ആവേശച്ചൂടിൽ കലാശക്കൊട്ട്
Mail This Article
പാവറട്ടി ∙ ആവേശം കൊടുമുടിയിലെത്തിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. വാദ്യമേളങ്ങളും കൊടിതോരണങ്ങളും കാതടപ്പിക്കുന്ന അനൗണസ്മെന്റ് വാഹനങ്ങളുമായി 3 മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ കട്ടൗട്ടുകളും മുഖംമൂടികളുമായി എൽഡിഎഫ് പ്രവർത്തകരാണ് ആദ്യം സെന്ററിൽ നിലയുറപ്പിച്ചത്. തൊട്ടുപിന്നാലെ കൂറ്റൻ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകരും താളമേളങ്ങളോടെ എത്തി. പൂവ്വത്തൂരിൽ നിന്നു തുടങ്ങിയ എൻഡിഎയുടെ പ്രകടനം അഞ്ചരയോടെയാണു പാവറട്ടി സെന്ററിലെത്തിയത്.
എസ്എച്ച്ഒ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നിലയുറപ്പിച്ചു. പി.എ. മാധവൻ, എ.എസ്.എം.അസ്ഗറലി തങ്ങൾ, കെ.കെ. ബാബു, പി.കെ. രാജൻ, വി.വേണുഗോപാൽ, എൻ.ജെ. ലിയോ, വി.എം. മുഹമ്മദ് ഗസാലി, സി.ജെ. സ്റ്റാൻലി, ഒ.ജെ. ഷാജൻ എന്നിവർ യുഡിഎഫിന്റെ കലാശക്കൊട്ടിനു നേതൃത്വം നൽകി. മുരളി പെരുനെല്ലി എംഎൽഎ, കെ.എഫ്. ഡേവിസ്, ടി.വി. ഹരിദാസൻ, വി.ആർ.മനോജ്, ഷാജി കാക്കശേരി, സാംസൺ ചിരിയങ്കണ്ടത്ത്, ബൈജു ലൂവിസ്, റജീബ് റഹ്മാൻ, വി.കെ. ജോസഫ് എന്നിവർ എൽഡിഎഫിന്റെ കലാശക്കൊട്ടിനു നേതൃത്വം നൽകി. സുജയ് സേനൻ, കെ.ആർ. അനീഷ്, പ്രമോദ് ആനേടത്തയിൽ, സുജിത്ത് പാണ്ടാരിക്കൽ, പ്രവീൺ പറങ്ങനാട്ട്, ബിജു പട്യാംപിള്ളി, എം.ആർ. വിശ്വൻ, ശശി മരുതയൂർ എന്നിവർ എൻഡിഎയുടെ കലാശക്കൊട്ടിനു നേതൃത്വം നൽകി.
വെങ്കിടങ്ങ് ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് ആവേശമായി. യുഡിഎഫിനു അൽതാഫ് തങ്ങൾ, ഫിറോസ് കാലടിയിൽ, പി.പി. സ്റ്റീഫൻ, ഫൈസൽ കോടമുക്ക്, മണികണ്ഠൻ മഞ്ചറമ്പത്ത് എന്നിവരും എൽഡിഎഫിനു പി.എ.രമേശൻ, ബെന്നി ആന്റണി, കെ.എ. ബാലകൃഷ്ണൻ, ഷീജ രാജീവ്, സി.ആർ. ദിലീപ് എന്നിവരും എൻഡിഎയ്ക്ക് മനോജ് ചീരോത്ത്, പ്രേമൻ നമ്പിയത്ത്, മനോജ് മാനിന എന്നിവരും നേതൃത്വം നൽകി.