സംവിധായകൻ രാംദാസ് രാമസാമിയുടെ ആത്മകഥ പ്രകാശനം ചെയ്തു
Mail This Article
×
ഇടുക്കി∙ പ്രശസ്ത സംവിധായകൻ രാംദാസ് രാമസാമി (കെ ആർ രാംദാസ്) എഴുതിയ 'എന്റെ സിനിമാ സഞ്ചാരങ്ങൾ'. എന്ന ആത്മകഥാ പുസ്തകത്തിന്റെ പ്രകാശനം ഇടുക്കിയിൽ നടന്നു. 'ആരാധകരേ ശാന്തരാകുവിൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് എം.എം.മണി എം.എൽ എ, നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻജോർജും ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
നിർമാതാക്കളായ മധു, ആരതി മധു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 1983 കാലഘട്ടം മുതൽ തമിഴ്, മലയാളം, തെലുങ്കു, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി നാൽപ്പത്തൊമ്പ തോളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും, അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള രാംദാസ് രാമസാമിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുള്ള ആത്മകഥയാണ് 'എന്റെ സിനിമാ സഞ്ചാരങ്ങൾ'.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.