ADVERTISEMENT

മൊഗ്രാൽ ∙ ഗാന്ധിനഗർ കോഡ്ദബ്ബു ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നാടിന്റെ ഉത്സവമായി. ദേവസ്ഥാനത്തിന്റെ അടുത്താണ് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദും ഖിളർ മസ്ജിദും സ്ഥിതി ചെയ്യുന്നത്. പള്ളിയിലെ ഉറൂസ് പരിപാടികൾക്കും മറ്റും ക്ഷേത്ര കമ്മിറ്റിക്കാർ കാണിക്കയുമായി പള്ളി പരിസരത്ത് എത്തുന്നതും അവരെ ജമാഅത്ത് കമ്മിറ്റി സ്വീകരിക്കുന്നതും ഇശൽ ഗ്രാമത്തിന്റെ മതസൗഹാർദ മഹിമയായിരുന്നു.

വലിയ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നൂറോളം വരുന്ന നാട്ടുകാർ ശ്രീകോവിലിൽ കാഴ്ച സമർപ്പിക്കാനെത്തി. കമ്മിറ്റി ഭാരവാഹികളായ വി.പി.അബ്ദുൽ ഖാദർ ഹാജി, ടി.എം.ശുഹൈബ്, ഇബ്രാഹിം കൊപ്പളം, എം.ജി.എ.റഹ്മാൻ, ലത്തീഫ് കൊപ്പളം, മുസ്തഫ കൊപ്പളം, എസ്.എ.ഇബ്രാഹിം, ഉസ്മാൻ കടപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ കാഴ്ച സമർപ്പിക്കാൻ എത്തിയത്. ഇവരെ ഉത്സവ കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. തെയ്യങ്ങളും അരങ്ങിലെത്തി. 

എ.കെ.എം.അഷ്റഫ് എംഎൽഎ, എസ് പുരുഷോത്തമ പദക്കണ്ണായ മംഗളൂരു, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, പഞ്ചായത്തംഗം കൗലത്ത് ബീബി, മഞ്ജുനാഥ ആൾവ, ലോക്നാഥ് ഷെട്ടി, രവി പൂജാരി, രാമ കാർളെ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com