ADVERTISEMENT

ബെംഗളൂരു∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) മേയ് 3 മുതൽ കന്യാകുമാരിയിൽ ഉച്ചകഴിഞ്ഞ് 2.50ന് എത്തും. നിലവിൽ 3.05നാണ് എത്തിയിരുന്നത്. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ല.

അധിക കോച്ച്
വേനൽക്കാല തിരക്കിനെ തുടർന്ന് എസ്എംവിടി ബെംഗളൂരു–കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ (16319/ 16320) മേയ് 26 വരെ ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. 

വന്ദേഭാരത് വൈകും
ധർമപുരിയിൽ പാളം അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു കന്റോൺമെന്റ്– കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് (20641) ഇന്ന് മുതൽ മേയ് 28 വരെ 55 മിനിറ്റ് വൈകിയോടും. വരാദപുര സ്റ്റേഷനിൽ പുതിയ പാത നിർമാണത്തിന്റെ ഭാഗമായി ചെന്നൈ സെൻട്രൽ–മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20664) മേയ് 5 ന് അരമണിക്കൂർ വൈകിയോടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com