കോൺഗ്രസ് വിജയം സുനിശ്ചിതം: മുനവറലി ശിഹാബ് തങ്ങൾ
Mail This Article
×
തൃപ്രയാർ ∙ രാജ്യം മുഴുവൻ കോൺഗ്രസിന് അനുകൂലമായ വലിയ രാഷ്ട്രീയ തരംഗം ആഞ്ഞടിക്കുകയാണെന്നും കോൺഗ്രസ് വിജയം സുനിശ്ചിതമാണെന്നും മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തീരദേശ റോഡ് ഷോ പാലപ്പെട്ടി ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എംപി, അനിൽ പുളിക്കൽ, കെപിസിസി സെക്രട്ടറിമാരായ സി.സി.ശ്രീകുമാർ, സുനിൽ അന്തിക്കാട്, നിയോജകമണ്ഡലം കോ-ഓർഡിനേറ്റർ സുനിൽ ലാലൂർ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് തീരദേശ യാത്ര നടന്നത്. പാലപ്പെട്ടി ബീച്ചിൽ നിന്നും 50 കിലോമീറ്ററോളം പര്യടനം നടത്തി അണ്ടത്തോട് ബീച്ചിൽ സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.