വെള്ളമില്ല; വിലയ്ക്ക് വാങ്ങേണ്ട ഗതികേട്
Mail This Article
×
കുമളി ∙ കുമളി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽപെട്ട എലിഫന്റ് ജംക്ഷൻ പ്രദേശത്ത് ശുദ്ധജലം എത്തിയിട്ട് ആഴ്ചകളായി. ഈ പ്രദേശത്തുള്ള മുപ്പതോളം കുടുംബങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ഹൗസ് കണക്ഷൻ ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് വെള്ളം എത്തുന്നത്. ബന്ധപ്പെട്ട ജീവനക്കാരോടും വാർഡ് മെംബറോടും പ്രദേശവാസികൾ ഒട്ടേറെ തവണ വിഷയം ചൂണ്ടിക്കാട്ടിയിട്ടും പ്രശ്നം പരിഹരിക്കാൻ തയാറാവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ആഴ്ചയിൽ 3 ദിവസം കൃത്യമായി വെള്ളം ലഭിച്ചു കൊണ്ടിരുന്നതാണ്. വേനൽ കടുത്തതോടെ കിണറുകളിലെ വെള്ളവും വറ്റി. ഈ സമയത്ത് വാട്ടർ അതോറിറ്റി കാണിക്കുന്ന അലംഭാവം നിമിത്തം ഈ പ്രദേശത്തുള്ളവർ ദുരിതത്തിലാണ്. വില കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് ജനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.