Download Manorama Online App
കണ്ണൂർ ∙ സജനയുടെ ചിതയിൽ അഗ്നി പകർന്ന നിമിഷം അശോകിന്റെ ‘ഹൃദയത്തിലിരുന്ന്’ വിഷ്ണു മിടിച്ചു. ആ ഹൃദയം അശോകിന്റെ കൈകളിലെ തീനാളത്തോടു പറഞ്ഞിട്ടുണ്ടാവും; അതു നമ്മുടെ അമ്മയാണെടാ... മകന്റെ ഹൃദയം സ്വീകരിച്ചയാൾ അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയ ആ നിമിഷം കണ്ടുനിന്നവരുടെയും ഹൃദയമെരിഞ്ഞു. സജനയുടെ മകൻ വിഷ്ണുവിന്റെ ഹൃദയമാണ് അശോകിന്റെയുള്ളിൽ മിടിക്കുന്നത്.
ഇരിട്ടി∙ ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി കണക്കാക്കി, കാലാവസ്ഥ വ്യതിയാന വകുപ്പ് തയാറാക്കിയ കരട് റിപ്പോർട്ടിനെതിരെ കർമസമിതി. കരട് റിപ്പോർട്ടിൽ ആറളം വില്ലേജിൽ ഉൾപ്പെടുന്ന പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ചർച്ച ചെയ്യാൻ ആറളം പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ
പാപ്പിനിശ്ശേരി ∙ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിൽ അപകടത്തിന്റെ കാര്യത്തിൽ ബ്ലാക് സ്പോട് മേഖലയായി മാറുന്നു ഇരിണാവ് റോഡ് ജംക്ഷൻ. ദേശീയപാത നിർമാണം നടക്കുന്നതിനാൽ മുഴുവൻ സമയവും കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിൽ വാഹനത്തിരക്കാണ്. ഇരിണാവ് റോഡ് ജംക്ഷനിലെത്തുമ്പോൾ വാഹനങ്ങൾക്ക് വേഗം
ചപ്പാരപ്പടവ്∙ ഒരിടവേളയ്ക്കു ശേഷം ചപ്പാരപ്പടവ് പഞ്ചായത്തിൽ വീണ്ടും കുന്നിടിക്കൽ സജീവമാകുന്നു. ചപ്പാരപ്പടവ്- പറക്കോട് -കൊട്ടക്കാനം റോഡിൽ പറക്കോട് അങ്കണവാടിക്കു സമീപമാണ് വൻ തോതിൽ കുന്നിടിക്കുന്നത്. വില്ലേജ് അധികൃതരുടെ ഉത്തരവ് ലംഘിച്ചാണിത്. ജനുവരി 24ന് കൂവേരി വില്ലേജ് അധികൃതർ ഇതിനെതിരെ സ്റ്റോപ് മെമ്മോ
കണ്ണൂർ∙ കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികം എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പഞ്ചാബിൽ നിന്ന് ആദ്യമായി കേരളത്തിൽ ചപ്പാത്തി എത്തിയത്. ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി
കണ്ണൂർ ∙ വയോധികയായ അമ്മയെയും മകളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊറ്റാളിക്കാവിനു സമീപം ‘സുവിശ്വ’ത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ ഷേണായി (44) എന്നിവരാണു മരിച്ചത്. ദീപയെ ഡൈനിങ് ഹാളിലും സുനന്ദയെ അടുക്കളയിലുമാണു മരിച്ചനിലയിൽ കണ്ടത്. മൃതദേഹങ്ങൾക്കു 3 ദിവസത്തെ പഴക്കമുണ്ടെന്നു കരുതുന്നു. ആത്മഹത്യ
ചെറുകുന്ന്∙ പുന്നച്ചേരി പെട്രോൾ പമ്പ് ഡീലർ സജിത നോക്കി നിൽക്കെ തൊട്ടു മുൻപിലാണ് അപകടം. സജിത സംഭവം വിവരിക്കുന്നത് ഇങ്ങനെ: രാത്രി പത്തു മണിയോടെയാണു സംഭവം. പമ്പിനു മുൻവശത്ത് റോഡിനു സമീപം വീണുകിടന്നിരുന്ന കരിയില അടിച്ചുവാരി നിൽക്കുമ്പോഴാണ് ശബ്ദം കേട്ടത്. കാറിന്റെ മുൻവശത്തു നിന്ന് ബംപർ ഭാഗം തെറിച്ചു
മാഹി ∙ ദേശീയപാതയിൽ മാഹി പാലത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. മേയ് 10വരെ ഇതുവഴി വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഫുട്പാത്തിൽ കാൽനട യാത്രയ്ക്ക് സൗകര്യം നൽകിയിട്ടുണ്ട്.പാലത്തിലെ നിലവിലെ ടാറിങ് അടർത്തി മാറ്റുന്നതാണ് ആദ്യ പ്രവൃത്തി. പിന്നീട് 4 എക്സ്പാൻഷൻ ജോയിന്റ് ഭാഗികമായി എടുത്ത് മാറ്റി പുതിയത്
ലവൽക്രോസ് അടച്ചിടും താണ - ആയിക്കര (നയിടുക്ക്) റോഡിൽ കണ്ണൂർ സൗത്ത് - കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം നമ്പർ ലവൽക്രോസ് ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 4 വരെ അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു. ഇഎസ്ഐ: പരാതി നൽകാം മേയ് 9ന് ഉച്ചയ്ക്ക് 2ന്
കണ്ണൂർ∙ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.
കണ്ണൂർ∙ അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിനു സമീപമാണ് സംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ചെറുപുഴ∙ ടോറസ് ലോറി ഇടിച്ചു ഇരുചക്ര വാഹയാത്രക്കാരനു ദാരുണാന്ത്യം. കാസർകോട് നാട്ടക്കല്ല് കരുവംങ്കയം സ്വദേശി പുളിശ്ശേരികുമാരനാണ് (55) മരിച്ചത്. ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. കുമാരനെ ഇടിച്ച ടോറസ് ലോറിനിർത്താതെ പോയി.
കൊട്ടിയൂർ∙ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ പെടുന്ന പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തിന് സമീപം കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തി വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു. വനപാലകരെ വിവരം അറിയിച്ചിട്ടും സ്ഥലത്തുവന്നു പരിശോധിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇക്കോ ടൂറിസം പദ്ധതി
കണ്ണൂർ ∙ ചുട്ടുപൊള്ളുന്ന ചൂട് പകൽ മാത്രമല്ല രാത്രിയിലും തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നലെ ജില്ലയിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ചെറുതാഴത്താണ്. 40.6 ഡിഗ്രി സെൽഷ്യസാണ് ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്. മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില ഇങ്ങനെ:
പയ്യന്നൂർ ∙ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ മീനമൃത് നടന്നു. കവ്വായി കായലിലെ മീനമൃത് കടവിൽ നിന്ന് പുരുഷാരം പിടിച്ചെടുത്ത 21 കോവ മത്സ്യം ദേവിക്ക് സമർപ്പിച്ചു. നേരം വെളുക്കാൻ ഏഴര നാഴിക രാവുള്ളപ്പോൾ ക്ഷേത്രത്തിൽ പെരുമ്പറ മുഴങ്ങി. മധ്യാഹ്നമായപ്പോഴേക്കും 7 തവണ പെരുമ്പറ മുഴങ്ങി. അതോടെ തെരുവിന്റെ
മാട്ടൂലിൽ ഇന്ന് ഹജ് പഠന ക്ലാസ് മാട്ടൂൽ∙ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ മാട്ടൂൽ സെൻട്രൽ ടാംസിറ്റി ഓഡിറ്റോറിയത്തിൽ ഇന്ന് ഹജ് പഠനക്ലാസ് നടക്കും. രാവിലെ 9.30ന് പി.പി.ഉമ്മർ മുസലിയാർ ക്ലാസെടുക്കും. വൈദ്യുതി മുടങ്ങും വേങ്ങാട് ∙ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട്
പാനൂർ ∙ വനിതാലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് മുത്താറിപ്പീടികയിലെ സാജിത റഫീഖിന്റെ വീടിനു നേരെ തുടർച്ചയായ രണ്ടാം ദിവസവും ബോംബേറ്. വീടിന്റെ ഗേറ്റിനു സമീപം വീണ് ഉഗ്രശബ്ദത്തിൽ പൊട്ടി. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഗേറ്റിനു സമീപത്തെ ഭിത്തിയിൽ
ഇരിക്കൂർ ∙ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ സബീന മൻസിലിൽ കുഞ്ഞാമിന കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടിട്ട് നാളേക്ക് 8 വർഷം. പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെ. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 2 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ 3 പേരാണ് കേസിലെ പ്രതികൾ. ആദ്യ
പെടേന ∙ മഴകനിഞ്ഞില്ല; പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേനയിൽ ജലക്ഷാമം രൂക്ഷമായി. കൊടും ചൂടിൽ ജലസേചനം മുടങ്ങി കൃഷികൾ ഉണങ്ങി നശിച്ച നിലയിലാണ്. വേനലിലും വറ്റാത്ത നീരുറവയുള്ള പെടേന പുഴ വറ്റി വരണ്ടു. പുഴയിലെ വെള്ളം ശേഖരിക്കുവാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ നടത്തുന്ന തടയണ നിർമാണവും അധികൃതർ
കണ്ണൂർ ∙ ഇ.പി.ജയരാജനെ ഉന്നമിട്ടു സമൂഹമാധ്യമ പോസ്റ്റുകളുമായി പി.ജയരാജന്റെ ആരാധകരായ റെഡ് ആർമിയും പോരാളി ഷാജിയും. കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ചിത്രമാണ്
ഇരിട്ടി ∙ കിണർ വൃത്തിയാക്കാനും ആഴം കൂട്ടാനും മറ്റും നടത്തുന്ന പ്രവൃത്തിക്കിടെ അപകടങ്ങൾ വർധിക്കുന്നു. ഇന്നലെ ആറളം ഫാമിൽ കിണർ ശുചിയാക്കാൻ ഇറങ്ങിയ യുവാവിനു കിണറ്റിൽവീണു ഗുരുതര പരുക്കേറ്റു. പുനരധിവാസ മേഖലയായ ബ്ലോക്ക് 10ൽ ഇഞ്ചിമുക്കിൽ കിണർ വൃത്തിയാക്കാനിറങ്ങിയ സൗമിഷാണ് (32) 25 കോൽ താഴ്ചയുള്ള കിണറ്റിൽ
കണ്ണൂർ ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ വിവാദത്തിലായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ ഉന്നമിട്ട് ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.ജയരാജന്റെ ആരാധകരായ റെഡ് ആർമിയും പോരാളി ഷാജിയും. കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ചിത്രവുമാണ് രണ്ടു പേജുകളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയാവാൻ
കണ്ണൂർ∙ ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്ഗീയത പരത്താൻ ആരും ശ്രമിക്കേണ്ടെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്ഗീയതയുടെ വിഷം ചീറ്റാന് അനുവദിക്കരുതെന്നും ബിഷപ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന് ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര് ചെമ്പേരിയില് കെസിവൈഎം യുവജന സംഗമത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റോറി പ്രദര്ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാർ പാംപ്ലാനിയുടെ പ്രസംഗം.
കണ്ണൂർ/ പാലക്കാട്∙ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
കണ്ണൂർ∙ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിൽ തന്നെ ബ്ലാക്മെയിൽ ചെയ്യുകയാണെന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ രംഗത്ത്. ഇതിനു പിന്നിൽ യുഡിഎഫും മാധ്യമങ്ങളുമാണെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടി ഇതൊന്നും കാര്യമായി എടുക്കില്ലെന്നും അദ്ദേഹം
പഴയങ്ങാടി∙ മാട്ടൂൽ പഞ്ചായത്തിലെ 141–ാം ബൂത്തിൽ പ്രിസൈഡിങ് ഓഫിസറുടെ കാണാതായ രണ്ട് പവന്റെ സ്വർണമാല തിരിച്ചുകിട്ടി.പ്രിസൈഡിങ് ഓഫിസർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഒ.കെ.അനിൽകുമാറിന്റെ സ്വർണമാലയാണ് തിരിച്ചുകിട്ടിയത്. രാവിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് മാല നഷ്ടമായത്
മമ്പറം ∙ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച റിട്ട.അധ്യാപകന്റെ സ്കൂട്ടർ നശിപ്പിക്കുകയും കൃഷിയിടത്തിൽ അക്രമം നടത്തുകയും ചെയ്തതായി പരാതി. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂർ യുപി സ്കൂളിൽ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച പൊയനാട് നന്ദനം വീട്ടിൽ
ചക്കരക്കൽ ∙ ടാക്സി സ്റ്റാൻഡ് കോംപ്ലക്സിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കാരണം കടയുടമകൾക്ക് ദുരിതം.കാലത്ത് ഉടമകൾ എത്തുന്നതിനു മുൻപുതന്നെ തന്നെ കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റും പോകുന്നവർ വാഹനങ്ങൾ എടുക്കുന്നത് വൈകുന്നേരവും രാത്രി
മാഹി∙ ദേശീയപാതയിൽ ബലക്ഷയം നേരിടുന്ന മാഹിപ്പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണി നാളെ ആരംഭിക്കും. പാലം പൂർണമായും അടച്ച് നിർമാണം നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം അധികൃതർ നിയന്ത്രിച്ചു. പാലം വഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ മേയ് 10വരെ 12 ദിവസം നിരോധിച്ചതിനാൽ കോഴിക്കോട് നിന്നു കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴി കടന്നു പോകണം.
പയ്യന്നൂർ∙ പോളിങ് ബൂത്തിൽ മഷി പുരട്ടിയ ഉദ്യോഗസ്ഥർ കൈവിരൽ പൊള്ളി ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ കഷ്ടപ്പെടുന്നു. രാവിലെ മുതൽ സന്ധ്യ വരെ വോട്ടർമാർക്ക് ചെറിയ സ്റ്റിക് കൊണ്ട് മഷി പുരട്ടുമ്പോൾ അത് സ്വന്തം വിരലുകളിലേക്കാണ് പടരുന്നത്. അമിതമായി ആസിഡ് ചേർത്ത മഷിയാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇരിട്ടി∙ ആറളം വന്യജീവി സങ്കേതത്തിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വളയംചാൽ – മീൻമുട്ടി റൂട്ടിൽ മൈലാടി ഭാഗത്താണ് 2 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാന കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു ദിവസം പഴക്കം ഉള്ളതായും വൈറസ് ബാധിച്ചതാണു മരണ കാരണമെന്നുമാണ് അധികൃതരുടെ പ്രാഥമിക നിഗമനം.ആനക്കുട്ടിയുടെ ജഡം
പഴയങ്ങാടി∙പുതിയവളപ്പ് ചൂട്ടാട് അഴിമുഖത്തെ പുലിമുട്ട് നിർമാണം പുനരാരംഭിച്ചില്ല. 10മാസം മുൻപാണ് പുലിമുട്ട് നിർമാണം നിലച്ചത്. കഴിഞ്ഞ കാലവർഷത്തിൽ പുലിമുട്ട് നിർമാണത്തിന് സാധനസാമഗ്രികൾ കൊണ്ട് വരനായി നിർമിച്ച റോഡ് കടലേറ്റത്തിൽ തകർന്നതാണ് പുലിമുട്ടിന്റെ പണി നിലയ്ക്കാൻ കാരണം. മഴക്കാലം കഴിയുന്നതോടെ പണി
ചെറുപുഴ∙ പട്ടികജാതി-പട്ടികവർഗ ഊരുകൂട്ടങ്ങളുടെ വികസനത്തിനായി നടപ്പാക്കിയ അംബേദ്കർ ഗ്രാമം പദ്ധതി പ്രഹസനമായി മാറിയതായി പരാതി. പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടത്തുവയലിൽ ആരംഭിച്ച ജലവിതരണ പദ്ധതി വെറും പൈപ്പിടലിൽ മാത്രം ഒതുങ്ങി. കടുത്ത ചൂടിനെ തുടർന്നു കുടിവെള്ളത്തിനു മാർഗങ്ങളില്ലാതെ ദുരിതം അനുഭവിക്കുകയാണു
തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമത്തിൽ പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ സ്ഥാനാർഥി കെ.സുധാകരൻ സന്ദർശിച്ചു. തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടല്ലൂർ പി.വി.രവീന്ദ്രൻ, കാവുമ്പായി സ്കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്ന കെ.കെ.രവീന്ദ്രൻ എന്നിവരെയാണ് സുധാകരൻ
ഇപിഎഫ്പരാതി പരിഹാരപരിപാടി നാളെ:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും നടത്തുന്ന ‘നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി’ ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി നാളെ നടക്കും. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മിനി കോൺഫറൻസ് ഹാൾ,
നാദാപുരം∙ ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ ‘വിലപ്പെട്ട’ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത് യഥാർഥത്തിൽ ഉമ്മത്തൂർ സ്വദേശി ചോരങ്ങോട്ട് ബഷീറും എലാങ്കോട് സ്വദേശി സൽമാൻ യൂസുഫും ആയിരിക്കണം. മൂന്നുവിമാനങ്ങൾക്ക് ടിക്കറ്റെടുത്താണ് ഇവർ വോട്ടുചെയ്യാൻ നാട്ടിലെത്തിയത്.
ചെറുപുഴ∙ പോസ്റ്റ് ഓഫിസിനു പുതിയ കെട്ടിടം നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണു. ചെറുപുഴ സബ് പോസ്റ്റ് ഓഫിസിനു കെട്ടിടം നിർമിക്കാൻ വേണ്ടി സ്വകാര്യ വ്യക്തിയിൽ നിന്നു ഏറ്റെടുത്ത സ്ഥലത്തിനു ചുറ്റിലും കരിങ്കല്ല് കൊണ്ടു സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ഇതിൽ പടിഞ്ഞാറ് ഭാഗത്തെ
പിണറായി∙ ഫുട്ബോൾ വാങ്ങാൻ പണം കണ്ടെത്താൻ തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിങ് ബൂത്തിനു സമീപം കച്ചവടം ചെയ്തു കുട്ടിക്കൂട്ടം. വെസ്റ്റ് യുപി സ്കൂളിലെ 159–ാം ബൂത്തിന് സമീപമാണ് വി.കെ.യദുനന്ദ്, എം.വി.ശിവനന്ദ്, ധ്യാൻശാൻ എന്നിവരുടെ നേതൃത്വത്തിൽ ചന്ത ഒരുക്കിയത്. പോളിങ് സ്റ്റേഷനിൽ മണിക്കൂറുകളോളം ക്യൂനിന്ന് ദാഹിച്ചു
മട്ടന്നൂർ∙ ആംബുലൻസിൽ കിടന്നു കൊണ്ടു 93 വയസ്സുകാരൻ വോട്ട് ചെയ്തു. മട്ടന്നൂർ പാലോട്ടുപള്ളി എൻഐഎസ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് ആശുപത്രിയിലേക്കു പോകുന്നതിനിടയിൽ പാലോട്ടുപള്ളി സ്വദേശി കുന്നൂൽ ഖാദർ വോട്ട് ചെയ്യാൻ എത്തിയത്. പോളിങ് ഉദ്യോഗസ്ഥർ പുറത്തിറങ്ങി വന്ന് ആംബുലൻസിൽ കിടക്കുകയായിരുന്ന ഖാദറിന്റെ
പിണറായി∙ തിരഞ്ഞെടുപ്പിനെക്കാൾ വലിയ വാശിയായിരുന്നു എകെജി ഹയർ സെക്കൻഡറി സ്കൂൾ 153–ാം നമ്പർ ബൂത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്താൻ. ഇവിടെ ആദ്യ വോട്ട് രേഖപ്പെടുത്തൽ കഴിഞ്ഞ 45 വർഷമായി പുത്തൻവീട്ടിൽ നാരായണൻ നായരുടെ കുത്തകയാണ്. നാരായണൻ നായരുടെ വിയോഗത്തോടെ രണ്ടും മൂന്നും നാലും സ്ഥാനക്കാരായ കച്ചേരി ദിനേശൻ,
ശ്രീകണ്ഠപുരം∙ അഴീക്കോട് മണ്ഡലത്തിന്റെ ചുമതല ഉണ്ടായിരുന്ന കെ.വി.സുമേഷ് എംഎൽഎ വോട്ട് ചെയ്യാൻ എത്തിയത് രാവിലെ 7ന് മുൻപ്. ക്യൂവിൽ കാത്തുനിന്നത് 8 മണി വരെ. ചെങ്ങളായി നെല്ലിക്കുന്ന് സ്വദേശിയായ സുമേഷിന്റെ വോട്ട് ചെങ്ങളായി എംഎൽപി സ്കൂളിലെ 70ാം നമ്പർ ബൂത്തിലായിരുന്നു. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി
പാപ്പിനിശ്ശേരി ∙ ഈ തിരഞ്ഞെടുപ്പുകൊണ്ട് ഒരു ഗവ. പ്രൈമറി സ്കൂളിനാണ് കെട്ടുറപ്പ് ലഭിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ഒരു വർഷമായി പാപ്പിനിശ്ശേരി കാട്ടിലെപള്ളി ഗവ.മാപ്പിള എൽപി സ്കൂൾ സമീപത്തെ വാടക വീട്ടിലാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രമാണിച്ചു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി
ചക്കരക്കൽ ∙ ചൂട് കനത്തതോടെ ചക്കരക്കൽ മേഖലയിൽ ജലക്ഷാമം രൂക്ഷം. കാപ്പാട് തട്ടുപറമ്പ്, മുഴപ്പാല, കോളിൻമൂല കോളനി, കണ്ണാടിവെളിച്ചം, മുണ്ടേരി കോളനി ഭാഗങ്ങളിലാണ് ജലക്ഷാമം നേരിടുന്നത്.നരിക്കോട് യുപി സ്കൂൾ–മുഴപ്പാല ബിഎഡ് കോളജ് റോഡിൽ ഏതാനും വീടുകളിൽ പൈപ്പ് വെള്ളം ലഭിക്കുന്നില്ല. സ്വന്തമായി കിണർ ഇല്ലാത്ത
ചെറുപുഴ∙ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് മലയോര മേഖലയിൽ സമാധാനപരമായി സമാപിച്ചു. ഇന്നലെ രാവിലെ മുതൽ ഒട്ടുമിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. കടുത്ത ചൂടായതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അതിരാവിലെ തന്നെ ബൂത്തിലെത്തിയിരുന്നു. ചെറുപുഴ പഞ്ചായത്തിൽ എവിടെയും അനിഷ്ടസംഭവങ്ങളൊന്നും
കണ്ണൂർ ∙ ജീവിതത്തിലെ ആദ്യ വോട്ട് സ്വന്തം സ്വത്വത്തിൽതന്നെ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ട്രാൻസ്വുമണായ എമി ഷിറോൺ (30). പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ ലിസ്റ്റിൽ പേരു ചേർക്കാൻ കഴിഞ്ഞത്. 2014ൽ ട്രാൻസ്ജെൻഡറിന് അംഗീകാരം ലഭിച്ചതു മുതൽ ഡോക്യുമെന്റുകൾ മാറ്റാനായി മുഴുപ്പിലങ്ങാട്
മാഹിയിലെ സ്കൂളുകൾക്ക് 29 മുതൽ വേനലവധി മാഹി ∙ പുതുച്ചേരി സംസ്ഥാനത്ത് മാഹിയിൽ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനലവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ, സിബിഎസ്ഇ സ്കൂളുകൾക്കും 29 മുതൽ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ ജൂൺ 6നു തുറക്കുമെന്ന് വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി വി.ജി.ശിവകാമി
കണ്ണൂർ∙ രാജ്യം തിരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ വോട്ട് ഒട്ടുമിക്ക അതിഥിത്തൊഴിലാളികൾക്കും ഓർമ മാത്രമാണ്. വോട്ടുചെയ്യാനായി നാട്ടിൽ തിരിച്ചുചെല്ലുന്ന ചെലവോർക്കുമ്പോൾതന്നെ അതിൽ നിന്നു പിന്തിരിയും. 23 വർഷം മുൻപു രാജസ്ഥാനിൽ നിന്നു കേരളത്തിലെത്തിയ ശിവകുമാർ വോട്ട് ചെയ്തിട്ടു പത്തുവർഷത്തിലേറെയായി. മലയാളം
ചെറുപുഴ∙ കടുത്ത വേനൽച്ചൂട് മലയോര മേഖലയിലെ വാഴക്കർഷകർക്ക് തിരിച്ചടിയാകുന്നു. ഒട്ടേറെ കർഷക കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായി. വായ്പയെടുത്താണ് പല കർഷകരും വാഴക്കൃഷി ചെയ്യുന്നത്. മൂപ്പെത്താറായ ഒട്ടേറെ ഏത്തവാഴകളാണു കൊടും ചൂടിനെത്തുടർന്ന് ഒടിഞ്ഞു വീഴുന്നത്. ഇത്തരം വാഴക്കുലകൾക്ക് വിപണിയിൽ
മട്ടന്നൂർ∙ ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു.മറ്റൊരു പരാതിയിൽ പയ്യാമ്പലം സ്വദേശിക്ക് 27,800 രൂപ നഷ്ടപ്പെട്ടു.
കണ്ണൂർ∙ ഇടവേളയ്ക്ക് ശേഷം നഗരം കീഴടക്കി വീണ്ടും അലഞ്ഞു തിരിയുന്ന നാൽക്കാലികൾ. നഗരത്തിൽ കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരു പോലെ പ്രയാസമുണ്ടാക്കുന്ന നാൽക്കാലികൾ അക്രമാസക്തമാകുന്ന സ്ഥിതിയുമുണ്ട്. രാത്രിയിൽ കൂട്ടത്തോടെ റോഡിലിറങ്ങുന്ന നാൽക്കാലികൾ വാഹനാപകടങ്ങൾക്കും ഇടയാക്കുകയാണ്. കണ്ണൂർ നഗരത്തിനു പുറമേ
കാലാവസ്ഥ: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത. കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട്. ഉച്ചകഴിഞ്ഞ് തെക്കൻ ജില്ലകളിൽ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.
കണ്ണൂർ ∙ ദേശീയപാത 66 മാഹി പാലത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം 29 മുതൽ മേയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂർ ദേശീയപാത ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കോഴിക്കോട് ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കു വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ
തലശ്ശേരി∙ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ വടകര മണ്ഡലം ചെന്നു കൂടിയത് തലശ്ശേരിയിൽ. തലശ്ശേരിയിലെ ബസ് സ്റ്റാൻഡുകൾക്കായിരുന്നു സ്ഥാനാർഥികളെ കൂട്ടിയുള്ള അന്തിമാവേശം തോളിൽ വഹിക്കാൻ നിയോഗം. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കെ.കെ.ശൈലജയുടെയും നാരങ്ങാപ്പുറത്ത് പുതിയ സ്റ്റാൻഡിന്റെ തെക്കുവശത്ത് ഷാഫി
ചാവശ്ശേരി∙ ഉളിയിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം. ആവിലാട് റോഡിൽ ഷഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷഫീക്കും കുടുംബവും വീട് അടച്ച് 10 ദിവസം മുൻപ് ദുബായിലേക്ക് പോയതായിരുന്നു. രാവിലെ ഷട്ടിൽ കളിക്കാനെത്തിയവരാണ് വീടിന്റെ മുൻ ഭാഗത്തെ വാതിൽ
ശ്രീകണ്ഠപുരം∙ ആവേശക്കൊടുമുടിയിൽ ശ്രീകണ്ഠപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു കലാശക്കൊട്ട്. എൽഡിഎഫ്, യുഡിഎഫ് മുന്നണി പ്രവർത്തകർ ബസ്സ്റ്റാന്റിലാണ് അണിനിരന്നത്. പൊലീസും നിലയുറപ്പിച്ചു. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രവർത്തകർ അണിനിരന്നത്. സിപിഎം ജില്ലാ
മട്ടന്നൂർ∙ കോളാരിയിൽ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്വകാര്യ വ്യക്തിയുടെ വയലിൽ നിന്ന് ബോംബുകൾ കണ്ടെടുത്തത്. പുല്ലരിയാൻ വയലിൽ പോയ പ്രദേശത്തെ സ്ത്രീയാണ് 2
ചെറുപുഴ ∙ മലയോരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഭൂദാനം ജലനിധി പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. 50 ലക്ഷം രൂപ ചെലവഴിച്ചു തേജസ്വിനിപ്പുഴയുടെ തീരത്തു നിർമിച്ച ജലനിധി പദ്ധതിയാണു അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. വൈദ്യുതി ബിൽ
ഇരിട്ടി∙ പരസ്യ പ്രചാരണത്തിനു സമാപനം. മൂന്നു മുന്നണികളുടെയും ശക്തി പ്രകടനം ഇരിട്ടിയെ ശബ്ദ–വാദ്യ മേളങ്ങളിൽ മുക്കി. ആളും ആരവവും കരുത്തും വിളിച്ചറിയിച്ചു പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ചെറു പ്രകടനങ്ങളുമായി ഉച്ച മുതൽ നഗരത്തിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ പരമാവധി ശക്തി സമാഹരിച്ച് മൂന്ന്
ചെറുപുഴ ∙ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ പോളിങ് ബൂത്തുകളിൽ കനത്ത സുരക്ഷ ഒരുക്കും. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി, കോഴിച്ചാൽ ബൂത്തുകളും പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പൊന്നംവയൽ ബൂത്തുമാണു പ്രശ്നബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. ഇവിടങ്ങളിൽ സംസ്ഥാന പൊലീസിനു പുറമെ കർണാടക പൊലീസും സുരക്ഷ
യുഡിഎഫ് കണ്ണൂർ ∙ ഒരായിരം കെ.സുധാകരന്മാർ ഒന്നിച്ച് അണിനിരന്നപോലെയായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ടിലെ ആവേശം. കെ.സുധാകരന്റെ കട്ടൗട്ടുകളുമായി പ്രവർത്തകർ ഒന്നിച്ച് അണിനിരന്ന കാഴ്ച കൗതുകത്തോടെയാണ് കണ്ണൂർ കണ്ടത്. തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ മുദ്രാവാക്യം, വാനിലേക്കുയർത്തി വീശിയ എണ്ണമറ്റ ത്രിവർണ – ഹരിത
പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ കഥാപ്രസംഗ മഹോത്സവം 27 മുതൽ പയ്യന്നൂർ ∙ പോത്താങ്കണ്ടം ആനന്ദഭവനം നടത്തി വരുന്ന മൂന്നാമത് കഥാപ്രസംഗ മഹോത്സവം 27 മുതൽ മേയ് 5 വരെ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം.ജയകൃഷ്ണൻ, ഡോ.അസീം. ഡോ.എം.കെ.സുരേഷ് ബാബു, എം.ആർ.പയ്യട്ടം, എ.രഞ്ജിത്ത് കുമാർ
കണ്ണൂർ ∙ അഴീക്കൽ തുറമുഖത്ത് ആഡംഭര ഉല്ലാസ നൗകയിൽ (യോട്ട്) അമേരിക്കൻ പൗരന്മാരായ വിനോദ സഞ്ചാരികളെത്തി. റഷ്യയിൽ ജനിച്ച സെർഗ്വേൽ കോസ്മിന, എലേന കോസ്മിന ദമ്പതികളാണ് ഇന്നലെ രാവിലെ പത്തുമണിയോടെ അഴീക്കലിൽ ഇറങ്ങിയത്. വിവിധ രാജ്യങ്ങൾ സന്ദർശിക്കാനായി ഏപ്രിൽ 7ന് തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് ലൊഹങ്ക എന്ന യോട്ട്
കണ്ണൂർ∙ 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള ലാസലെറ്റ് സന്യാസ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.
പഴയങ്ങാടി∙ചൂട്ടാട് ബീച്ച് കടപ്പുറം കടലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ചൂട്ടാട് പുതിയവളപ്പ് തീരദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. നിർമാണം നടക്കുന്ന പുലിമുട്ട് വരെയുണ്ടായ കടൽത്തീരം ഇന്നലെ ഉച്ചയോടെ പൂർണമായും കടൽ വിഴുങ്ങുകയായിരുന്നു. കടപ്പുറത്ത് പ്രവർത്തിക്കുന്ന ബീച്ച് പാർക്കിന് കനത്ത നാശനഷ്ടം
മട്ടന്നൂർ (കണ്ണൂർ)∙ കോളാരിയിൽ വയലിൽനിന്ന് ഉഗ്രസ്ഫോടനശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പുല്ലരിയാൻ പോയ സമീപവാസിയായ സ്ത്രീയാണ് ബോംബുകൾ കണ്ടത്. വയലിലെ ചാലിൽ രണ്ടു ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. മട്ടന്നൂർ പൊലീസും ബോംബ് സ്ക്വാഡും എത്തി ഇവ നിർവീര്യമാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം
കണ്ണൂർ ∙ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം. 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുന്നത്. ഇവ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കും. കേടുപാട് വരുത്തിയാലും സുരക്ഷിതം ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് സുതാര്യമാക്കുക,
സൗജന്യ മണ്ണു പരിശോധന: കണ്ണൂർ∙ ജില്ലയിലെ കൃഷിയിടങ്ങളിലെ മണ്ണിന്റെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും നിലവിലുള്ള വിളകളുടെയും പുതുതായി കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകളുടെയും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമായി മണ്ണ് പരിശോധിക്കാം. കർഷകർ, കർഷക സംഘടനകൾ, സമിതികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്കു നേരിട്ടോ കൃഷി ഭവൻ മുഖേനയോ മണ്ണു സാംപിളുകൾ തളിപ്പറമ്പ് കരിമ്പത്ത് പ്രവർത്തിക്കുന്ന ജില്ലാ മണ്ണു പരിശോധനാ ലാബിൽ നൽകാം. കൃഷി വകുപ്പിന്റെ വിവിധ പദ്ധതിയിൽപെടുന്ന സാംപിളുകൾ സൗജന്യമായി പരിശോധിച്ചു മണ്ണു പരിപോഷണ കാർഡ് ലഭ്യമാക്കും. 9495756717, 9383472038.
തളിപ്പറമ്പ് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ തളിപ്പറമ്പിലും അൽപസമയം മൈക്ക് പണിമുടക്കി. കാക്കത്തോട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടു നടന്ന എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിറ്റോളം കഴിഞ്ഞപ്പോഴാണ് മൈക്ക് നിശ്ശബ്ദമായത്. മൈക്കിൽ തട്ടി നോക്കിയ പിണറായി പുഞ്ചിരിച്ച് മാറിനിന്നു. ‘ഈ മൈക്ക് എന്നെ വിടുന്നേയില്ലല്ലോ’ എന്ന് അടുത്തുണ്ടായിരുന്ന നേതാക്കളോടു തമാശ പറയുകയും ചെയ്തു. ഓപ്പറേറ്റർ ഉടൻ മറ്റൊരു മൈക്കുമായി ഓടിയെത്തി......
യുഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ ധർമടം, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി. ധർമടം മണ്ഡല പര്യടനം മമ്മാക്കുന്നിൽ എഐസിസി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ മമ്പറം ടൗണിൽ സമാപിച്ചു. മട്ടന്നൂർ നിയോജക മണ്ഡല പര്യടനം ഉച്ചകഴിഞ്ഞ് പടിക്കച്ചാലിൽ നിന്ന് ആരംഭിച്ച്
ഇരിട്ടി∙ കാറ്റിലും മഴയിലും ഇരിട്ടി ടൗണിൽ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. സമീപത്തെ ഷോപ്പിങ് മാളുകൾക്ക് മുന്നിൽ നിർത്തിയിട്ട 2 കാറുകൾക്കും ഒരു ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ പറ്റി. സ്ഥലത്തുണ്ടായിരുന്നവരെല്ലാം മാറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.ഇരിട്ടി മേലെ സ്റ്റാൻഡിൽ ജുമാ മസ്ജിദിനു
കണ്ണൂർ∙ മമ്മാക്കുന്നിന് സമീപം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടൽ കാടുകളിൽ മാലിന്യം തള്ളിയ സ്ഥാപനത്തോട് 25000 രൂപ പിഴ ഈടാക്കി. തോട്ടടയിലെ പോപ്പുലർ മെഗാ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പിഴ ചുമത്തിയത്. തുടർ നടപടികൾക്കായി കടമ്പൂർ പഞ്ചായത്തിന് നിർദേശം നൽകി.വർക് ഷോപ്
ഇരിക്കൂർ ∙ ചൂളിയാട്-കാപ്പാട്ടുകുന്ന് തീരദേശ റോഡരികിൽ മാലിന്യം തള്ളി. ചൂളിയാട് ഭാഗത്ത് റോഡിന്റെ തുടക്കത്തിൽ പുഴയോരത്താണ് അറവ് മാലിന്യം ഉൾപ്പെടെ തള്ളിയത്. ഇവിടെ 700 മീറ്ററിലേറെ കാടുമൂടിയ പ്രദേശമാണ്. ഈ ഭാഗത്താണ് മാലിന്യം തള്ളിയത്. ചാക്കുകളിലും പെട്ടികളിലുമാക്കി രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന്
കൂത്തുപറമ്പ്∙ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവർത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിണവക്കലിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ കോട്ടയം നോർത്ത് ലോക്കൽ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത: ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും.....
കടവത്തൂർ ∙ വേനൽ മഴയെ തുടർന്നുള്ള കാറ്റിൽ പ്രദേശത്ത് കനത്ത നാശനഷ്ടം. കല്ലിക്കണ്ടി റോഡിൽ അരയാക്കണ്ടിപ്പിടികയിലെ മാവിൻ ചില്ല പൊട്ടി വീണ് 3 വൈദ്യുതത്തൂണുകൾ തകർന്നു. കടവത്തൂർ ടൗണിൽ വീട്ടുപറമ്പിലെ രണ്ടു തെങ്ങുകൾ മിന്നലേറ്റ് കത്തിനശിച്ചു. പെരിങ്ങത്തൂർ– കരിയാട് റോഡിൽ വൈദ്യുത ലൈനിൽ തെങ്ങു വീണ് ഗതാഗത
കണ്ണൂർ ∙ ചെറുവാഞ്ചേരി സ്വദേശിയായ യുവതിയെ മോശമായി ചിത്രീകരിച്ച് വിവിധ വാട്സാപ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചു കൊടുക്കുകയും യുവതിയെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ചെറുവാഞ്ചേരി സ്വദേശി രാഹിത്ത് (24), താണ സ്വദേശി പ്രജിന എന്ന ഷിൽന (30) എന്നിവരെ കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ്
കെ.സുധാകരൻ ∙ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മുന്നാം ഘട്ട പര്യടനം നടത്തി. മാലൂർ സിറ്റിയിൽ സിഎംപി സംസ്ഥാന സെക്രട്ടറി സി.എ.അജീർ പര്യടനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എൽഡിഎഫിന് ജനാധിപത്യ ബോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ഉണ്ടെങ്കിലേ ഇന്ത്യ
കരിവെള്ളൂർ ∙ അവധി ദിവസങ്ങളിൽ കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാകുന്നു. വിദ്യാലയത്തിന്റെ പഴയ കെട്ടിടത്തോടു ചേർന്നാണ് ഓഡിറ്റോറിയം. പൂർവവിദ്യാർഥി കൂട്ടായ്മകളും മറ്റ് ക്ലബുകളുടെ യോഗങ്ങളുമൊക്കെ ഓഡിറ്റോറിയത്തിൽ ചേരാറുണ്ട്. ഇത്തരം
പയ്യന്നൂർ ∙ ജനാധിപത്യ ധ്വംസനം നടക്കുമ്പോഴെല്ലാം രാജ്യത്ത് ജനാധിപത്യ ശക്തികൾ ഉണരാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കൂട്ടർ ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞു നടന്ന കാലം ഉണ്ടായിരുന്നു. ആ കാലത്ത് അമിതാധികാരം നേടാൻ
മട്ടന്നൂർ ∙ ലഹരി വസ്തുവായ എംഡിഎംഎയുമായി മുട്ടന്നൂർ അപ്പാർട്മെന്റിൽ നിന്നു കണ്ണൂർ താവക്കരയിലെ നിഹാദ് മുഹമ്മദ് (29), പാപ്പിനിശേരിയിലെ അനാമിക സുദീപ് (25) എന്നിവരെ മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ഇന്നലെ പുലർച്ചെ ഒന്നരയോടെ പട്രോളിങ് നടത്തുന്നതിനിടെ രഹസ്യ വിവരം
സൗജന്യതൊഴിൽപരിശീലനം:ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു ജികെവൈ) പദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കുമായുള്ള സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ മുഖേനയാണ് 3 മാസത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പരിശീലനം
കണ്ണൂർ ∙ പേരാവൂരിലും പയ്യന്നൂരിലും വീടുകളില് നടന്ന വോട്ടെടുപ്പില് വീഴ്ചയില്ലെന്ന് കണ്ണൂര് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. രണ്ടിടങ്ങളിലും ഉദ്യോഗസ്ഥര്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയത്
കെ. സുധാകരൻ ∙ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ ചെങ്ങളായി ശ്രീകണ്ഠപുരം ഇരിക്കൂർ മേഖലകളിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ഉദ്ഘാടനം വളക്കൈയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. പി.പി ഖാദർ അധ്യക്ഷനായി. എം.വി.ജയരാജൻ ∙എൽഡിഎഫ് സ്ഥാനാർഥി
കണ്ണൂർ∙ എറിഞ്ഞിടണോ അതോ അടിച്ചു പറത്തണോ, എന്തായാലും ഈ സഹോദരിമാർ തയാർ. ലമ്യ ഷിറാസ്, ലാമിസ് ഷിറാസ്, ലന ഷിറാസ് എന്നിവരാണ് കണ്ണൂർ ക്രിക്കറ്റിലെ പുതിയ പെൺകരുത്ത്. പെരിന്തൽമണ്ണയിൽ ഇന്ന് (ഞായർ) ആരംഭിക്കുന്ന സംസ്ഥാന അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ ജില്ലാ ടീം ഇറങ്ങുക ഇവരുടെ കൂടെ ഓൾ
മട്ടന്നൂർ ∙ വേനൽ അവധിയും പെരുന്നാളും വിഷുവും ഒന്നിച്ചെത്തിയ സമയത്ത് വിമാനയാത്ര ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു. കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് തിരിച്ചടിയായിരുന്നു. ചില സെക്ടറിൽ 3
മയ്യിൽ∙ഹിന്ദുരാഷ്ട്ര നിർമിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ തകർക്കാനും വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളും രാജ്യത്തുനിന്നു തുടച്ചുനീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണ് നരേന്ദ്രമോദി സർക്കാരും ബിജെപിയുമെന്ന്
ശുദ്ധജല വിതരണം മുടങ്ങും അഴീക്കോട് ശുദ്ധജല പദ്ധതിയുടെ പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി കണ്ണൂർ സബ് ഡിവിഷൻ അസി.എക്സി.എൻജിനീയർ അറിയിച്ചു. പൂർവവിദ്യാർഥി സംഗമം 23ന് തളിപ്പറമ്പ്∙ മൂത്തേടത്ത് ഹൈസ്കൂൾ
പാനൂർ ∙ കേരളത്തിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും എൽഡിഎഫ് തരംഗം അലയടിച്ച് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ മനസ്സിനെതിരെയുള്ള വികാരം സംസ്ഥാനത്ത് മുഴുവൻ രൂപപ്പെട്ടു കഴിഞ്ഞു. മത നിരപേക്ഷ പ്രശ്നങ്ങളിൽ കോൺഗ്രസിന്റെ കപട നിലപാട് ജനം വിലയിരുത്തും. കേരളത്തിൽ ഒരു
തലശ്ശേരി∙റെയിൽവേ ഡിവിഷനൽ മാനേജർ ആർ.എം.അരുൺകുമാർ ചതുർവേദിയും ഉദ്യോഗസ്ഥരും തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അമൃത് ഭാരത് പദ്ധതിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയത്. ഇരു പ്ലാറ്റ്ഫോമുകളിലും പൂർണമായും മേൽക്കൂര സ്ഥാപിക്കൽ, സ്റ്റേഷനും പരിസരവും
കണ്ണൂര്∙ പേരാവൂരില് സിപിഎമ്മിനെതിരെ പരാതിയുമായി യുഡിഎഫ്. 106 വയസ്സുകാരിയെ നിര്ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാണ് പരാതി. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി. ദൃശ്യങ്ങള് സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്ക്ക് യുഡിഎഫ് പരാതി നല്കി.
കണ്ണൂർ∙ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടത്തിലൂടെ വീട്ട് വോട്ട് ചെയ്യിപ്പിച്ചെന്ന പരാതിയിൽ പോളിങ് ഓഫിസർക്കും ബൂത്ത് ലെവൽ ഓഫിസർക്കും (ബിഎൽഒ) സസ്പെൻഷൻ. കണ്ണൂര് നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര് ബൂത്തിലെ വോട്ടാണ് പരാതിക്ക് ആധാരം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര് കൂടിയായ കലക്ടര് അരുണ് കെ.വിജയനാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
കണ്ണൂർ∙ കെ.സുധാകരൻ ബിജെപിയിലേക്കുള്ള യാത്രയിലാണെന്ന് ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നതായി കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ. കോൺഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങൾ മതനിരപേക്ഷ മനസുകളിൽ എതിർപ്പ് ക്ഷണിച്ചുവരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ സ്റ്റേഡിയത്തിൽ നടന്ന രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പച്ച പതാകയുമായി വന്ന പ്രവർത്തകനെ കോൺഗ്രസ് വേദിയിൽനിന്നും പുറത്താക്കിയത് മുസ്ലിം ലീഗിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ലീഗിന്റെ പതാക കണ്ടതും കോൺഗ്രസുകാർ രോഷാകുലരായെന്ന് ജയരാജൻ ആരോപിച്ചു.
തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസം രാവിലെ മുതൽ ഉച്ചവരെ തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിന് കീഴിൽ ഉണ്ടായത് 4 തീപിടിത്തം.ചപ്പാരപ്പടവ് പഞ്ചായത്തിലെ മടക്കാട് ഒരേക്കറോളം റബർ തോട്ടത്തിന് തീ പിടിച്ചപ്പോൾ പുളിമ്പറമ്പ്, കാഞ്ഞിരങ്ങാടിന് സമീപം തീയന്നൂർ, ഏഴോം എന്നിവിടങ്ങളിലും പറമ്പുകളിൽ തീപിടിത്തമുണ്ടായി.ഏഴോത്ത്
പാനൂർ ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ ഷെറിൽ കൊല്ലപ്പെട്ട കേസിൽ ഒരു സിപിഎം പ്രവർത്തകൻകൂടി അറസ്റ്റിൽ. സ്ഫോടനത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്നോത്തുപറമ്പ് കടുംങ്ങാംപൊയിൽ വിനോദിനെ (40) ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ തലശ്ശേരി എസിജെഎം കോടതി
തളിപ്പറമ്പ്∙ ഇതര സംസ്ഥാനക്കാരായ യുവാവിന്റെയും യുവതിയും താമസിക്കുന്ന വീട്ടിൽ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് പിടികൂടി.ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുൽ റഹ്മാൻ അൻസാരി(21), അസം നഗോൺ മോനുറ ബീഗം (20) എന്നിവരുടെ കരിമ്പത്ത് ശ്രീകണ്ഠപുരം റോഡരികിലുള്ള വാടക വീട്ടിൽ നിന്നാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ
ആറളം ഫാം ∙ കാട്ടാനശല്യത്തിൽനിന്നു ഫാമിലെ ജനങ്ങളെ സംരക്ഷിക്കാൻ കർശന സുരക്ഷ നിലവിലുള്ളതായി കണ്ണൂർ ഡിഎഫ്ഒ എസ്.വൈശാഖ്. ആർആർടി, രാത്രികാല പട്രോളിങ്ങിനുള്ള പ്രത്യേക ടീം എന്നിവ ജാഗ്രതയോടെ രംഗത്തുണ്ട്.ശാശ്വത പരിഹാരത്തിനായി 10.5 കിലോമീറ്റർ നീളത്തിൽ വന്യജീവി സങ്കേതം അതിർത്തിയിൽ ടിആർഡിഎം മുഖേന നിർമിക്കുന്ന
മാഹി∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലയാളികൾ ആദ്യം വോട്ടു രേഖപ്പെടുത്തുന്ന ഇടമെന്ന പ്രത്യേകതയുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ തിരക്കുകളൊന്നും മാഹിയിലില്ല. ശാന്തമാണ് ഇവിടെ എല്ലായിടവും.ഇടയ്ക്കിടെ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളൊഴിച്ചാൽ തിരഞ്ഞെടുപ്പാണെന്നു പോലും തോന്നാത്തത്ര ശാന്തം. 9 ചതുരശ്ര
ജലവിതരണംമുടങ്ങും :തളിപ്പറമ്പ്∙ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഇന്ന് മുഴുവനായും നാളെ ഭാഗികമായും ജലവിതരണം മുടങ്ങും. മട്ടന്നൂർ∙ അഞ്ചരക്കണ്ടി – പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായ വെളിയമ്പ്രയിലുള്ള ഇൻടേക്ക് കം പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുഴുവനായും നാളെ ഭാഗികമായും പദ്ധതിയുടെ
കള്ളവോട്ട് യുഡിഎഫ് 20സീറ്റിലും ജയിക്കുന്ന സാഹചര്യം വന്നപ്പോൾ: സുധാകരൻ കണ്ണൂർ∙ യുഡിഎഫ് 20 സീറ്റിലും ജയിക്കുമെന്ന സാഹചര്യം വന്നപ്പോഴാണു കല്യാശേരിയിൽ കള്ളവോട്ടുമായി സിപിഎം രംഗത്തെത്തിയതെന്നു കെ.സുധാകരൻ. ‘കള്ളവോട്ട് ചെയ്യാൻ സിപിഎം എന്തും ചെയ്യും. അവർ നല്ല പണിക്കാരാണ്.വീടുകളിലെത്തുന്ന സംവിധാനത്തെ
Results 1-100 of 10000