ശ്രദ്ധേയമായി ആശ്വാസത്തിന്റെ തണുപ്പുമായി കുട്ടികൾ ഒരുക്കിയ ജ്യൂസ് സ്റ്റാൾ
Mail This Article
×
പറവൂർ ∙ തിരഞ്ഞെടുപ്പു ചൂടിനൊപ്പം വേനൽ ചൂടും കനത്തപ്പോൾ ആശ്വാസത്തിന്റെ തണുപ്പുമായി കുട്ടികൾ ഒരുക്കിയ ജ്യൂസ് സ്റ്റാൾ ശ്രദ്ധേയമായി. വടക്കേക്കര പഞ്ചായത്തിലെ വാവക്കാടാണ് രാഷ്ട്രീയ പാർട്ടികളുടെ ബൂത്തിനു സമീപം കൊച്ചുകുട്ടികൾ തണ്ണിമത്തൻ ജ്യൂസ് സ്റ്റാൾ സജ്ജീകരിച്ചത്. ഏഴാം ക്ലാസുകാരി ധനുശ്രീ ധധീഷും ആറാം ക്ലാസുകാരി അനുശ്രീ രാജേഷുമായിരുന്നു മുന്നണി പ്രവർത്തകർ. വലിയ ഗ്ലാസ് തണുത്ത ജൂസ് 10 രൂപയ്ക്കും ചെറിയ ഗ്ലാസ് 5 രുപയ്ക്കും വിൽപന നടത്തി. കടകളിൽ ഉയർന്ന വിലയ്ക്ക് ലഭിക്കുന്ന ജ്യൂസ് തിരഞ്ഞെടുപ്പു പ്രമാണിച്ചു ചെറിയ വിലയ്ക്ക് ലഭിച്ചതോടെ കുട്ടിക്കൂട്ടത്തിന്റെ സ്റ്റാളിൽ നല്ല തിരക്കായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.