Download Manorama Online App
ചെന്നൈ ∙ ആവഡിയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം നിർണായക തെളിവാകുമെന്നിരിക്കെ ഇതു കണ്ടെത്താൻ തീവ്രശ്രമത്തിലാണ് പൊലീസ്. മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചത്. ഇടുപ്പിലും കഴുത്തിലും ആഴത്തിലുള്ള മുറിവാണ് ഇരുവർക്കും ഏറ്റത്. മുറിവിന്റെ ആഴക്കൂടുതലും രക്തം വാർന്നതുമാണ് മരണ കാരണമെന്നാണ് പ്രാഥമിക
ഊട്ടി ∙ നീലഗിരി ജില്ലയിലെ മുക്കുറുത്തി ദേശീയ ഉദ്യാനത്തിൽ വരയാടുകളുടെ കണക്കെടുപ്പു തുടങ്ങി. തമിഴ്നാട്, കേരള വനം വകുപ്പുകാർ സംയുക്തമായാണു കണക്കെടുപ്പു നടത്തുന്നത്. 3 ഗ്രൂപ്പുകളായാണു കണക്കെടുപ്പു നടന്നുവരുന്നത്. തമിഴ്നാട് ദേശീയ മൃഗമായ വരയാടുകളുടെ സംരക്ഷണത്തിനായി സർക്കാർ പ്രത്യേക പദ്ധതികളും നടപ്പാക്കി
ചെന്നൈ ∙ സംസ്ഥാനത്തിന്റെ വടക്ക് കിഴക്കൻ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ അടുത്ത 3 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു പ്രദേശങ്ങളിൽ യെലോ അലർട്ടും.അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം താപനില സാധാരണയിലും 3 മുതൽ 5 ഡിഗ്രി
ചെന്നൈ ∙ നെമിലി കടൽവെള്ള ശുദ്ധീകരണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെയും 1നും നഗരത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ പൈപ്പ് വഴിയുള്ള ശുദ്ധജല വിതരണം മുടങ്ങും. ജലവിതരണം മുടങ്ങുന്ന 21 പ്രദേശങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി ജലവിതരണ ബോർഡ് (സിഎംഡബ്ല്യുഎസ്എസ്ബി) അറിയിച്ചു.
ചെന്നൈ∙ മുന്‍മന്ത്രി എ.എല്‍.ജേക്കബിന്റെ സഹോദരിയും തമിഴ്നാട് ഏര്‍ക്കാട് സെന്റ് ചാള്‍സ് ബൊറോമിയോ സന്യാസിനി സമൂഹാംഗവും കോണ്‍വെന്റ് സുപ്പീരിയറുമായിരുന്ന മദര്‍ മാര്‍ത്ത അറയ്ക്കല്‍ (95) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് തിരുപ്പത്തൂര്‍ സെന്റ് ചാള്‍സ് പള്ളി സെമിത്തേരിയില്‍.
ചെന്നൈ ∙ സംസ്ഥാനത്തെ 4 വന്ദേഭാരത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ജൂൺ അവസാനം വരെ നീട്ടി. ചെന്നൈ എഗ്മൂറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചും വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രതിവാര സ്പെഷൽ സർവീസുകൾ (6067, 06068) ജൂൺ 27 വരെയാണ് നീട്ടിയത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എഗ്മൂറിൽ നിന്ന് നാഗർകോവിലിലേക്കും
ചെന്നൈ ∙ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ബസുകളുടെയും ഫിറ്റ്നസ് പരിശോധന നടത്താൻ ഗതാഗത വകുപ്പ് നിർദേശിച്ചു. പരിശോധനകൾ 48 മണിക്കൂറിനകം പൂർത്തിയാക്കണം. പരിശോധനകളിൽ കണ്ടെത്തുന്ന പ്രശ്നങ്ങൾ അടുത്ത 2 ദിവസത്തിനകം പരിഹരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പൂർണമായും ഫിറ്റ്നസുള്ള ബസുകൾ മാത്രം നിരത്തിലിറക്കിയാൽ
ചെന്നൈ ∙ ഉസ്മാൻ റോഡിൽ മേൽപാത നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്ന് മുതൽ ഒരു വർഷത്തേക്ക് ടിനഗറിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. നഗരത്തിലെ വ്യാപാര കേന്ദ്രത്തിൽ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണം മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു. സൗത്ത് ഉസ്മാൻ
ചെന്നൈ ∙ നഗരത്തിന്റെ മുഖമുദ്രയായ സെൻട്രൽ സ്റ്റേഷന് എതിർവശത്ത് അത്യാധുനിക സൗകര്യങ്ങളോടെ മറ്റൊരു റെയിൽവേ സ്റ്റേഷൻ കൂടി സജ്ജമാകുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പാർക്ക് സ്റ്റേഷൻ നവീകരണം പകുതി പൂർത്തിയായതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ നഗര യാത്രയുടെ
ചെന്നൈ ∙ അമിതവണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ച സംഭവത്തിനു പിന്നാലെ വണ്ണത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചർച്ച നഗരത്തിൽ സജീവമായി. കുട്ടികൾക്കിടയിൽ പ്രത്യേകിച്ച് 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കിടയിൽ അമിതവണ്ണം വിഷാദത്തിനു കാരണമാകുന്നതായി അധ്യാപകർ പറയുന്നു. ഇത് പഠനത്തെയും
Results 1-10 of 2909