ ആദ്യം വിരണ്ടു. ഇതു കണ്ട് തൊട്ടടുത്ത് നിന്നിരുന്ന കൊമ്പൻ മലപ്പുറം തിരൂർ ശ്രീക്കുട്ടൻ
വടക്കാഞ്ചേരി∙ ഉത്രാളിക്കാവ് ക്ഷേത്രത്തിനു പിറകിൽ അകമല താഴ്വരയിലെ കൃഷിയിടങ്ങളില് ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇതോടെ ഇൗ പ്രദേശത്തെ ഗ്രാമങ്ങൾ കാട്ടാന പേടിയിലായി. മരാമത്ത് കരാറുകാരൻ ഗോവിന്ദൻകുട്ടിയുടെ രണ്ടര ഏക്കർ കൃഷിയിടത്തിലെ 200 ൽ അധിക
ഇരിങ്ങാലക്കുട ∙ തൃശൂർ പൂരത്തിലെ അനാരോഗ്യകരമായ ഇടപെടലിന്റെ പേരുദോഷം മായുംമുൻപ് കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെയും പൊലീസിന്റെ ഇടപെടൽ. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം
കയ്പമംഗലം ∙ തീരദേശത്ത് രാമച്ച സുഗന്ധവ്യവസായം വിട്ടൊഴിയുന്നു. ഒരുകാലത്ത് മേഖലയിൽ നൂറുകണക്കിന് ആളുകളാണ് രാമച്ച വ്യവസായ രംഗത്തു സജീവമായി ഉണ്ടായിരുന്നത്. ചൂട് കാലത്ത് കുളിരേകുന്ന രാമച്ച ഉൽപന്നങ്ങൾ വൻതോതിലായിരുന്നു വിറ്റഴിച്ചിരുന്നത്. ഇപ്പോൾ വിരലിൽ എണ്ണാവുന്നവരാണ് രാമച്ച വ്യവസായം ചെയ്യുന്നത്. മുൻപ്
കാഞ്ഞാണി∙ ചുട്ടുപൊള്ളുന്ന നട്ടുച്ചയ്ക്കും ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിനെയും ഹോംഗാർഡിനെയുമെല്ലാം സഹായിക്കാൻ നാട്ടുകാരനായ അനിൽകുമാർ (60) ഓടിയെത്തും. ഗതാഗതക്കുരുക്കുള്ള കാഞ്ഞാണി സെന്ററിലെ സ്ഥിരം കാഴ്ചയാണിത്. മണലൂർ ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൗട്ടിൽ ഉണ്ടായിരുന്ന കാലം മുതലാണ് അനിലിന് പൊലീസ്
ചാലക്കുടി ∙ ചാലക്കുടി, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പറയൻ തോടിനു കുറുകെ നിർമിക്കാനുദ്ദേശിക്കുന്ന കോട്ടാറ്റ് പാറക്കൂട്ടം പാലത്തിന്റെ നിർമാണം ഇനിയും ആരംഭിച്ചില്ല. പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്. അപ്രോച്ച് റോഡിനു സ്ഥലം
തൃശൂർ ∙ ജില്ലയിൽ ഇന്നു വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണിത്. മേയ് 2 വരെ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ്
പട്ടിക്കാട് ∙ പ്രധാൻ മന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരമുള്ള കല്ലിടുക്ക്– തെക്കുംപാടം–മൈലാട്ടുംപാറ– പീച്ചി ഡാം റോഡ് നിർമാണം നിലച്ചു. പണി നിലച്ച റോഡിൽ കലുങ്കു നിർമാണത്തിനായെടുത്ത കുഴികൾ നാട്ടുകാർക്കു ദുരിതമായി. മൈലാട്ടുംപാറ വരെ പോയിരുന്ന ബസുകൾ നിലവിൽ തെക്കുംപാടം വരെ മാത്രമേ പോകുന്നുള്ളൂ. ഇതുകാരണം
കാട്ടകാമ്പാൽ∙ നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറയ്ക്കൽ ഗുഹ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള ഗുഹയുടെ സർവേ നടത്താനാണ് ഉദ്യോഗസ്ഥർ എത്തിയത്. ഗുഹയ്ക്ക് ചുറ്റുമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം മൂലം സമീപവാസികൾ വലയുന്നത് നാട്ടുകാർ ഉദ്യോഗസ്ഥരെ
മേലൂർ ∙ വേനലിൽ പൊള്ളുന്ന ജനം കുളിർ തേടി പുഴയിലെത്തുന്നു. കനത്ത ചൂടിൽ നിന്നു രക്ഷതേടി ദൂരദേശങ്ങളിൽ നിന്നു പൂലാനി കൊമ്പൻപാറ തടയണയിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണം കൂടുന്നു. നൂറുക്കണക്കിന് ആളുകളാണു പൂലാനിയിൽ പുഴയിൽ കുളിക്കാനെത്തുന്നത്. പുഴയിലേക്കിറങ്ങുന്ന ഭാഗത്ത് റോഡിന് ഇരുവശവും ഇരുചക്രവാഹനങ്ങളും
അധ്യാപകർക്ക് ചാറ്റ് ജിപിറ്റി പരിശീലനം മണ്ണുത്തി ∙ ചാറ്റ് ജിപിറ്റി പോലുള്ള ജനറേറ്റിവ് ആർട്ടിഫിഷൽ ഇന്റലിജൻസ് സങ്കേതങ്ങളുപയോഗിച്ച് അധ്യാപനവും പഠനവും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയുമായി വെറ്ററിനറി സർവകലാശാല. സ്കൂൾ,കോളജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കു പങ്കെടുക്കാം. മണ്ണുത്തിയിലെ
ചെറുതുരുത്തി ∙ ചെറുതുരുത്തിയേയും ഷൊർണൂരിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കു കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച റെയിൽവേ മേൽപാലത്തിന്റെ തൂണുകൾക്കു മുകളിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗർഡറുകൾ മാറ്റി പുതിയത് സ്ഥാപിച്ചു തുടങ്ങി. വലിയ ക്രെയിനുകൾ ഉപയോഗിച്ച് ഇന്നലെ രാവിലെ മുതലാണ് പഴയ ഗർഡറുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടു മേൽപ്പാലങ്ങൾ ഉള്ളതിൽ ഒന്നിന്റെ ഗർഡറുകളാണ് ഇപ്പോൾ മാറ്റുന്നത്. 13 തൂണുകളുള്ള പാലത്തിൽ 14 ഗർഡറുകളാണ് ഉള്ളത്. ഇതിൽ അഞ്ച് ഗർഡറുകളാണ് ഇന്നലെ മാറ്റിയത്.
തിരുവില്വാമല ∙ നിളയ്ക്കു കുറുകെയുള്ള പാമ്പാടി-ലെക്കിടി തടയണയിലെ വെള്ളം വറ്റിയതു മൂലം 3 ദിവസമായി ജല അതോറിറ്റിയുടെ പാമ്പാടി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് മുടങ്ങി. കഴിഞ്ഞ വേനലുകളിലൊന്നും തടയണയിലെ വെള്ളം ഇത്രയും വറ്റിയിട്ടില്ല. കുത്താമ്പുള്ളി പദ്ധതിയിൽ നിന്നാണ് കഴിഞ്ഞ 3 ദിവസങ്ങളിലും വെള്ളം
തൃശൂർ ∙ ഫലപ്രവചനവും അടിയൊഴുക്കുകളും കൂടുതൽ സങ്കീർണമാക്കി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പോളിങ് ട്രെൻഡ്. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിങ്ങിൽ 4.96% ഇടിവുണ്ടായെങ്കിലും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്ന് ഒടുവിൽ ലഭിച്ച കണക്കു പ്രകാരം 7 നിയോജക മണ്ഡലങ്ങളിലായി 40,613 വോട്ടുകൾ ഇത്തവണ കൂടുതൽ പോൾ ചെയ്തു.
കല്ലേറ്റുംകര ∙ആളൂർ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വർഷങ്ങളായി സൂക്ഷിക്കുന്നത് റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുവശത്തും. വളരെ തിരക്കുള്ള റോഡിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നവരുടെയും സ്ഥിരം യാത്രക്കാരുടെ വാഹനങ്ങളും കസ്റ്റഡി വാഹനങ്ങളും തിരിച്ചറിയാത്തവിധമാണ് നിർത്തിയിട്ടിരിക്കുന്നത്. കാർ,ഓട്ടോറിക്ഷ, ബൈക്ക് എന്നിവയടക്കം 50 ൽ അധികം വാഹനങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ വരെ പോളിടെക്നിക് റോഡിലും ബാങ്കിന്റെ മുൻവശത്തുമാണ് നിർത്തിയിടുന്നത്.
മാടക്കത്തറ ∙ ആയുർവേദ ആശുപത്രിക്കു സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ 4 വയസ്സുകാരൻ കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ 2 പേർക്കുശാരീരികാസ്വാസ്ഥ്യമുണ്ടായി. തുടർന്ന്, അഗ്നിരക്ഷാസേനയെത്തി മൂന്നുപേരെയും രക്ഷിച്ചു. രാവിലെ 10.15നു പുളിപ്പറമ്പിൽ സന്തോഷിന്റെ(56) വീട്ടിലായിരുന്നു സംഭവം. സന്തോഷിന്റെ
ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ ചെറിയ ചടങ്ങും പ്രകൃതിയുമായി ഏറ്റവും അടുത്തു ചേർന്നു നിൽക്കുന്നു. പ്രകൃതി ഉപാസനയാണ് ക്ഷേത്ര പദ്ധതികൾ. ക്ഷേത്രങ്ങളിലെ വിഗ്രഹം കരിങ്കല്ലു കൊണ്ടുള്ള പീഠത്തിൽ ഉറപ്പിക്കുന്നതിനും പരിപോഷണത്തിനുമായി തയാറാക്കുന്ന പാരമ്പര്യ ഔഷധ
പ്രസംഗമത്സരം തൃശൂർ ∙ സുകുമാർ അഴീക്കോട് സ്മാരക സമിതി മേയ് 12ന് അഖിലകേരള അഴീക്കോട് സ്മാരക പ്രസംഗമത്സരം നടത്തുന്നു. ‘നവഭാരത സൃഷ്ടിക്ക് ജനാധിപത്യ ശുദ്ധീകരണത്തിന്റെ അനിവാര്യത’ എന്നതാണ് 5 മിനിറ്റ് പ്രസംഗത്തിന്റെ വിഷയം. ആർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 80755 72727, 82813 14141. സ്ത്രീകൾക്ക് യോഗ
അന്നമനട ∙ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് 2 മാസത്തോളമായിട്ടു അന്നമനട സബ് റജിസ്ട്രാർ ഓഫിസ് പഴയ കെട്ടിടത്തിൽ തന്നെ. ഈ കെട്ടിടത്തിലെ സൗകര്യക്കുറവുമൂലമാണ് വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം എത്തുന്നതിനു മുൻപായി
തൃശൂർ ∙ മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ആപ്പ് വഴി ജില്ലയിൽ 5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് പ്രവീൺ മോഹൻ (46) ആണു പിടിയിലായത്. എംസിടി എന്ന ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമാണു പ്രവീൺ. വിവിധ ജില്ലകൾ
കൊടകര ∙ദേശീയപാത ഉളുമ്പത്തുകുന്നിൽ നിയന്ത്രണം വിട്ട മിനിട്രക്ക് റോഡിനു കുറുകെ മറിഞ്ഞു. ഇന്നലെ രാവിലെ 11.45 നായിരുന്നു അപകടം. കുന്നംകുളത്തേക്കു പോയ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കിന് മുൻപിൽ സഞ്ചരിച്ചിരുന്ന കാർ അപ്രതീക്ഷിതമായി എതിർ വശത്തേക്ക് മാറ്റിയപ്പോൾ ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകട
തൃശൂർ ∙ ലോക്സഭാ വോട്ടെടുപ്പിൽ തൃശൂർ മണ്ഡലം 72.20% വോട്ടു രേഖപ്പെടുത്തിയെന്നു പ്രാഥമിക കണക്ക് (ഇന്നലെ രാത്രി 8.30 വരെ). വോട്ടെടുപ്പു കേന്ദ്രങ്ങളിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയാകുമ്പോൾ പോളിങ് ശതമാനത്തിൽ മാറ്റം വന്നേക്കാം. കൂടാതെ വീട്ടിൽ വോട്ടു ചെയ്തവരുടെയും ഉദ്യോഗസ്ഥരുടെ അടക്കമുള്ള തപാൽ
ചാലക്കുടി ∙ നിയോജക മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമായിരുന്നു. വേനൽച്ചൂടേറ്റു കാത്തുനിന്നാണു ഭൂരിഭാഗം പേരും വോട്ടു ചെയ്തത്. ഗ്രാമീണ മേഖലയിൽ രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. വിജയരാഘവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തുകൾ അതീവ ഗുരുതര പ്രശ്നസാധ്യതാ ബൂത്തുകളായി കണക്കാക്കിയിരുന്നതിനാൽ
തൃശൂർ ∙ രാവിലെ തന്നെ എത്തി നിരയിൽ ഇടം പിടിച്ച വോട്ടർമാരെ വലച്ച് പലയിടത്തും യന്ത്രത്തകരാർ. ചിലയിടങ്ങളിൽ പോളിങ് ആരംഭിക്കാൻ വൈകിയെങ്കിൽ ചിലയിടങ്ങളിലാകട്ടെ പോളിങ്ങിനിടയിലാണ് യന്ത്രം പണിമുടക്കിയത്. ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽപെട്ട ചേലക്കര പരക്കാട് അങ്കണവാടിയിലെ ബൂത്തിൽ ആദ്യത്തെ 6 പേർ വോട്ട് ചെയ്ത ശേഷം
കയ്പമംഗലം ∙ തീരദേശത്ത് വോട്ടിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകൾക്കു മുൻപിൽ വോട്ടർമാരുടെ നീണ്ട നിര. രാവിലെ മുതൽ ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. പെരിഞ്ഞനം ഗവ.യുപി സ്കൂളിലെ ബൂത്തിലും എടത്തിരുത്തി അയ്യംപടി പട്ടികജാതി വനിത തൊഴിൽ സംരംഭ കേന്ദ്രത്തിലും കയ്പമംഗലം ആർസിയുപി സ്കൂൾ ബൂത്തിലും മതിലകം കൂളിമുട്ടം
കേച്ചേരി∙ ചൂണ്ടൽ പഞ്ചായത്തിലെ പാറന്നൂർ സെന്റ് തോമസ് യുപി സ്കൂളിലെ 42,43 ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.43-ൽ രാത്രി 8.15നും 42-ൽ 7.30നുമാണ് വോട്ടെടുപ്പ് തീർന്നത്. സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ നീണ്ട നിര രാവിലെ മുതൽ ഇവിടെ ഉണ്ടായിരുന്നു. ചൂണ്ടൽ ഗവ. യുപി സ്കൂളിലും കേച്ചേരി ഗവ.
മുല്ലശേരി ∙ വിവാഹപ്പന്തലിൽ നിന്നു കന്നി വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തി തീർഥ ശ്രദ്ധാകേന്ദ്രമായി.പറമ്പൻതളി മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നടുവിൽപുരയ്ക്കൽ രാജീവിന്റെ മകൾ തീർഥയും പൊന്നാനി ആട്ടെപ്പറമ്പിൽ രവിയുടെ മകൻ രോഹിത്തും ഇന്നലെ രാവിലെ ഗുരുവായൂരിലാണ് വിവാഹിതരായത്. കന്നി
കിഴക്കുമുറിയുടെ ലക്ഷദീപം നാളെ തിരുവില്വാമല ∙ പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ചു കിഴക്കുമുറി ദേശം നാളെ വൈകിട്ട് 5.30നു കാവിൽ ലക്ഷദീപ സമർപ്പണം നടത്തും. അങ്ങാടിപ്പുറം വൈഷ്ണവിയുടെ അഷ്ടപദിയുമുണ്ടാകും.
കൊല്ലത്ത് പോളിങ് ഓഫിസർ കണ്ണടയെടുക്കാൻ മറന്നുപോയതാണ് വോട്ടെടുപ്പ് വൈകിച്ചതെങ്കിൽ തൃശൂരിൽ ബൂത്തിലെത്തിയ അണലിയാണ് തടസ്സം സൃഷ്ടിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം എൽപി സ്കൂളിലെ പോളിങ് ഓഫിസർ ആണ് കണ്ണടയില്ലാതെ എത്തിയത്. കാഴ്ച ബുദ്ധിമുട്ട് നേരിട്ടതോടെ ആ ജോലി കൂടി പ്രിസൈഡിങ് ഓഫിസർക്ക് ചെയ്യേണ്ടി വന്നു. വോട്ടർമാർക്ക് ഏറെ നേരം ക്യൂ നിൽക്കേണ്ടി വന്നു.
നെല്ലായി ∙ തീറ്റപ്പുല്ല് കയറ്റിവന്ന ലോറി ദേശീയപാത കൊളത്തൂർ തൂപ്പംകാവ് ക്ഷേത്രത്തിന് സമീപം മറിഞ്ഞ് 3 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ആറിനായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്ന് മൂവാറ്റുപുഴയിലേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുല്ലുകെട്ടുകൾ നീക്കി വാഹനങ്ങൾ ഒരു നിരയായി കടത്തിവിട്ട് ഗതാഗത തടസ്സത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കി. മറിഞ്ഞുകിടന്ന ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും പുല്ലുകെട്ടുകൾ തടസ്സമായി. തുടർന്ന് മണ്ണുമാന്ത്രിയന്ത്രം കൊണ്ടുവന്ന് ലോറിയിൽനിന്ന് പുല്ല് മാറ്റിയാണ് ലോറി ഉയർത്തിയത്.
ആറ്റപ്പാടം ∙ പള്ളിക്കുളം റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. 6 മാസമായി ഇതാണു സ്ഥിതിയെങ്കിലും പരിഹാരമില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. വേനൽ ശക്തിപ്രാപിച്ചു ശുദ്ധജലത്തിനു നാട് നെട്ടോട്ടമോടുമ്പോഴാണു വെള്ളം പാഴാക്കുന്നത്. കഴിഞ്ഞ മാസം റോഡ് നവീകരിച്ചു വശങ്ങളിൽ ടൈൽ വിരിച്ചിരുന്നു. നവീകരിച്ച
കൊരട്ടി ∙ ദേശീയപാതയിൽ ജെടിഎസ് ജംക്ഷൻ വീണ്ടും അപകടപ്പാതയായി. അങ്കമാലി-ചാലക്കുടി പാതയിൽ പിക് അപ് വാൻ മറിഞ്ഞു ഡിവൈഡറിലേക്ക് ഇടിച്ചുകയറി.ഔഷധിയുടെ ആയുർവേദ മരുന്നുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. ഇന്നലെ അഞ്ചോടെയായിരുന്നു അപകടം.റോഡിന്റെ അപാകതയാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നാണു
പെരുമ്പിലാവ് ∙ കടവല്ലൂർ, വേമ്പൻപടവ് എന്നീ പാടശേഖരങ്ങളിൽ ഉണങ്ങി നശിച്ചുപോയ 300 ഏക്കറിൽ നിന്നു സൂക്ഷിച്ചെടുത്ത നെല്ല് എടുക്കാൻ മില്ലുകാർ എത്തി. ഉണക്കം ബാധിച്ചതിനെത്തുടർന്നു ഗുണനിലവാരം കുറഞ്ഞ നെല്ലാണ് എടുക്കാൻ ആളില്ലാതെ പല സ്ഥലങ്ങളിലായി കെട്ടിക്കിടന്നിരുന്നത്. കൃത്യമായി വെള്ളം ലഭിക്കാതിരുന്നതോടെയാണു
ഇന്ന് ∙ ബാങ്ക് അവധി ∙ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത. കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് .ഉച്ചകഴിഞ്ഞ് തെക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.
അബുദാബി ∙ ഗ്രൂപ്പ് ബുക്കിങ് നടത്തിയും വിമാനങ്ങൾ ചാർട്ടർ ചെയ്തും കേരളത്തിൽ ഇത്തവണ പറന്നിറങ്ങിയത് ഒരുലക്ഷത്തോളം പ്രവാസി വോട്ടുകൾ. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന വടകര, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലേക്കാണു കൂടുതൽ പേർ എത്തിയത്. ഉയർന്ന വിമാന ടിക്കറ്റ് നിരക്കും യുഎഇയിലെ പ്രളയവും മൂലം അവസാന നിമിഷം ചിലർക്കു യാത്ര റദ്ദാക്കേണ്ടി വന്നു.
തൃശൂർ ∙ യുഎസിൽ നിന്നെത്തിയ വ്ലോഗര് ദമ്പതിമാർക്കു നേരെ തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കീനൻ എന്നിവർക്കു നേരെയാണ് അതിക്രമമുണ്ടായത്. യുഎസുകാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കീനനും വിഡിയോ ദൃശ്യങ്ങൾ സഹിതം
തൃശൂർ∙ മൂന്നു കോണുകളിലേക്കും ഒരുപോലെ തൂങ്ങുന്ന ത്രികോണം. കലാശക്കൊട്ടു കഴിയുമ്പോൾ ചരിത്രത്തിലാദ്യമായി തൃശൂർ ത്രികോണത്തിൽ തൂങ്ങിനിൽക്കുന്നു.കെ.മുരളീധരനോ സുരേഷ് ഗോപിക്കോ വി.എസ്.സുനിൽകുമാറിനോ പ്രചാരണത്തിൽ പ്രകടമായ മുൻതൂക്കമില്ല. അടിയൊഴുക്കുകൾ ഉണ്ടാകുമെന്നു മുന്നണികളെല്ലാം പ്രതീക്ഷിക്കുമ്പോഴും വോട്ടർമാർ
പെരുമ്പിലാവ് ∙ പ്രിയപ്പെട്ട സ്ഥാനാർഥിക്കു വോട്ടു ചെയ്യണമെന്ന ഹൃദയത്തിന്റെ ഭാഷയിലുള്ള അഭ്യർഥനയുമായി തലങ്ങും വിലങ്ങും തിരഞ്ഞെടുപ്പു പ്രചാരണ വാഹനങ്ങൾ പായുമ്പോൾ ഇതൊന്നും ബാധിക്കാത്ത 10 കുടുംബങ്ങളുണ്ട് കടവല്ലൂരിൽ. കാരണം, അവർ വോട്ടു ചെയ്യേണ്ട സ്ഥാനാർഥിയുടെ പ്രചാരണ വാഹനങ്ങളൊന്നും അവർ താമസിക്കുന്ന സ്ഥലത്തു
പാവറട്ടി ∙ ആവേശം കൊടുമുടിയിലെത്തിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. വാദ്യമേളങ്ങളും കൊടിതോരണങ്ങളും കാതടപ്പിക്കുന്ന അനൗണസ്മെന്റ് വാഹനങ്ങളുമായി 3 മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ കട്ടൗട്ടുകളും മുഖംമൂടികളുമായി എൽഡിഎഫ് പ്രവർത്തകരാണ് ആദ്യം സെന്ററിൽ
തൃശൂർ ∙ തൃശൂർ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനും വർഷങ്ങളായി പൂരം നടത്തിപ്പിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു പഠനം നടത്താനും പരിഹാരം നിർദേശിക്കാനുമായി ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ അറിയിച്ചു.വിരമിച്ച ജഡ്ജിമാർ, പൊലീസ്,
തൃശൂർ ∙ കോൾമേഖലയിൽ വൻതോതിൽ വിളവിടിഞ്ഞ സാഹചര്യത്തിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധ സംഘം പുല്ലഴി കോൾപാടത്ത് പരിശോധന നടത്തി. തണ്ടുതുരപ്പൻ, ഇലചുരുട്ടി, കരിച്ചിൽ തുടങ്ങിയ രോഗങ്ങളും കേടുകളും കൃഷിയെ ബാധിച്ചതു വിളവിടിയാൻ പ്രധാന കാരണമായെന്നാണു സംഘത്തിന്റെ പ്രാഥമിക നിഗമനം. കാലാവസ്ഥാമാറ്റവും പ്രതിസന്ധിയായി.
ഇന്ന് ∙അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് 28ന് കൊടകര ∙ സമന്വയ സാംസ്കാരിക സൗഹൃദവേദിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും, മരുന്നുവിതരണവും 28ന് 9ന് കൊടകര ഗവ.എൽപി സ്കൂളിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം
കലാശക്കൊട്ടിൽ ആവേശം; ക്ലൈമാക്സ് സമാധാനപരം കുന്നംകുളം ∙കടുത്ത മത്സരച്ചൂട് പ്രകടമാക്കിയ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ക്ലൈമാക്സ് സമാധാനപരമായിരുന്നു. പട്ടണത്തിൽ ഇന്നലെ യുഡിഎഫ് പ്രവർത്തകർ മാത്രമാണു കലാശക്കൊട്ട് നടത്തിയത്. കെ.രാധാകൃഷ്ണന്റെ പര്യടനം സമാപന ദിവസമായിരുന്ന ചൊവ്വാഴ്ച പട്ടണത്തിൽ എൽഡിഎഫ്
തൃശൂർ ∙ മെഡിക്കൽ കോളജിൽ യുപി സ്വദേശികളായ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിന് ഇരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിനു സമർപ്പിച്ചു. ഇരുവരും റാഗിങ്ങിന് ഇരകളായതായി അന്വേഷണത്തിൽ വ്യക്തമായി. ആരോപണത്തെ തുടർന്ന് കോളജിൽ നിന്നു പുറത്താക്കിയ 7 സീനിയർ വിദ്യാർഥികളിൽ 3 പേരാണ്
മാന്ദാമംഗലം ∙ ചക്ക തിന്നാനെത്തിയ കാട്ടാനകളിലൊന്ന് ആൾമറയില്ലാത്ത കിണറ്റിൽ വീണു ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ഇന്നലെ പുലർച്ചെ ഒന്നിനു കൊമ്പനാന വീണത്. 22 അടി താഴ്ചയിലുള്ള കിണറ്റിൽ ഓക്സിജന്റെ കുറവും വീതി കുറഞ്ഞ കിണറ്റിൽ പിൻഭാഗം
തൃപ്രയാർ ∙ രാജ്യം മുഴുവൻ കോൺഗ്രസിന് അനുകൂലമായ വലിയ രാഷ്ട്രീയ തരംഗം ആഞ്ഞടിക്കുകയാണെന്നും കോൺഗ്രസ് വിജയം സുനിശ്ചിതമാണെന്നും മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തീരദേശ റോഡ് ഷോ പാലപ്പെട്ടി ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ
പുതുക്കാട് ∙ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ ബൈക്ക് റാലി നടത്തി. തലോരിൽ നിന്ന് ആരംഭിച്ച റാലി ആമ്പല്ലൂർ, പുതുക്കാട്, കല്ലൂർ, മാവിൻചുവട്, വരന്തരപ്പിള്ളി, മുപ്ലിയം, കോടാലി, മറ്റത്തൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി പറപ്പൂക്കര പഞ്ചായത്തിലെ
പോട്ട ∙ ദേശീയപാതയിൽ സുന്ദരിക്കവലയിൽ ടയർ പൊട്ടിയതിനെ തുടർന്ന് പിക്കപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കു പരുക്കേറ്റു. വാഹനത്തില് ഉണ്ടായിരുന്ന തടി റോഡിൽ ചിതറി. അര മണിക്കൂറോളം ദേശീയപാതയിൽ തൃശൂർ-എറണാകുളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് വാൻ നീക്കിയത്. റോഡിലേക്കു ചിതറിയ തടികൾ
അന്നനാട് ∙ ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാം വോട്ടു ചെയ്യുന്നത് ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം നടത്തിയ മേഖലാ
ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യ പകൽ ശീവേലിയിൽ ചിറയ്ക്കൽ കാളിദാസൻ ഭഗവാന്റെ തിടമ്പേറ്റി. പഞ്ചാരി മേളത്തിന് കലാനിലയം ഉദയൻ നമ്പൂതിരി പ്രമാണം വഹിച്ചു. രണ്ട് ഉള്ളാനകളുടെ അകമ്പടിയോടെ 17 ആനകൾ അണിനിരന്ന സംഗമേശന്റെ രാജകീയ എഴുന്നള്ളത്ത് നടന്നു. പടിഞ്ഞാറേ നടപ്പുരയിൽ
പ്രായോഗിക പരീക്ഷ: തൃശൂർ ∙ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ എഴുത്തുപരീക്ഷ പാസായവർക്ക് 29, 30, മേയ് 2, 3, 4, 6 തീയതികളിൽ അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് കോളജിൽ പ്രായോഗിക പരീക്ഷ നടത്തും. പരീക്ഷാർഥികൾ ‘സംരക്ഷ’ സോഫ്റ്റ്വെയറിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. 0487–2973280.....
മേലൂർ ∙ പൂലാനിയിൽ യുവതി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂലാനി മരിയപാലനയ്ക്കു സമീപം കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ (38) ഭാര്യ ലിജയാണു (35) മരിച്ചത്. ലിജയെ ഷാൾ ഉപയോഗിച്ചു പ്രതീഷ് കൊലപ്പെടുത്തിയതാണെന്നു പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 9.30ന് ആയിരുന്നു
തൃശൂർ∙ പൂരത്തിന്റെ താളം തെറ്റുന്നതും കർശന നിയന്ത്രണത്തിൽപെട്ട് ആഘോഷങ്ങൾ തളരുന്നതും ജില്ലയുടെ വ്യാപാര രംഗത്തു വലിയ തിരിച്ചടിയുണ്ടാക്കും. ജില്ലയുടെ സാമ്പത്തിക ശക്തിയിൽ ദേവാലയങ്ങളിലെ ആഘോഷങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല.പൂരത്തിനു പല കാരണങ്ങളാൽ നിയന്ത്രണം കൊണ്ടുവരാൻ തുടങ്ങിയിട്ടു വർഷമേറെയായി. രണ്ടു
ചാലക്കുടി ∙ നോർത്ത് ജംക്ഷനോടു ചേർന്ന് സിദ്ധാർഥ ഹോട്ടലിനു പുറകിലായി 2 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന പുതുച്ചിറക്കുളം നവീകരിക്കുമെന്ന നഗരസഭാധികൃതരുടെ പ്രഖ്യാപനം ജലരേഖയായി. കുളത്തിന്റെ പത്തിലൊന്നു ഭാഗം മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. ബാക്കി വ്യക്തികളും സ്ഥാപനങ്ങളും കയ്യേറിയെന്നാണു പരാതി. സെന്റിന് 30
കല്ലേറ്റുംകര ∙ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനു മുന്നിൽ റോഡരികിൽ തീ പടർന്നതിനെ തുടർന്ന് 13 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. താഴേക്കാട് പാർക്ക് ചെയ്തിരുന്ന 8 ബൈക്കുകളും 5 സ്കൂട്ടറുകളുമാണു കത്തിയമർന്നത്. ഇന്നലെ രാവിലെ 11നാണ് സംഭവം. തീപടരുന്നതു കണ്ടു നാട്ടുകാരും വ്യാപാരികളും യൂണിയൻകാരും ബൈക്കുകൾ
പോട്ട ∙ സുന്ദരിക്കവലയിൽ ദേശീയപാത സർവീസ് റോഡ് വീതി കൂട്ടാനായി ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ മുറിച്ചു നീക്കുന്നതും കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതും പൂർത്തിയായി. 2 വൈദ്യുത പോസ്റ്റുകൾ പിഴുതു മാറ്റുന്നതും ഒരു ആരാധനാലയത്തിന്റെ ബോർഡ് മാറ്റി സ്ഥാപിക്കുന്നതും കൂടി
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം ഫൈനൽ ലാപ്പിൽ എത്തിയതോടെ ഓരോ വോട്ടും തങ്ങൾക്കനുകൂലമാക്കാനുള്ള ഓട്ടപ്പാച്ചിലിൽ മുന്നണികൾ. വോട്ടർമാരെ ബൂത്തിൽ എത്തിച്ച് വോട്ട് ഉറപ്പാക്കാനുള്ള കഠിന ശ്രമത്തിലാണു സ്ഥാനാർഥികളും മുന്നണികളും. ദേശീയ രാഷ്ട്രീയം മുതൽ പ്രാദേശിക പ്രശ്നങ്ങൾ വരെ ചർച്ച ചെയ്തുള്ള
വൈദ്യുതി മുടങ്ങും ∙ ചേലക്കര ∙ രാമലിംഗം, പൂവത്താണി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ∙ തിരുവില്വാമല ∙പട്ടേരിപ്പാടം മേഖലയിൽ ഇന്ന് 9.30 മുതൽ 2.30 വരെയും പാറക്കടവിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
തൃശൂർ∙ തൃശൂർ വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കൊമ്പനാന വീണത്. ചൊവാഴ്ച വെളുപ്പിന് ഒരു മണിക്കായിരുന്നു സംഭവം.
കൊച്ചി∙ തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം.എം. വർഗീസ് ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ പലതവണ വർഗീസ് ഹാജരായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ അസൗകര്യം അറിയിച്ചാണ് ഇന്നലെ വിട്ടുനിന്നത്.
തൃശൂർ∙ വരും വർഷങ്ങളിൽ തൃശൂർ പൂരം ഭംഗിയായി നടത്താനാവശ്യമായ നിയമനിർമാണം സർക്കാർ നടത്തണമെന്നു തിരുവമ്പാടി ദേവസ്വം.സുരക്ഷ മാത്രം പൊലീസ് നോക്കിയാൽ മതിയെന്നും പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങളുടേതാണെന്നും പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ,സെക്രട്ടറി കെ.ഗരീഷ്കുമാർ, ജോയിന്റ് സെക്രട്ടറി പി.ശശിധരൻ എന്നിവർ പറഞ്ഞു.
തൃശൂർ∙ ബിജെപിക്ക് വേണ്ടിയാണ് തൃശൂർ പൂരം കലക്കിയതെന്നും സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമ്മിഷണറെ ഉപയോഗിച്ചതാണെന്നുംതൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നുവെന്നും അതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ഇതോടെ
തൃശൂർ∙ തൃശൂർ പൂരം നടത്തിപ്പിലും ചടങ്ങുകളിലും ഈ വര്ഷമുണ്ടായ പ്രതിസന്ധികള്ക്ക് കാരണം കമ്മിഷണർ അങ്കിത് അശോകന്റെ തെറ്റായ ഇടപെടലാണെന്ന് വ്യാപക പരാതി ഉയരുന്നതിനിടെ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വിഡിയോ സ്റ്റാറ്റസ് ആക്കിതൃശൂരിലെ പൊലീസുകാർ. നിലവിലെ കമ്മിഷണർ അങ്കിത് അശോകനോടുള്ള പൊലിസ്
മുതുവറ∙ ഭരണഘടനയെ തകർക്കാനുള്ള നടപടിയുമായാണ് നരേന്ദ്ര മോദിയുടെ സർക്കാർ മുന്നോട്ടു പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.എൽഡിഎഫ് അടാട്ട്, ചിറ്റിലപ്പിള്ളി ലോക്കൽ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻഡിഎ സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി
ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കേരള തീരത്ത് രാത്രി 11.30 വരെ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യത. മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല. കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, ആലപ്പുഴ, കോട്ടയം, മലപ്പുറം
തൃശൂർ ∙ പൂരം അലങ്കോലമാക്കിയതിന്റെ പേരിൽ കമ്മിഷണർ അങ്കിത് അശോകനെ നീക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ നിർണായകമായത് പൂരനാളിൽ പുലർച്ചെ പൂരം സ്തംഭിച്ചെന്ന മനോരമ വാർത്ത. രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതും പൂരപ്പന്തലിലെ ലൈറ്റുകൾ അണച്ചതും അർധരാത്രി ഒന്നരയോടെയാണ്.
തൃശൂർ ∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലുള്ള ദൗത്യങ്ങളും ചരിത്രവും അടങ്ങുന്ന ഇസ്റോ പവിലിയൻ തൃശൂർ പൂരം പ്രദർശനത്തിൽ തുറന്നു. 2023–ലെ വിവിധ ബഹിരാകാശ മിഷനുകളുടെ വർക്കിങ് മോഡലുകളും 60 വർഷത്തെ ഇസ്റോയുടെ ചരിത്രവുമാണു പവിലിയന്റെ പ്രധാന പ്രമേയം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി)
കളമശേരി ∙ സ്വർണം വാങ്ങാനെന്ന വ്യാജേന ഇടപ്പള്ളി രാജധാനി ജ്വല്ലറിയിലെത്തി ആഭരണം കവർന്ന നാലംഗ സംഘത്തെ പൊലീസ് തൃശൂരിൽ നിന്നു പിടികൂടി. പുണെ ഷാനി ടെംപിൾ ശുഭകാമ്നയിൽ അശ്വിൻ വിജയ് സോളങ്കി (44), ബിബ്വേവാഡി അപ്പർ ഇന്ദിരാനഗറിൽ ജ്യോത്സ്ന സുരാജ് കച്ച്വേ (30), സോലാപുർ കാദം ഹോസ്പിറ്റലിനു സമീപത്തുള്ള സുചിത്ര കിഷോർ സലുങ്കേ (52), താനെ അബർനാഥിൽ നിന്നുള്ള ജയ സച്ചിൻ ബാദ്ഗുജാർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അതിരപ്പിള്ളി ∙കളിചിരികളുടെ കുട്ടിക്കാലം സമ്മാനിച്ച ഓർമകൾ പുതുക്കി നാൽപത്തിയേഴാം വർഷം നാൽപ്പത്തിയാറുപേരവർ ഒത്തുകൂടി. വെറ്റിലപ്പാറ ഗവ.സ്കൂളിൽ നിന്നും 1976 –77 അധ്യയന വർഷം പഠനം പൂർത്തിയാക്കി പടിയിറങ്ങിയ എസ്എസ്എൽസി ആദ്യ ബാച്ചിലെ പൂർവ വിദ്യാർഥികളാണ് വീണ്ടും സംഗമത്തിനോടനുബന്ധിച്ച് വിദ്യാലയ
ചാലക്കുടി ∙നൂറാം വയസ്സിൽ വോട്ടർപട്ടികയിൽ നിന്നു പേരു വെട്ടിപ്പോയതോടെ പരാതി നൽകിയ ജോർജ് വളവി വോട്ടു ചെയ്തു. താൻ അറിയാതെ പട്ടികയിൽ നിന്നു പേരു വെട്ടിയതോടെ സങ്കടത്തിലായെങ്കിലും മുൻ അധ്യാപകനു റിട്ട.ഡിഇഒയുമായ ഇദ്ദേഹത്തിനു വീണ്ടും വോട്ടർ പട്ടികയിൽ ഇടം കിട്ടി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കും
മാപ്രാണം∙ ഫൈബർ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു വെളളത്തിൽ മുങ്ങിയ സംഘത്തിലെ മൂന്നു കുട്ടികളുടെ രക്ഷകനായി മത്സ്യത്തൊഴിലാളി മോഹനൻ. കോന്തിപുലം പാടത്ത് മണലെടുത്ത ആഴമേറിയ കുളം പോലെയുള്ള ഭാഗത്താണ് ബോട്ട് മറിഞ്ഞത്. മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ വലുപ്പമുള്ള ഫൈബർ
കൊടുങ്ങല്ലൂർ എറിയാട്ട് സ്ത്രീകളെക്കൊണ്ടു നിറഞ്ഞ സദസ്സിലേക്കാണു പ്രിയങ്ക ഗാന്ധി വന്നിറങ്ങിയത്. രാഷ്ട്രീയ സമ്മേളനങ്ങൾക്കൊന്നും ഇതുവരെ വന്നിട്ടില്ലാത്തവർ പോലും അതിലുണ്ടെന്നു വ്യക്തം. പ്രിയങ്ക വരുന്നതുകൊണ്ടു മാത്രം വന്നതാണ് അവർ. ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു
ചേറ്റുവ ∙ മോദി-പിണറായി അന്തർധാര കേരളത്തിലെ പൊതു സമൂഹവും, മതനിരപേക്ഷ മനസുകളും മനസിലാക്കിയിട്ടുണ്ടെന്നും, അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി. ചേറ്റുവ ഹാർബറിൽ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ ഗുരുവായൂർ ബ്ലോക്ക്തല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
എരുമപ്പെട്ടി∙ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളയിച്ച് നേട്ടം കൈവരിച്ചിരിക്കുകയാണ് കുണ്ടന്നൂർ ഗ്രാമത്തിലെ ഒരു കുടുംബം. കുണ്ടന്നൂർ തെക്കേകര വെട്ടിക്കൽ പാലത്തിനു സമീപം വാഴപ്പിള്ളി വീട്ടിൽ സേവിയും കുടുംബവുമാണ് തങ്ങളുടെ 80സെന്റ് സ്ഥലത്ത് തണ്ണിമത്തൻ കൃഷി ചെയ്തത്. പച്ചക്കറി കൃഷിയിൽ ഏറെ തൽപരരായ സേവിയും
ചേറ്റുവ ∙ അരനൂറ്റാണ്ടിലേറെയായി ഗ്രാമീണ പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ച വലിയകത്ത് വി.അബ്ദു (78) അന്തരിച്ചു. ചേറ്റുവയിലെയും സമീപ പ്രദേശങ്ങളുടെയും പൊതുവിഷയങ്ങളും പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാനും അവ പരിഹരിക്കാനുമായി വാർത്ത നൽകി. ചേറ്റുവ പാലം യാഥാർഥ്യമാകാൻ ഒട്ടേറെ വാർത്തകൾ എഴുതിയത്
തൃശൂർ∙ പൂരത്തിന് ആനകൾക്കു നൽകാൻ കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര് സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ തടയുന്ന ദൃശ്യങ്ങൾ പുറത്ത്. ‘‘എടുത്തോണ്ട് പോടാ പട്ട’’ എന്നു പറഞ്ഞ് കമ്മിഷണർ കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകള് പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിനു മുൻപായി ഗോപുരത്തിനുള്ളിലേക്ക് കുടകള് കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. പിന്നീട് ഇവരെ അകത്തു പ്രവേശിപ്പിച്ചു.
തൃശൂർ∙ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയും അനാവശ്യമായ ഇടപെടലുമാണ് തൃശൂർ പൂരം അലങ്കോലമാകാൻ കാരണമെന്ന് റിട്ട.എസ്പി ആർ.കെ. ജയരാജ്. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് പരിധിവിട്ടത് സംബന്ധിച്ച് ‘മനോരമ ഓൺലൈനോട്’ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിമല കോളജിൽ ലക്ചറർ അഭിമുഖം മാറ്റി തൃശൂർ ∙ വിമല കോളജിൽ 23ന് നടത്താൻ തീരുമാനിച്ചിരുന്ന ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ വിഷയങ്ങളിലെ ഗവ.ഗെസ്റ്റ് ലക്ചറർ അഭിമുഖം 29ലേക്കും 24ന് നടത്താൻ തീരുമാനിച്ചിരുന്ന കെമിസ്ട്രി, ഹോം സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,
തൃശൂർ ∙ ഏതാനും മേലുദ്യോഗസ്ഥരുടെ വിചിത്രമായ തീരുമാനങ്ങളിലൂടെ പഴി കേൾക്കേണ്ടിവരുന്നതു പൂരം ഡ്യൂട്ടി നിർവഹിച്ച മുഴുവൻ പൊലീസ് സേനാംഗങ്ങളും. വിശ്രമമില്ലാതെ ജോലി ചെയ്തും അനിഷ്ട സംഭവങ്ങളില്ലാതെ നോക്കിയും പൊലീസ് ഉദ്യോഗസ്ഥർ ഭംഗിയായി ചുമതല നിർവഹിച്ചെങ്കിലും മേലുദ്യോഗസ്ഥരുടെ യുക്തിക്കു നിരക്കാത്ത
തൃശൂർ ∙ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് പരിധിവിട്ടതോടെ തൃശൂർ പൂരത്തിനു സങ്കട സമാപ്തി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു.
തൃശൂർ ∙ പൂരം രാത്രിയിൽ നൂറുകണക്കിനാളുകൾ സ്വരാജ് റൗണ്ടിൽ കണ്ടാസ്വദിച്ചിരുന്ന പഞ്ചവാദ്യവും എഴുന്നള്ളിപ്പുമാണ് ഇത്തവണ പൊലീസ് ഇടപെടൽ കാരണം പേരിനു മാത്രമുള്ള ചടങ്ങായത്. പ്രഗല്ഭരുടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടക്കുന്ന ഭഗവതിമാരുടെ എഴുന്നള്ളിപ്പിലെ ആസ്വാദക സാന്നിധ്യമാണ് ഇല്ലാതായത്. രാത്രിപൂരത്തിനു സ്വരാജ് റൗണ്ട് കാലിയാക്കിയിട്ട പൊലീസ് പാറമേക്കാവു വിഭാഗത്തിൽനിന്നു കടത്തിവിട്ടത് ഇരുനൂറോളം പേരെമാത്രം.
തൃശൂർ ∙ തിരുവമ്പാടി വിഭാഗത്തിന്റെ ചരിത്രപ്രസിദ്ധമായ രാത്രിയിലെ എഴുന്നള്ളിപ്പും മഠത്തിൽവരവു മേളവും നിർത്തിവയ്ക്കാൻ നിർബന്ധിതരായതിൽ വളരെ ദുഃഖമുണ്ടെന്നു ദേവസ്വം പ്രസിഡന്റ് ടി.എ.സുന്ദർമേനോൻ. തങ്ങളുടെ വിഷമം ബന്ധപ്പെട്ടവരെ അറിയിച്ചെന്നും സുന്ദർമേനോൻ മാധ്യമങ്ങളോടു പറഞ്ഞു
തൃശൂർ ∙ തീവെട്ടി വെളിച്ചത്തിലെ പാണ്ടിമേളവും രാത്രിക്കുളിരിലെ പഞ്ചവാദ്യവും പ്രകമ്പനം സൃഷ്ടിക്കുന്ന രാത്രിവെടിക്കെട്ടും കാണാൻ ഉറക്കമിളച്ചു വർഷങ്ങളായി രാത്രിപ്പൂരത്തിനെത്തുന്ന പൂരപ്രേമികൾക്കു മനസ്സിടിഞ്ഞു മടങ്ങേണ്ടിവന്ന ആദ്യ തൃശൂർ പൂരമാണു കടന്നുപോകുന്നത്. പകൽസമയത്തെ കൊടുംവെയിലും ചൂടും ഒഴിവാക്കി പൂരക്കാഴ്ചകൾ
തൃശൂർ ∙ പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ നേർക്കുനേർ നിന്ന് ഉപചാരം ചൊല്ലി; വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിൽ അവർ പിരിഞ്ഞു. ഈ കാഴ്ച കാണാൻ നിന്ന വടക്കുന്നാഥനും പൂരപ്രേമികളും നേർക്കുനേർ ആയിരുന്നു. ഒരാണ്ടിലേക്ക്
തൃശൂർ∙ അനാവശ്യ നിയന്ത്രണങ്ങൾ ഇത്തവണ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. രാത്രി നടക്കേണ്ടിയിരുന്ന തൃശൂർ പൂരം വെടിക്കെട്ട് നിര്ത്തിവയ്ക്കുകയും, പിന്നീട് രാവിലെ നടത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് കെ.മുരളീധരൻ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
തൃശൂർ ∙ പൂരക്കാലം ആഘോഷം മാത്രമല്ല സൗഹൃദങ്ങൾ കൂടിച്ചേരുന്ന കാലവുമാണ്. പഴയ സൗഹൃദങ്ങളുടെയും, ഒപ്പം പഠിക്കുന്നവരുടെയും ഒത്തുചേരലും പൂരക്കാലത്തിന്റെ മാറ്റുകൂട്ടുന്നു. അങ്ങനെ ഈ വർഷത്തെ പൂരത്തിനെത്തിയതാണ് തൃശൂർ സ്വദേശിനി ശ്രേയയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെ തന്റെ പതിമൂന്നു കൂട്ടുകാരും. അവരിൽ ചിലർ
തൃശൂർ ∙ പൊലീസിന്റെ പരുക്കൻ പെരുമാറ്റത്തെച്ചൊല്ലി ദേവസ്വം ഭാരവാഹികളും പൂരക്കമ്മിറ്റിക്കാരും പൂരപ്രേമികളുമായി പലയിടത്തും തർക്കമുണ്ടായി. വിഐപികളുടെ സന്ദർശനത്തിനു ജനത്തെ അകറ്റിനിർത്താൻ ഒരുക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ മാതൃകയിൽ പലയിടത്തും കടുകട്ടി ബാരിക്കേഡ് ബന്തവസ്സ് ഒരുക്കിയതാണു കൂടുതൽ
തൃശൂർ ∙ മേടസൂര്യൻ അസ്തമിച്ചതറിയാതെ, ചൂടും വിയർപ്പും ശരീരം കയ്യടക്കുന്നതറിയാതെ ആനപ്പുറങ്ങളിൽ ഉയർന്നു താഴ്ന്ന വർണക്കുടകളുടെ സുന്ദരകാഴ്ച മനസ്സിലേറ്റി ജനസാഗരം. നെറ്റിപ്പട്ടത്തിന്റെ സുവർണ ശോഭ അണിഞ്ഞ കരിവീരന്മാരുടെ മുകളിൽ ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചാരുതയ്ക്കു മീതെ തിരുവമ്പാടി–പാറമേക്കാവ്
Results 1-100 of 10000