ADVERTISEMENT

കുറുപ്പംപടി  ∙ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു. കൈപ്പിള്ളി, ചൂരത്തോട്, വേങ്ങൂർ, വക്കുവള്ളി എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങളാണിവ. വക്കുവള്ളിയിലും വേങ്ങൂരുമാണു കൂടുതൽ പേരിൽ രോഗം കണ്ടെത്തിയത്. വക്കുവള്ളിയിലെ അടുത്തടുത്ത 5 വീടുകളിൽ മഞ്ഞപ്പിത്തം ബാധിച്ചു. ഇതോടൊപ്പം ഡെങ്കിപ്പനിയും ഉണ്ട്. വേങ്ങൂർ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നു കിണറുകളും വീടുകളിലുള്ള കുടിവെള്ള ടാങ്കുകളും സൂപ്പർ ക്ലോറിനേഷൻ നടത്തി. മഞ്ഞപ്പിത്തം കൂടുതൽ പേരിലേക്കു പടരുന്നതു തടയാൻ ആൾക്കൂട്ട ചടങ്ങുകൾ തൽക്കാലം നിരോധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ് പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. 

അടുത്ത ദിവസം നടക്കാനിരുന്ന പല പൊതു ചടങ്ങുകളും മാറ്റി വച്ചു. ജലസ്രോതസ്സുകൾ നിരീക്ഷിക്കാനും ബോധവൽക്കരണം നടത്താനും വാട്ടർ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. വാട്ടർ അതോറിറ്റിയുടെ ചൂരമുടി ടാങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com