ADVERTISEMENT

തൃപ്പൂണിത്തുറ ∙ സമ്മതിദാന അവകാശം പ്രയോജനപ്പെടുത്തിയത് നിയോജക മണ്ഡലത്തിലെ 1,42,681 പേർ. 173 ബൂത്തുകളിലായി മൊത്തം 2,10,815 വോട്ടർമാരാണ് ഉള്ളത്. 67.68 ശതമാനം വോട്ടുകൾ ഇത്തവണ പോൾ ചെയ്തു. കഴിഞ്ഞ തവണ 73.91 ശതമാനം ആയിരുന്നു പോളിങ്. ചൂടും പോളിങ് ബൂത്തുകളിലെ നീണ്ട ക്യൂവും പോളിങ് ശതമാനം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ. 1,01,564 പുരുഷ വോട്ടർമാരിൽ 71,252 പേർ വോട്ട് ചെയ്തു. 1,09,246 സ്ത്രീ വോട്ടർമാരിൽ വോട്ട് ചെയ്യാൻ എത്തിയത് 71, 428 പേരാണ്. 5 ട്രാൻസ്ജെൻഡർ വോട്ടർമാർ നിയോജക മണ്ഡലത്തിൽ ഉണ്ടായിരുന്നു എങ്കിലും ഒരാൾ‌ മാത്രമാണ് വോട്ട് ചെയ്തത്.

വിജയപ്രതീക്ഷയിൽ മുന്നണികൾ
∙നിയോജക മണ്ഡലത്തിലെ പോളിങ് ശതമാനം കുറഞ്ഞെങ്കിലും മുന്നണികളുടെ വിജയപ്രതീക്ഷ ഒട്ടും കുറഞ്ഞിട്ടില്ല. എല്ലാ മേഖലകളിലും ലീഡ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണു യുഡിഎഫ് ക്യാംപ്. 
യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനു മരടിൽ മാത്രം 4,000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷ. എരൂർ മേഖലയിൽ ഒപ്പത്തിനൊപ്പം, തൃപ്പൂണിത്തുറ ടൗണിൽ, തെക്കുംഭാഗം പ്രദേശങ്ങളിൽ നേരിയ മുൻ തൂക്കം. ഉദയംപേരൂരിൽ 2000 വോട്ടിന്റെ ലീഡ് പ്രതീക്ഷ, കുമ്പളത്ത് 1000 വോട്ട്, ഇടക്കൊച്ചി പ്രദേശത്ത് 2500 വോട്ട് പള്ളുരുത്തി, കച്ചേരിപ്പടി പ്രദേശങ്ങളിൽ 1000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷയാണ് യുഡിഎഫ് ക്യാംപിന് ഉള്ളത്

തൃപ്പൂണിത്തുറ, ഉദയംപേരൂർ, കുമ്പളം, പള്ളുരുത്തി മേഖലകളിൽ ലീഡ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ് ക്യാംപ്. മരട്, ഇടക്കൊച്ചി മേഖലകളിൽ യുഡിഎഫിന്റെ കഴിഞ്ഞ തവണത്തെ ലീ‍ഡ് ഇത്തവണ കുറയ്ക്കാനാകും എന്ന പ്രതീക്ഷയും ഇടത് ക്യാംപിനുണ്ട്. ഏകദേശം 7,000 വോട്ടുകളുടെ ലീഡാണ് നിയോജക മണ്ഡലത്തിൽ നിന്നു എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ നേടുക എന്ന പ്രതീക്ഷയാണ് പാർട്ടി പ്രവർത്തകർ മുൻപോട്ട് വയ്ക്കുന്നത്. 

തൃപ്പൂണിത്തുറ, പള്ളുരുത്തി, കുമ്പളം, ഉദയംപേരൂർ മേഖലകളിൽ ഗണ്യമായ വോട്ട് ഇത്തവണ ഉയരും എന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാംപ്. തൃപ്പൂണിത്തുറ, എരൂർ മേഖലകളിൽ കഴിഞ്ഞ തവണത്തെക്കാൾ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിൽ ഇത്തവണ എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനാണ് ലീഡ് നേടുക. ഉദയംപേരൂരിൽ മാത്രം 8,000 വോട്ടുകൾ നേടാനാകും എന്നാണ് ആദ്യ ഘട്ട കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് എൻഡിഎ വൃത്തങ്ങൾ പറഞ്ഞു. മരട്, കുമ്പളം ഭാഗങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാകും എന്നാണ് എൻഡിഎ ക്യാംപിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com