നാടുകാണി 11-ാം വളവിൽ വിള്ളൽ; റോഡും സംരക്ഷണഭിത്തിയും ഇടിയാൻ സാധ്യത
Mail This Article
×
കുളമാവ്∙ യാത്രക്കാരെ അപകടഭീഷണിയിലാക്കി നാടുകാണി 11-ാം വളവിലെ റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. മുൻപ് സംരക്ഷണ ഭിത്തിയുടെ തകരാറിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഇവിടെ പുതുതായി സംരക്ഷണ ഭിത്തി സ്ഥാപിച്ചിരുന്നു. ഈ സംരക്ഷണഭിത്തിയോടു ചേർന്നുള്ള റോഡിലാണ് വലിയ വിള്ളലുകൾ കണ്ടുതുടങ്ങിയത്.
മഴക്കാലത്ത് വിടവിലൂടെ വെള്ളം ഇറങ്ങി ഇവിടെ റോഡും സംരക്ഷണഭിത്തിയും ഇടിയാൻ സാധ്യതയുണ്ട്. റോഡ് വിണ്ടു കീറി മാസങ്ങൾ കഴിഞ്ഞിട്ടും ഇതു നന്നാക്കാൻ നടപടി ആയിട്ടില്ല. പ്രതിദിനം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്തു റോഡിനു വീതിയും കുറവാണ്. ഇതുമൂലം വലിയ വാഹനങ്ങൾ റോഡിനരികിലൂടെയാണ് കടന്നുപോകുന്നത്. ഇനിയും വിള്ളൽ കൂടിയാൽ ഈ വഴിയുള്ള ഗതാഗതം തന്നെ നിലച്ചുപോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.