ADVERTISEMENT

ചെന്നൈ ∙ നെമിലി കടൽവെള്ള ശുദ്ധീകരണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെയും 1നും നഗരത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ പൈപ്പ് വഴിയുള്ള ശുദ്ധജല വിതരണം മുടങ്ങും. ജലവിതരണം മുടങ്ങുന്ന 21 പ്രദേശങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി ജലവിതരണ ബോർഡ് (സിഎംഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. അഡയാർ, പെരുങ്കുടി, ഷോളിങ്കനല്ലൂർ സോണുകളിലെ തിരുവാൺമിയൂർ, കൊരട്ടൂർ ഗാർഡൻ, കോട്ടിവാക്കം, പാലവാക്കം, പള്ളിക്കരണി, മടിപ്പാക്കം, പുഴുതിവാക്കം, നീലാങ്കര, ഇഞ്ചമ്പാക്കം, സെമ്മ‍ഞ്ചേരി, ഷോളിങ്കനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് നാളെ രാവിലെ 9 മുതൽ മേയ് 1ന് രാവിലെ 9 വരെ ജലവിതരണം മുടങ്ങുന്നത്. അത്യാവശ്യങ്ങൾക്ക് മെട്രോ വാട്ടറിന്റെ 044 – 45674567 എന്ന നമ്പറിൽ വിളിച്ച് ശുദ്ധജലം ഓർഡർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com