Download Manorama Online App
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം മണ്ഡലങ്ങളിൽ ബൂത്തിലെത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരെക്കാൾ കുറഞ്ഞു. വോട്ടർ പട്ടികയിൽ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതൽ വനിതകളാണ്. ഇടുക്കിയിൽ 4,25,598 പുരുഷന്മാർ വോട്ടു ചെയ്യാൻ എത്തിയപ്പോൾ 4,06,332 പേർ സ്ത്രീകൾ മാത്രമാണു വോട്ടു ചെയ്തത്. പുരുഷന്മാരെ അപേക്ഷിച്ച് 19,266 പേർ കുറവ്.
കൊച്ചി∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു. എറണാകുളം വടുതല സ്വദേശിയായ ചന്ദ്രഹാസൻ, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസറായും കാക്കനാട് മീഡിയ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു.
കൊച്ചി∙ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ആ യാത്ര അവസാനിച്ചു. വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനോട് ഇന്നു വിടചൊല്ലി. മേയ് ഒന്നു മുതൽ സൗത്ത് ഒഴിവാക്കി എറണാകുളം ടൗൺ
അങ്കമാലി ∙ അങ്കമാലി ടൗൺ മുതൽ അത്താണി വരെ ഇന്നലെ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായി. അവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയവയ്ക്കൊന്നും കടന്നുപോകാൻ പറ്റാത്ത തരത്തിലാണ് ടൗണിലെ ഗതാഗതക്കുരുക്ക്. ദീർഘദൂരസർവീസുകളിലെ യാത്രക്കാർ മണിക്കൂറുകളോളം കുരുക്കിൽ പെട്ട്
കാക്കനാട്∙ ഫയലുകൾക്കിടയിൽ പൂച്ചക്കെന്തു കാര്യമെന്ന് ചോദിക്കാൻ വരട്ടെ. തിരഞ്ഞെടുപ്പ് ജോലിയും ഞായർ അവധിയും കഴിഞ്ഞ് ഇന്നലെ കലക്ടറേറ്റിലെത്തിയ ജീവനക്കാരെ സ്വീകരിച്ചത് ഫയലുകൾക്കിടയിൽ പ്രസവിച്ച തള്ളപ്പൂച്ചയും 4 കുഞ്ഞുങ്ങളുമാണ്. അഡ്മിനിസ്ട്രേഷൻ ഹാളിൽ സ്യൂട്ട് സെല്ലിലെ മേശക്കടിയിൽ ഫയൽ സൂക്ഷിച്ചിരുന്ന കാർഡ്
ഇടപ്പള്ളി∙ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിൽ പങ്കെടുക്കാനെത്തുന്നവർക്കായി കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നു. മെയ് 3 മുതൽ 11ആം തീയതി വരെയാണ് സർവ്വീസ് സമയം നീട്ടുക. ഈ ദിവസങ്ങളിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11 മണിക്ക്
പറവൂർ ∙ ദേശീയപാത 66 നിർമിക്കുമ്പോൾ തങ്ങളുടെ സഞ്ചാരപാത അടയുമോയെന്ന ആശങ്കയിലാണ് മുറവൻതുരുത്തിലെ കണ്ണംപിള്ളി പാലം റോഡ് ഉപയോഗിക്കുന്നവർ. കുഞ്ഞിത്തൈ മുതൽ ചക്കുമരശേരി ക്ഷേത്രം വരെ പോകാൻ കഴിയുമായിരുന്ന കണ്ണംപിള്ളി പാലം റോഡിന് കുറുകെയാണ് പുതിയ ദേശീയപാത വരുന്നത്.
പിറവം∙ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം തകരാറിലായതോടെ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം. നിയോജക മണ്ഡലത്തിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതി സ്ഥിതി ചെയ്യുന്ന കക്കാട് പോലും ജലക്ഷാമം നേരിടുകയാണ്.പമ്പിങ് തകരാറിനു പുറമേ പൈപ്പ് ലൈനുകളിലെ പൊട്ടലും മൂലം പലയിടത്തും ആഴ്ചകളായി ശുദ്ധജലം എത്തുന്നില്ല. നേരത്തെ ഉയർന്ന
പറവൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ സുരേഷിന് (64) അതിവേഗ സ്പെഷൽ കോടതി 4 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അതിജീവിതയുടെ പുനരധിവാസത്തിനു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ സുരേഷ് 7 മാസം അധികതടവ്
കൊച്ചി∙ ഇടപ്പള്ളി മേൽപാലത്തിൽ നിന്നു ചാടിയ യുവാവിനെ അടിയന്തര പരിചരണം നൽകി ആശുപത്രിയിലെത്തിച്ച് വനിതാ ഡോക്ടർ. ചൂർണിക്കര ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പനങ്ങാട് മുകുന്ദത്തിൽ സി.എൻ. ശ്രീകല ഗുരുതര പരുക്കേറ്റ യുവാവിനെ ആംബുലൻസിൽ കയറ്റി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച ശേഷമാണു ജോലി സ്ഥലത്തേക്കു
ആലുവ∙ ഒറ്റ രാത്രി 8 സ്മാർട് ഫോണുകൾ മോഷ്ടിച്ച അതിഥിത്തൊഴിലാളി അസം നാഗൺജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) അറസ്റ്റിൽ. 20നു രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നു വില കൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതിയെ മാറമ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. അവിടെ അതിഥിത്തൊഴിലാളികൾക്കൊപ്പം
ഫ്ലെക്സ്ബോർഡുകൾനീക്കം ചെയ്യണം:കിഴക്കമ്പലം∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സ്ഥാപിച്ച തോരണങ്ങൾ, ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അധ്യാപക ഒഴിവ്: ജിഎച്ച്എസ്എസ് പെരുമ്പാവൂർ ∙ സൗത്ത് വാഴക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ
മൂവാറ്റുപുഴ∙ കാർ യാത്രക്കാർക്കു കടന്നുപോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് 2 കാറുകളിലെ യാത്രക്കാർ തമ്മിൽ ഉണ്ടായ തർക്കത്തിലും ഏറ്റുമുട്ടലിലും 13 പേർക്കു പരുക്കേറ്റ സംഭവത്തിൽ 4 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഇവർ ഉൾപ്പെടെ രണ്ടു കാറുകളിലെയും മുഴുവൻ യാത്രികർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ
കോലഞ്ചേരി ∙ ടൗണിൽ സ്കൂൾ ജംക്ഷനിലെ ബസ് സ്റ്റോപ്പിനു സമീപം കൊടും വെയിലിൽ ബോധരഹിതനായി കിടന്ന ആൾക്ക് രക്ഷകരായി പൊലീസും നാട്ടുകാരും. ഇന്നലെ ഉച്ച കഴിഞ്ഞ് 3ന് ആണ് പത്താംമൈൽ സ്വദേശിയായ ആൾ ബോധരഹിതനായി ഫുട്പാത്തിൽ വീണു കിടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ആൾ എണീറ്റു പോകാതിരുന്നതോടെ പുത്തൻകുരിശ് പൊലീസിൽ
ആലുവ∙ സീപോർട്ട്–എയർപോർട്ട് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ കല്ലിട്ട് 25 വർഷമായിട്ടും നടപടികളിലേക്കു കടക്കാത്തതിൽ പ്രതിഷേധിച്ചു സ്ഥലം ഉടമകൾ പ്രക്ഷോഭത്തിലേക്ക്. 3 വർഷം മുൻപു സാമൂഹികാഘാത പഠനം പൂർത്തിയായതാണ്. ഇടയ്ക്കിടെ ജനപ്രതിനിധികളുടെ പ്രസ്താവനകളല്ലാതെ മറ്റൊരു പുരോഗതിയും ഇല്ലെന്നാണ് നാട്ടുകാരുടെ
കൊച്ചി ∙ 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം നൗഗാവ് ജൂറിയ സ്വദേശി സദിക്കുൽ ഇസ്ലാമിനെയാണ് (25) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ മാർക്കറ്റ് ഭാഗത്തു ഹെറോയിൻ വിൽപന നടത്തുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികൾക്കിടയിൽ ഒരു കുപ്പിക്ക് 1000 രൂപ നിരക്കിലാണ് വിൽപന നടത്തി വന്നിരുന്നത്.
പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ സ്വദേശി ജോമോൾ (25) ആണ് മരിച്ചത്. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.
കരിങ്ങാച്ചിറ∙ ഹിൽപാലസ്–തൃപ്പൂണിത്തുറ റോഡിൽ കരിങ്ങാച്ചിറ പള്ളിയുടെ പടിഞ്ഞാറെ ഗേറ്റിനു മുന്നിലെ വൈദ്യുത പോസ്റ്റ് ബസ് ഇടിച്ചു തകർത്തു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് തൃപ്പൂണിത്തുറ–കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് വൈദ്യുത പോസ്റ്റ് തകർത്തത്. ഇതിനു ശേഷം നിർത്താതെ പോയ ബസ് പിന്നീട് ഹിൽപാലസ് പൊലീസ്
പെരുമ്പാവൂർ ∙മണ്ണൂർ–പോഞ്ഞാശേരി റോഡ് പിപി റോഡിൽ സംഗമിക്കുന്ന വെങ്ങോല ജംക്ഷനിൽ അപകടം പതിവായി. ഇന്നലെ കാറുകൾ കൂട്ടിയിടിച്ചു ഒരു കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.മണ്ണൂർ ഭാഗത്തു നിന്നു വന്ന കാർ പെരുമ്പാവൂർ ഭാഗത്തു നിന്നു കോലഞ്ചേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറുമായി
കൊച്ചി ∙ വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവിൽ പലരിൽ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിയെന്ന കേസുകളിൽ പറവൂർ കൈതാരം സ്വദേശി ഷിനോയിയെ (39) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഈ സംഭവങ്ങളിൽ ഷിനോയിയുടെ ഭാര്യ ഉണ്ണിമായ റിമാൻഡിലാണ്. ഷിനോയ് ഒളിവിലായിരുന്നു. ലണ്ടനിൽ നിന്നു നാട്ടിൽ വരാനും തിരികെ പോകാനുമായി
വൈപ്പിൻ ∙ മഴ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ വൈപ്പിനിലെ കടൽഭിത്തികളുടെ അവസ്ഥയിൽ ഇക്കുറിയും മാറ്റമുണ്ടാവില്ലെന്ന് ഉറപ്പായി. തിരമാലകൾ ശക്തി പ്രാപിക്കുന്ന കാലവർഷ വേളയിൽ തീരദേശവാസികളുടെ ആശങ്കയും ഇത്തവണ പതിവു പോലെ തുടരും. കടൽഭിത്തി താണും തകർന്നും കിടക്കുന്ന സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾക്കു പോലും ഇതുവരെ നടപടിയില്ല. പുതുതായി ഭിത്തി നിർമിച്ചില്ലെങ്കിലും തകർന്നു കിടക്കുന്ന സ്ഥലങ്ങളിൽ ഉള്ള കല്ലുകൾ എങ്കിലും യന്ത്ര സഹായത്തോടെ അടുക്കി വയ്ക്കുന്നതിനു നടപടി വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
വൈപ്പിൻ∙ കടലിൽ ലഭ്യത തീരെ കുറഞ്ഞതിനെ തുടർന്ന് പ്രാദേശിക വിപണിയിൽ മീനിന് ക്ഷാമവും വിലക്കയറ്റവും. നേരത്തെ ഈ സമയത്ത് സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് സുലഭമായി കിട്ടിയിരുന്ന അയലയും മറ്റും തീരെ കിട്ടാനില്ലാത്ത അവസ്ഥയാണ്.ചൂട് ക്രമാതീതമായി വർധിച്ചതാണ് ഇത്തരമൊരു സ്ഥിതി വിശേഷത്തിന് കാരണമെന്ന്
കൊച്ചി ∙ പുതിയ നാഴികക്കല്ലുമായി കൊച്ചി വാട്ടർ മെട്രോ. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്നലെ 20 ലക്ഷം പിന്നിട്ടു. രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം തുടങ്ങി 25ന് ഒരു വർഷം തികഞ്ഞിരുന്നു. സർവീസ് തുടങ്ങി 6 മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16ന് ആണു വാട്ടർ മെട്രോ
ജലവിതരണം മുടങ്ങും:അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30, മേയ് 1 ദിവസങ്ങളിൽ കോട്ടുവള്ളി, ചേന്ദമംഗലം, ഏഴിക്കര, പറവൂർ നഗരസഭ എന്നീ പഞ്ചായത്തുകളിൽ പൂർണമായും പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം മുടങ്ങും. കായിക പരിശീലനക്യാംപ് ഏലൂർ ∙ നഗരസഭയുടെ
കൊച്ചി ∙ ജാംനഗർ– തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ (19578) സാങ്കേതികത്തകരാർമൂലം വൈകിയോടിയതും എറണാകുളം ജംക്ഷൻ (സൗത്ത്) സ്റ്റേഷനിൽ ഉൾപ്പെടെ ഏറെനേരം പിടിച്ചിട്ടതും ഇന്നലെ നൂറുകണക്കിനു യാത്രക്കാരെ വലച്ചു.26നു ഗുജറാത്തിലെ ജാംനഗറിൽ നിന്നു തിരിച്ച ട്രെയിൻ കണ്ണൂർ വരെ ഏറെക്കുറെ സമയക്രമം പാലിച്ചെങ്കിലും
വൈപ്പിൻ∙ വൈപ്പിനിലെ ഇട റോഡുകളിൽ ബൈക്ക് റേസിങ് പതിവായതായി പരാതി. എടവനക്കാട് പഞ്ചായത്തിലും മറ്റും ഇത്തരത്തിൽ അമിത വേഗതയിൽ ഉൾ റോഡുകളിലൂടെ പായുന്നവർ മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. മത്സരിച്ച് ബൈക്കോടിക്കുന്ന യുവാക്കൾ ഇടയ്ക്കിടെ സംസ്ഥാനപാതയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും
നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ദേശീയപാതയോരത്ത് തെരുവു നായ്ക്കളുടെ വിളയാട്ടം. പുലർച്ചെയും രാവിലെയും പത്തിലേറെ നായ്ക്കളാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്.പ്രധാന ബസ് സ്റ്റോപ്പ് ആണ് ഇവിടെയുള്ളത്. അതിരാവിലെയും മറ്റും ബസ് കയറാനെത്തുന്നവരെ നായ്ക്കൾ ഉപദ്രവിക്കുന്നുണ്ട്. രാവിലെ
വൈപ്പിൻ∙ പറവൂർ, മുനമ്പം എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ബസുകളിൽ വൈപ്പിൻ സ്റ്റാൻഡ് വഴി കടന്നു പോകുന്നവ അക്കാര്യം ബോർഡുകളിൽ സൂചിപ്പിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈപ്പിൻ വഴി കടന്നു പോകേണ്ട ബസുകളിൽ ഭൂരിഭാഗവും അക്കാര്യം ബോർഡുകളിൽ രേഖപ്പെടുത്താറില്ലെന്ന്
കൊച്ചി∙ കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര് മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുന്നു. സർവീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് 20 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തി. രാജ്യാന്തര തലത്തില് ശ്രദ്ധയാകര്ഷിച്ച കൊച്ചി വാട്ടര് മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.
കൊച്ചി∙ തമ്മനത്തു യുവാവു കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനിൽകുമാർ(മനേഷ്–34) ആണു മരിച്ചത്. മനേഷിന്റെ സുഹൃത്ത് അജിത് കുത്തേറ്റു ഗുരുതര പരുക്കോടെ ചികിത്സയിലുണ്ട്. പ്രതി തമ്മനം സ്വദേശി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്ത് കടവന്ത്ര സ്വദേശി ആഷിഖും കസ്റ്റഡിയിലുണ്ട്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണു മരിച്ച
പള്ളുരുത്തി∙ ധനപാലൻ (75), ചക്കരപറമ്പിൽ ഹൌസ്, കമ്മത്തി മഠം, പള്ളുരുത്തി. ഭാര്യ: രമണി ധനപാലൻ. മക്കൾ: ഫെമി & ഫെനി. മരുമക്കൾ: സിജി & സന്ധ്യ. സംസ്കാരം രാവിലെ 11 മണിക്ക്. contact number: 9447033233, 7907589065.
ഇരുമ്പനം ∙ സീപോർട്ട്–എയർപോർട്ട് റോഡിലെ പാർക്കിങ് ഒഴിവാക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ വാഹനങ്ങൾ ഉപയോഗിച്ച് ഇടിച്ചിടുന്നത് പതിവാകുന്നു. ഇരുമ്പനത്തെ ഓയിൽ കമ്പനികൾക്ക് സമീപത്തായി ഒട്ടേറെ കോൺക്രീറ്റ് കുറ്റികളാണ് ഇടിച്ചിട്ട നിലയിലുള്ളത്. ഇൗ ഭാഗം ഇപ്പോൾ പാർക്കിങ് കേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട്.
തൃപ്പൂണിത്തുറ ∙ സമ്മതിദാന അവകാശം പ്രയോജനപ്പെടുത്തിയത് നിയോജക മണ്ഡലത്തിലെ 1,42,681 പേർ. 173 ബൂത്തുകളിലായി മൊത്തം 2,10,815 വോട്ടർമാരാണ് ഉള്ളത്. 67.68 ശതമാനം വോട്ടുകൾ ഇത്തവണ പോൾ ചെയ്തു. കഴിഞ്ഞ തവണ 73.91 ശതമാനം ആയിരുന്നു പോളിങ്. ചൂടും പോളിങ് ബൂത്തുകളിലെ നീണ്ട ക്യൂവും പോളിങ് ശതമാനം കുറയാൻ കാരണമായി
അറിയിപ്പുകൾ നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന ചില്ലകളും വൃക്ഷങ്ങളും സ്ഥലമുടമയുടെ ഉത്തരവാദിത്വത്തിൽ വെട്ടി മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ
കൊച്ചി ∙ മാലിന്യ നീക്കത്തിനായി വാങ്ങിയ ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾക്ക് ഒരു കുഴപ്പവുമില്ലെന്നാണു കോർപറേഷൻ അധികൃതർ പറയുന്നത്. എന്നാൽ പല ഇലക്ട്രിക് മുച്ചക്ര സൈക്കിളുകളും ഓടിക്കാനാകാതെ പലയിടങ്ങളിലായി നിർത്തിയിട്ടിരിക്കുകയാണ്. ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾക്കു ഗുണനിലവാരമില്ലെന്നു ഓഡിറ്റ് വിഭാഗം
കുറുപ്പംപടി ∙ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു. കൈപ്പിള്ളി, ചൂരത്തോട്, വേങ്ങൂർ, വക്കുവള്ളി എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങളാണിവ. വക്കുവള്ളിയിലും വേങ്ങൂരുമാണു കൂടുതൽ പേരിൽ രോഗം കണ്ടെത്തിയത്. വക്കുവള്ളിയിലെ അടുത്തടുത്ത 5 വീടുകളിൽ മഞ്ഞപ്പിത്തം
കൊച്ചി ∙ കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണം പൊലീസിൽ ഏൽപ്പിച്ച് വിദ്യാർഥികളുടെ മാതൃക. പാനായിക്കുളം സ്വദേശികളായ റാഷിദ്, ഹാഷിം എന്നിവരാണ് കളഞ്ഞു കിട്ടിയ സ്വർണം പൊലീസിൽ ഏൽപ്പിച്ചത്. അത്താണി സിഗ്നൽ ജംക്ഷനു സമീപത്തു നിന്നുമാണ് ഇരുവർക്കും രണ്ട് പവന്റെ ഒരു വള കിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാട് പൊലീസിൽ
കോട്ടയം∙ മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി യാത്ര തുടരും. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്റ്റേഷനിൽ എത്തില്ല. ഇതോടെ, എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം
പറവൂർ ∙ തിരഞ്ഞെടുപ്പു ചൂടിനൊപ്പം വേനൽ ചൂടും കനത്തപ്പോൾ ആശ്വാസത്തിന്റെ തണുപ്പുമായി കുട്ടികൾ ഒരുക്കിയ ജ്യൂസ് സ്റ്റാൾ ശ്രദ്ധേയമായി. വടക്കേക്കര പഞ്ചായത്തിലെ വാവക്കാടാണ് രാഷ്ട്രീയ പാർട്ടികളുടെ ബൂത്തിനു സമീപം കൊച്ചുകുട്ടികൾ തണ്ണിമത്തൻ ജ്യൂസ് സ്റ്റാൾ സജ്ജീകരിച്ചത്. ഏഴാം ക്ലാസുകാരി ധനുശ്രീ ധധീഷും ആറാം ക്ലാസുകാരി അനുശ്രീ രാജേഷുമായിരുന്നു മുന്നണി പ്രവർത്തകർ. വലിയ ഗ്ലാസ് തണുത്ത ജൂസ് 10 രൂപയ്ക്കും ചെറിയ ഗ്ലാസ്
കൊച്ചി ∙ വളന്തകാട് ദ്വീപിൽ നിന്നു മരടിലേക്കുള്ള കടത്തുതോണിയിൽ ഇരിക്കവേ അംബിക വനജയോടു പറഞ്ഞു: ‘അടുത്ത തിരഞ്ഞെടുപ്പിനു വോട്ടു ചെയ്യാനെങ്കിലും പാലത്തിലൂടെ പോകാൻ പറ്റുമായിരിക്കുമല്ലേ?’. അവർക്കു പിന്നിൽ പാതിവഴിയിൽ പണി നിലച്ച പാലം നിൽക്കുന്നു. അതൊരു പാലം മാത്രമല്ല, വളന്തകാട് ദ്വീപിൽ താമസിക്കുന്ന 45
തൃപ്പൂണിത്തുറ ∙ കനത്ത ചൂടിലും വോട്ടെടുപ്പിൽ പങ്കെടുത്ത് ജനം. കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു . ഏകദേശം 67.66 ആയിരുന്നു ഇത്തവണത്തെ ശതമാനം.കഴിഞ്ഞ തവണ 73.91 ശതമാനം ആയിരുന്നു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ എല്ലാ ബൂത്തുകളിലും തന്നെ രാവിലെ മുതൽ തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക
മട്ടാഞ്ചേരി∙ കന്നി വോട്ട് ചെയ്യാൻ അൻപതുകാരൻ ബഹ്റൈനിൽ നിന്ന് പറന്നെത്തി.പാസ്പോർട്ട് കാണാതായതോടെ ബുക്ക് ചെയ്തിരുന്ന വിമാനത്തിലെ യാത്ര മുടങ്ങിയെങ്കിലും പിന്നീട് പാസ്പോർട്ട് കിട്ടുകയും യാത്രാ രേഖകൾ ശരിയാവുകയും ചെയ്തതോടെ മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തി ടാക്സിയിൽ പനയപ്പിള്ളിയിലെ പോളിങ് ബൂത്തിലെത്തി
കൊച്ചി ∙ കനത്ത ചൂടിലും തളരാതെ ജില്ലയിൽ ഭേദപ്പെട്ട പോളിങ്. രാത്രി 8 വരെയുള്ള കണക്കനുസരിച്ച് 69.37% പേർ വോട്ടുചെയ്തു. അവസാന കണക്കിൽ നേരിയ മാറ്റം വന്നേക്കാം. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ 68.10% ആണ് പോളിങ്. ചാലക്കുടിയിൽ 71.68%. തൊട്ടു മുൻപിലെ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു പോളിങ് ശതമാനത്തിൽ
പറവൂർ ∙ 102–ാം വയസ്സിലും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത് എസ്.പി.നായർ. 91 വയസ്സുള്ള ഭാര്യ ലീല പി.നായരുടെ കൈപിടിച്ചാണു ഗവ.എൽപിജി സ്കൂളിന്റെ പടി കയറി പോളിങ് ബൂത്തിലെത്തിയത്. മകൾ ഷൈലയും കൊച്ചുമകൾ സരോജും ഒപ്പമുണ്ടായിരുന്നു.വീട്ടിൽ വച്ചു വോട്ട് ചെയ്യാൻ അവസരമുണ്ടെങ്കിലും പോളിങ് ബൂത്തിൽ പോയി വോട്ട്
വെരിക്കോസ് വെയിൻ നിർണയ ക്യാംപ് പറവൂർ ∙ ഡോ.വിനു ഏബ്രഹാംസ് ക്ലിനിക്കിൽ സൗജന്യ വെരിക്കോസ് വെയിൻ നിർണയ ക്യാംപ് ഇന്ന് 4 മുതൽ 6 വരെ നടക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം. 96455 39849.
കൊച്ചി∙ കളമശേരി പള്ളിലാങ്കര ഗവ.എൽ.പി സ്കൂളിലെ 156–ാം ബൂത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് വോട്ട് രേഖപ്പെടുത്താനെത്തിയിട്ടും വോട്ടു ചെയ്യാനാകാത്തതിന്റെ വിഷമത്തിൽ പാറുക്കുട്ടിയമ്മ. 91 വയസുകാരിയായ പാറുക്കുട്ടിയമ്മ ജീവിതത്തിൽ ആദ്യമായാണ് വോട്ടിടാൻ പറ്റാതെ പോളിങ് ബൂത്തിൽ നിന്നും മടങ്ങിയത്. വോട്ടർ
കൊച്ചി ∙ എറണാകുളം മണ്ഡലത്തില് കള്ളവോട്ട് ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത്
കൊച്ചി∙ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാക്കനാട് വാടാച്ചിറ ചെല്ലപ്പന്റെ മകൻ അജയൻ ആണ് മരിച്ചത്. ഇന്ന് രാവിലെ കാക്കനാട് പാട്ടുപുര ജംക്ഷനിലെ പച്ചക്കറി കടയിലിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. കാക്കനാട് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് എത്തി തുടർനടപടികള് സ്വീകരിച്ചു.
വൈപ്പിൻ∙ സംസ്ഥാന പാതയിലെ നടപ്പാത നിർമാണത്തെക്കുറിച്ച് വീണ്ടും പരാതി. പഴങ്ങാട് ഭാഗത്ത് അപകടത്തിന് ഇടയാക്കുന്ന തരത്തിൽ നടപ്പാത റോഡിലേക്ക് ഇറക്കി നിർമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഈ ഭാഗത്ത് അടിയന്തരമായി റിഫ്ലക്ടറുകൾ സ്ഥാപിച്ചെങ്കിലും
അരൂർ ∙ ഇടക്കൊച്ചി– അരൂർ പാലത്തിന്റെ തെക്കു ഭാഗത്തെ സമീപന പാതയിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമായി. കാൽനട യാത്രികർ ദുർഗന്ധം സഹിച്ച് നടക്കേണ്ട അവസ്ഥയാണ്. രാത്രിയിൽ വിജനമായ ഈ ഭാഗത്ത് ലൈറ്റുകൾ പോലും ഇല്ല.ഇവിടെ മാലിന്യം തള്ളരുതെന്നു പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചെങ്കിലും നിലവിൽ ബോർഡും
പെരുമ്പടപ്പ്∙ സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ പരാതീനതകളുടെ നടുവിലാണ് 18-ാം ഡിവിഷനിലെ കോണം വിവി എൽപി സ്കൂൾ. 150 കുട്ടികൾ പഠിക്കുന്ന ഈ കൊച്ചു വിദ്യാലയത്തിൽ ശക്തമായി ഒരു മഴ പെയ്താൽ പരിസരമാകെ വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണ്. ഇതുമൂലം കുരുന്നുകൾ ഏറെ ബുദ്ധിമുട്ടുന്നു. മാത്രമല്ല, 88 വർഷം മുൻപ്
മരട് ∙ തിരുഅയിനി ശിവക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തു പൊങ്ങുന്നത് പുരോഹിതർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായി. ഏറെയും തിലാപ്പിയ മത്സ്യങ്ങളാണ്. എന്നാൽ കരയിൽ പിടിച്ചിട്ടാലും പെട്ടെന്നു ചാകാത്ത തിലാപ്പിയ മത്സ്യങ്ങൾ ചാകുന്നതിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുളം അശുദ്ധമായതോടെ
കോതമംഗലം∙ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും റോഡ് കുറുകെ ചാടിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ചെമ്പിക്കോട് പള്ളിക്കമാലി റെക്സിന്റെ ഭാര്യ ലിജ (40) മകൾ റിയ (12) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നാടുകാണി ചെമ്പിക്കോട്–ഇലവുംപറമ്പ് റോഡിൽ കളമ്പാടൻ കയറ്റത്തിൽ ഇന്നലെ രാവിലെ
വൈപ്പിൻ∙ ചൂട് വർധിച്ചതിനെ തുടർന്ന് കടലിൽ മത്സ്യക്ഷാമം രൂക്ഷമായി. ഇന്ധനച്ചെലവിനുള്ള വരുമാനം പോലും കിട്ടാതായതോടെ മത്സ്യബന്ധന ബോട്ടുകളിൽ ഭൂരിഭാഗവും തീരത്ത് വിശ്രമത്തിലാണ്. ഏതാണ്ട് 6 മാസമായി തുടരുന്ന വറുതിയാണ് ഇപ്പോൾ പാരമ്യത്തിലെത്തിയിരിക്കുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ദിനംപ്രതി
ഏലൂർ ∙ പെരിയാറിൽ ബുധനാഴ്ച ഉച്ച മുതൽ തുടർച്ചയായി മത്സ്യക്കുരുതി. ലക്ഷക്കണക്കിനു രൂപയുടെ മത്സ്യങ്ങളാണ് നശിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30 മുതൽ തുടങ്ങിയ മത്സ്യക്കുരുതി ഇന്നലെ രാവിലെയും തുടർന്നു. വേലിയേറ്റത്തോടെയാണു മത്സ്യക്കുരുതി അവസാനിച്ചത്.പാതാളം റഗുലേറ്റർ ബ്രിജിനു മേൽത്തട്ടിൽ പുഴയിൽ കെട്ടിക്കിടന്ന
കാക്കനാട്∙ അനുവദിച്ച തീയതി റദ്ദാക്കിയതിനെ തുടർന്നു ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിലായ അപേക്ഷകർ ആർടി ഓഫിസിലെത്തി പ്രതിഷേധിച്ചു. കേരളത്തിനു പുറത്തു ജോലിക്കും പഠിക്കാനും പോകേണ്ടവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി വേണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിലെത്തിയത്. ആർടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നതിനാൽ ജോയിന്റ് ആർടിഒ കെ.ആർ.സുരേഷിന്റെ ചേംബറിലേക്ക് കൂട്ടത്തോടെ കയറിയ അപേക്ഷകർ തങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു.
ഇഞ്ചിപ്പുല്ല് വിത്തുകൾ പെരുമ്പാവൂർ ∙ ഓടക്കാലി കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ കിലോയ്ക്ക് 3700 രൂപ നിരക്കിൽ ലഭിക്കും. 9744943832. വടം വലി മത്സരം നാളെ കിഴക്കമ്പലം∙ പുക്കാട്ടുപടി ചിറവക്കാട് ഉദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവർണർ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന് ഇക്കാര്യം
കാക്കനാട്∙ ചിറ്റേത്തുകര ജംക്ഷനിൽ ഉള്ള മോഹൻസ് ഹോം ജൻസ് ഹോസ്റ്റലിൽ നിന്നും നാല് ലാപ്ടോപ്പും ഒരു മൊബൈൽ ഫോണും കവർന്നു. പ്രതി മുറികളിൽ കയറി കൈയ്യിൽ കരുതിയ എന്തോ മണപ്പിക്കുകയും മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സാമാഗ്രികൾ കവർച്ച ചെയ്യുകയും ചെയ്തു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇൻഫോപാർക്ക്
മരട് ∙ ഊബർ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പാലാ കൂവക്കാട്ടുതറ സാബിൻ (25), അജിമോൻ (34), ഉദയംപേരൂർ കൊല്ലംപറമ്പിൽ അരുൺ ഷാജി (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ ഉച്ചയ്ക്കു 2.30നു ഇടപ്പള്ളി സിഗ്നൽ ജംക്ഷനിലാണ് ഊബർ ടാക്സി ഡ്രൈവറായ മലപ്പുറം നെമ്ലീനി തച്ചിങ്ങനാട്ട് ഇർഷാദിന്
കുറുപ്പംപടി ∙ അശമന്നൂർ ചാപ്പൽ–നെടുങ്ങപ്ര റോഡിൽ രണ്ടിടത്ത് വാട്ടർ അതോറിറ്റി ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി. പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് രണ്ടാമത്തെ ചോർച്ച. ഓരോ തുള്ളി ജലവും അമൂല്യമാണ് പാഴാക്കരുത് എന്ന് സർക്കാർ പറയുമ്പോഴും ശുദ്ധജലം സംരക്ഷിക്കാൻ നടപടിയില്ല. വേനൽക്കാലത്ത് ഇതു പോലെ വെള്ളം പാഴായാൽ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകും.
കൊച്ചി∙പലതരം തിരഞ്ഞെടുപ്പു പ്രചാരണ രീതികളാൽ വ്യത്യസ്തമായ ഇന്നത്തെ തിരഞ്ഞെടുപ്പിൽ ഓർക്കാൻ ഒരു പഴയ കൈപ്പടക്കത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഇടതു സ്ഥനാർഥിയായി മത്സരിച്ചപ്പോൾ എം.കെ. സാനു 1987 മാർച്ച് ഒന്നിന് വോട്ടർമാർക്കെഴുതിയ കത്ത്. പതിവു രാഷ്ട്രീയ ഭാഷാപ്രയോഗങ്ങൾക്കു പകരം അൽപം
കൊച്ചി ∙ വാട്ടർ മെട്രോയുടെ വിജയമാതൃക പകർത്തി കൂടുതൽ നഗരങ്ങൾ. വാരാണസിയിലും അയോധ്യയിലുമാണ് കൊച്ചി വാട്ടർമെട്രോയുടെ ആശയം സാക്ഷാത്കരിച്ചത്.ജലഗതാഗതത്തിൽ പുതിയ മാതൃക സമ്മാനിച്ച കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാളാണ്. കഴിഞ്ഞവർഷം ഇതേ ദിവസമായിരുന്നു 2 റൂട്ടിൽ വാട്ടർമെട്രോ സർവീസ് തുടങ്ങിയത്. ഒരു
കൊച്ചി ∙ ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പു പ്രചാരണപ്പോരിനു തിരശിലയിട്ടു കലാശക്കൊട്ടിന്റെ ആവേശത്തിമർപ്പ്. ഇന്നലെ വൈകിട്ട് 6നു സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ കശാലക്കൊട്ടിന് ആവേശത്തോടെ പര്യവസാനം. പൊതുവായ കലാശക്കൊട്ടിനു പുറമേ വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും കലാശക്കൊട്ടുകൾ
പറവൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പറവൂരിൽ ഗംഭീര കലാശക്കൊട്ട്. ശബ്ദ പ്രചാരണത്തിന്റെ സമാപനദിനമായ ഇന്നലെ രാവിലെ മുതൽ കൊട്ടിക്കലാശത്തിന്റെ ആരവമുയർന്നു. അനൗസ്മെന്റുകളും പ്രചാരണ പാട്ടുകളും ഇടതടവില്ലാതെ മുഴങ്ങി. ഉച്ചയോടെ ബൈക്ക് റാലികൾ ആരംഭിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രവർത്തകർ
ആലുവ∙ തിരഞ്ഞെടുപ്പിന്റെ ആവേശം ആകാശത്തോളമുയർത്തി നിയോജകമണ്ഡലം ആസ്ഥാനമായ ആലുവയിൽ പ്രവർത്തകരുടെ കലാശക്കൊട്ട്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ നേതാക്കളും പ്രവർത്തകരുമാണ് കലാശക്കൊട്ടിനായി റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ ഒന്നിച്ചണിനിരന്നത്. യാത്രക്കാരും വ്യാപാരികളും അടക്കം ഒട്ടേറെപ്പേർ റോഡിന്റെ ഇരു
കാക്കനാട്∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 2,294 പോളിങ് ബൂത്തുകൾ ഇന്നു സജ്ജമാകും. പോളിങ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ മുതൽ വോട്ടെടുപ്പു സാമഗ്രികളുമായി ബൂത്തുകളിലേക്കു പുറപ്പെടും. വൈകിട്ടോടെ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥർ എത്തുമെന്ന് കലക്ടർ എൻ.എസ്.കെ.ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ,
പെരുമ്പാവൂർ ∙നഗരത്തെ പ്രകമ്പനം കൊള്ളിച്ച് നിയോജക മണ്ഡലംതല കലാശക്കൊട്ട്. വാദ്യമേളങ്ങളും കലാപ്രകടനങ്ങളുമൊക്കെയായി മുന്നണികൾ കലാശക്കൊട്ട് ആവേശമാക്കി. യാത്രിനിവാസ് പരിസരത്തായിരുന്നു 3 മുന്നണികൾക്കും സ്ഥലം അനുവദിച്ചിരുന്നത്. ഗവ.ബോയ്സ് ഹൈസ്കൂൾ പരിസരത്തു നിന്നാണ് പ്രകടനങ്ങൾ ആരംഭിച്ചത്. യുഡിഎഫിന്റെ പ്രകടനം
അങ്കമാലി ∙ പൊലീസിന്റെ കൃത്യതയോടെയുള്ള ആസൂത്രണത്താൽ അങ്കമാലി ടൗണിലെ ഗതാഗതം സ്തംഭിക്കാതെ കലാശക്കൊട്ട് നടത്താനായി. മുൻ കാലങ്ങളിലൊക്കെ കലാശക്കൊട്ട് നടന്നപ്പോൾ ദേശീയപാതയിലെയും എംസി റോഡിലെയും ഗതാഗതം മുടങ്ങിയിരുന്നു. ടൗണിലും പരിസരപ്രദേശങ്ങളും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിലുമായിരുന്നു. ഇത്തവണത്തെ
ഇന്ന് അവധി കൊച്ചി ∙ പോളിങ് ബൂത്തുകളും വിതരണ കേന്ദ്രങ്ങളുമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കെട്ടിട നമ്പറുമായി ലിങ്ക ചെയ്യണം പെരുമ്പാവൂർ ∙ നഗരസഭാ പരിധിയിലെ കെട്ടിട ഉടമകൾക്ക് വസ്തു നികുതി ഓൺലൈനായി അടയ്ക്കുന്നതിന് നഗരസഭയിൽ നിന്നു
സ്ഥാനാർഥികൾ സ്വന്തം പെട്ടിയിൽ വോട്ടു വീഴ്ത്താൻ അവസാന വട്ടം പാച്ചിൽ നടത്തിയപ്പോൾ, ആരുടെ പെട്ടിയിലായാലും വോട്ടു വീണാൽ മതിയെന്ന അഭ്യർഥനയുമായിട്ടായിരുന്നു കലക്ടറുടെ അവസാന ദിന പ്രചാരണം. മുൻ വർഷത്തേക്കാൾ വോട്ടിങ് ശതമാനം ഉയർത്താനാണ് ഉദ്യോഗസ്ഥർ പ്രചാരണത്തിനിറങ്ങിയത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ
കാണിനാട്∙ ഓളങ്ങാട്ട് മൂലേക്കുടിയില് എം.വി.പൗലോസ് (82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പിണര്മുണ്ട ചെറുതോട്ടുകുന്നേല് സെന്റ് ജോര്ജ് യാക്കോബായ സുറിയാനി പള്ളിയില്.
കൊച്ചി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ആലുവ വരെയും തിരികെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെയും മെട്രോയിൽ സഞ്ചരിച്ച്
കൊച്ചി ∙ വൻവിജയം നേടിയതിനു പിന്നാലെ വിവാദം വിട്ടൊഴിയാതെ ‘മഞ്ഞുമ്മൽ ബോയ്സ്’. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നാലെ, അവർക്കെതിരെ കേസെടുക്കാന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച്, പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു
പെരുമ്പാവൂർ ∙ ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസിന്റെ നേതൃത്വത്തിൽ ടൗണിലും പരിസരത്തും ലഹരി വേട്ടയും പരിശോധനയും.45 കേസുകൾ റജിസ്റ്റർ ചെയ്യുകയും 50 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പെരുമ്പാവൂർ ടൗൺ, കണ്ടന്തറ ഭായ് കോളനി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു
തൃപ്പൂണിത്തുറ ∙ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും നേർക്കാഴ്ചയായി പത്താമുദയ ദിനത്തിൽ പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന മാറ്റച്ചന്ത. ചക്കയും മാങ്ങയും ചട്ടിയും കലവും കിടക്കപ്പായ, തഴപ്പായ, വാഴക്കന്ന്, വിവിധ വിത്തുകൾ തുടങ്ങിയവയുമായി നടന്ന മാറ്റച്ചന്ത ചരിത്ര സ്മൃതികൾ ഉണർത്തി.കൈമാറ്റ സമ്പ്രദായം
കൊച്ചി∙ സ്വർണവില കുതിച്ചുകയറാനും കവർച്ച വർധിക്കാനും തുടങ്ങിയതോടെ നഗരത്തിലെ ബാങ്കുകളിൽ ലോക്കറുകൾക്ക് ആവശ്യക്കാരേറുന്നു. വലിയ വീടുകളിൽ നാലോ അഞ്ചോ അംഗങ്ങൾ മാത്രമായതും വീടു പൂട്ടിയുള്ള കുടുംബ യാത്രകൾ കൂടുകയും ചെയ്തതോടെ ‘സ്വർണം വീട്ടിൽ വച്ചിട്ട് എന്തിന്’ എന്ന തോന്നലാണ് ജനത്തിന്.എസ്ബിഐ ഉൾപ്പെടെ പ്രമുഖ
വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. വൈദ്യുതി പോസ്റ്റിന്റെ അടിഭാഗത്തെ മണ്ണും കല്ലും ചിതറിത്തെറിച്ചു. ഇരുപത്തഞ്ചോളം വീടുകളിലെ ഉപകരണങ്ങൾക്കു നാശം സംഭവിച്ചിട്ടുണ്ട്. ട്രാൻസ്ഫോമറിനും തകരാറുണ്ടായി. എച്ച്എംടി റോഡിൽ ഹിദായത്തുനഗറിൽ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നഗരസഭയുടെ പൊതുകുളത്തിനു സമീപം
കാക്കനാട്∙ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ പരീക്ഷാർഥികൾക്ക് ജൂൺ മാസം വരെ നൽകിയിരുന്ന തീയതികൾ മോട്ടർ വാഹന വകുപ്പ് റദ്ദാക്കി. എറണാകുളം ആർടി ഓഫിസിൽ നിന്ന് തീയതി ലഭിച്ചിരുന്ന രണ്ടായിരത്തോളം പരീക്ഷാർഥികളുടെ ഡ്രൈവിങ് ടെസ്റ്റ് ഇതോടെ അവതാളത്തിലായി. മറ്റ് ആർടി ഓഫിസുകളിലും സമാന രീതിയിൽ തീയതികൾ
ഗതാഗതംനിരോധിച്ചു: കോതമംഗലം∙ പോത്താനിക്കാട് റോഡിൽ മാവുടി മുതൽ പോത്താനിക്കാട് വരെ ടാറിങ് നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പുളിന്താനം, വെട്ടിത്തറ, മാവുടി വഴി പോകണമെന്ന് അസി. എൻജിനീയർ അറിയിച്ചു. ശാരീരികമാനസികവെല്ലുവിളിനിർണയ ക്യാംപ് കുരീക്കാട് ∙ ആദർശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ
കൊച്ചി∙ ഡൊമനിക് മാർട്ടിനെ പ്രതിയാക്കി കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യാഹോവ സാക്ഷികളുടെ കൺവെൻഷനിടെസംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ എട്ടുപേരാണ് മരിച്ചത്. 52
കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് നിവാരണം ലക്ഷ്യമിട്ടു കോർപറേഷന് 3 അത്യാധുനിക യന്ത്രങ്ങൾ കൂടി ലഭ്യമാക്കുന്നു. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) ഫണ്ടിൽ നിന്ന് മൊത്തം 34 കോടി രൂപ ചെലവഴിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. യന്ത്രങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ
കൊച്ചി ∙ രണ്ടാഴ്ച മുൻപ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവു നായയുടെ കടിയേറ്റ പത്രോസ് പോളച്ചൻ (57) പേവിഷബാധയെ തുടർന്ന് ഇന്നു പുലർച്ചെ എറണാകുളം സർക്കാർ ആശുപത്രിയിൽ വച്ച് മരിച്ചു. അന്നു കടിയേറ്റ 13 പേരിൽ ഒരാളാണ്. പെരുമ്പാവൂർ കൂവപ്പടി സ്വദേശിയായ പള്ളിക്കരക്കാരൻ വീട്ടിൽ പോളച്ചൻ തൊഴിലുറപ്പ്
കളമശേരി ∙ എച്ച്എംടി റോഡിൽ കാക്കനാട് ഭാഗത്തേക്കുള്ള റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കോൺക്രീറ്റ് റോഡിനടിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എച്ച്എംടി റോഡിലൂടെ വാട്ടർ അതോറിറ്റിക്കു പുറമേ കിൻഫ്ര, കൊച്ചിൻ റിഫൈനറി എന്നിവയുടെ പൈപ്പുകൾ ഇതുവഴിയാണ് സ്ഥാപിച്ചിട്ടുള്ളത്.ചോർച്ചയുള്ള പൈപ്പ്
ഫോർട്ട്കൊച്ചി∙ പശ്ചിമകൊച്ചിയിലേക്ക് മെട്രോ റെയിൽ വരണം, ഗതാഗതക്കുരുക്കിന് ആശ്വാസമായി വാത്തുരുത്തി മേൽപാലം വേണം, വേമ്പനാട്ട് കായലിലെ എക്കൽ നീക്കണം, ചെല്ലാനം ടൂറിസ്റ്റ് ഗ്രാമമാക്കണം, തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് കടൽ ഭിത്തിയും പുലിമുട്ടുകളും ഫോർട്ട്കൊച്ചി വരെ നീട്ടണം, ഫോർട്ട്കൊച്ചി ബീച്ച്
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു നാളെ സമാപനം. ഒന്നര മാസം നീണ്ട കഠിനമായ പ്രചാരണം സ്ഥാനാർഥികളെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ വലച്ചിട്ടുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാതെ പ്രചാരണം മുന്നോട്ടുപോയി. നാളെ വൈകിട്ട് 6നാണു കലാശക്കൊട്ട്. വിവാദങ്ങളില്ലാതെ ശാന്തമായ പ്രചാരണമായിരുന്നു
കൊച്ചി∙ മോഷണം നടത്തിയ രീതി കൂസലില്ലാതെ പൊലീസിനു മുന്നിൽ വിവരിച്ച് ബിഹാർ റോബിൻഹുഡ് മുഹമ്മദ് ഇർഫാൻ. മോഷണ ദിനത്തിലെ പ്രതിയുടെ പ്രവർത്തനങ്ങൾ പൂർണമായി പുനഃസൃഷ്ടിച്ചുള്ള തെളിവെടുപ്പുമായി പൊലീസ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് എറണാകുളം എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പനമ്പിള്ളിനഗറിലെത്തിച്ചു
ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും. ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കുട്ടികൾക്കായിക്യാംപ് മെയ് 4ന് മട്ടാഞ്ചേരി∙ യശോദാസ് ലൈബ്രറി
പള്ളിക്കര∙ ചിറ്റനാട് കോയിക്കര വടക്കന് ബാലന് പീറ്റര് (എബ്രഹാം- 87) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (23) രാവിലെ 11ന് റാക്കാട് വസതിയില് ശുശ്രൂഷയ്ക്കുശേഷം 1ന് പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്. ഭാര്യ: പിണര്മുണ്ട ഓളങ്ങാട്ട് മൂലേക്കുടിയില് പരേതയായ ശോശാമ്മ. മക്കള്: സരിത
കൊച്ചി ∙ വേണാട് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് (ജംക്ഷൻ) റെയിൽവേ സ്റ്റേഷനിൽ കയറാതെ എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിലെത്തണമെന്ന ആവശ്യം വീണ്ടും സജീവം. തൃപ്പൂണിത്തുറ, എറണാകുളം ജംക്ഷൻ, എറണാകുളം നോർത്ത്, ആലുവ, അങ്കമാലി എന്നീ 5 സ്റ്റോപ്പുകളാണു തിരുവനന്തപുരം– ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസിന്
കൊച്ചി∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ബോർഡ് വച്ച വാഹനത്തിലാണ് പലപ്പോഴും ഇർഫാന്റെ സഞ്ചാരം. ഇർഫാൻ പനമ്പിള്ളി നഗറിൽ 3 വീടുകളിൽ കൂടിമോഷണത്തിന് ശ്രമിച്ചു. മോഷണം നടത്തിയ സ്വർണവും വാച്ചും കണ്ടെടുത്തു.15
കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ നടത്തിയ മോഷണത്തിന് പ്രതി മുഹമ്മദ് ഇർഫാൻ ഉപയോഗിച്ച ‘ആയുധം’ സ്ക്രൂ ഡ്രൈവർ മാത്രം. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ലോക്കർ പൂട്ടാതിരുന്നതും ഇർഫാന് മോഷണം എളുപ്പമാക്കാൻ സഹായിച്ചു. കൊച്ചി പനമ്പിള്ളി നഗറിലുള്ള മറ്റു മൂന്നു വീടുകളിൽ കൂടി മോഷണം നടത്താൻ ശ്രമിച്ച ശേഷം ഒടുവിലാണ് ജോഷിയുടെ വീട്ടിൽ കയറിയത്. 15 മണിക്കൂറിനുള്ളിൽ
ഹജ് പഠനക്യാംപ്മേയ് 1 മുതൽ പെരുമ്പാവൂർ ∙ കേരള സംസ്ഥാന ഹജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിൽ മേയ് ഒന്നിന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെമാറമ്പിള്ളി കമ്യൂണിറ്റി ഹാളിൽ ഹജ് പഠന ക്യാപ് നടത്തും. 94953 90903 കോഴിക്കുഞ്ഞുങ്ങളെവിതരണം ചെയ്യും പിറവം∙ മൃഗാശുപത്രിയിൽ നിന്നു നാളെ
കൊച്ചി∙ ബിഹാറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റർ കാറോടിച്ച് എറണാകുളത്തെത്തി സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന് അതേ കാറിൽ കടന്ന പ്രതി 15 മണിക്കൂറിനുള്ളിൽ അറസ്റ്റിൽ. ‘ബിഹാറിന്റെ റോബിൻഹുഡ്’ എന്ന പേരിൽ കുപ്രസിദ്ധനായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനെയാണു
വൈപ്പിൻ∙ പക്ഷി നിരീക്ഷകരുടെ പോലും കണ്ണിൽപെടാതെ ഒളിച്ചു നടക്കുന്ന പക്ഷിയായ കരിന്തലയൻ മീൻകൊത്തി വൈപ്പിനിൽ. പ്രമുഖ വന്യജീവി ഫൊട്ടോഗ്രഫറും വൈപ്പിൻ സ്വദേശിയുമായ ശരത് ഞാറയ്ക്കലാണ് കുഴുപ്പിള്ളിയിലെ തീരമേഖലയിൽ ഈ അപൂർവ പക്ഷിയെ കണ്ടെത്തിയത്. കണ്ടതിനു പുറമേ പക്ഷിയുടെ മികച്ച ചിത്രങ്ങളും പകർത്താൻ കഴിഞ്ഞതിന്റെ
ആലുവ∙ കുട്ടമശേരിയിലും ആലുവയിലും പൂട്ടിക്കിടന്ന വീടുകളിൽ കവർച്ച നടത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികൾ ഡാനിഷ്, ഷെഹ്ജാദ് എന്നിവരെ രാജസ്ഥാനിലെ അജ്മേറിൽ നിന്ന് ആലുവയിൽ എത്തിച്ചു. അജ്മേർ–എറണാകുളം എക്സ്പ്രസ് ട്രെയിനിൽ പുലർച്ചെ 4ന് എത്തിച്ച ഇവരെ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം
കൊച്ചി∙ തൃശൂർ പൂരാവേശം അടങ്ങും മുൻപ് താരപ്പൂരത്തിനു വേദിയുണരുന്നു.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ പുരസ്കാരമായ ‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ നിശയ്ക്ക് ഇന്ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ തിരശീലയുയരും.മലയാളക്കരയും സിനിമാലോകവും
എടവനക്കാട്∙ മഹാത്മ ഗാന്ധി റോഡിൽ മുല്ല വാതുക്കൽ എം.കെ. ബാലസുബ്രഹ്മണ്യൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ്. പാലക്കാട്, തൃശൂർ, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസർ , കേരള പ്രസ് അക്കാദമി സെക്രട്ടറി എന്നീ നിലകളിൽ പ്രവർ
കളമശേരി ∙ പാതാളം ഇഎസ്ഐ ആശുപത്രിയിലേക്കു കൊണ്ടുവന്ന ഓട്ടോക്ലേവ് (ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കുന്ന യന്ത്രം) ഇറക്കുന്നതിൽ കൂലിത്തർക്കമുണ്ടെന്ന കമ്പനിയുടെ വാദം പൊളിഞ്ഞു. ഇന്നലെ രാവിലെ ലോജിസ്റ്റിക്സ് ഏജൻസിയിൽ നിന്നു എത്തിച്ച യന്ത്രം കൂലിയൊന്നും വാങ്ങാതെ ഐഎൻടിയുസി തൊഴിലാളികൾ
വൈപ്പിൻ∙ സംസ്ഥാനപാതയിൽ പള്ളിപ്പുറത്തെ വീതി കുറഞ്ഞ കലുങ്കുകൾ അപകട മേഖലയായി മാറുന്നു. വാഹനങ്ങൾ കൈവരികളിൽ വന്ന് ഇടിച്ചും അപ്രോച്ച് റോഡിൽ നിന്ന് നിയന്ത്രണം വിട്ടു പുറത്തേക്ക് ചാടിയുമുള്ള അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണ്.. ഏറ്റവും ഒടുവിൽ ഇന്നലെ പുലർച്ചെയും ഇൻസുലേറ്റഡ് പിക്കപ് വാൻ ഇവിടെ
Results 1-100 of 10000