കൊല്ലം ജില്ലയിൽ ഇന്ന് (20-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ
∙ കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
പരവൂർ∙ ഷോപ്പിങ് കോപ്ലക്സ്, മാർക്കറ്റ്, ടൗൺ സൗത്ത് എന്നിവിടങ്ങളിൽ 8.30 മുതൽ 2 വരെയും ബിഎസ്എൻഎൽ, പണിക്കരുമുക്ക് എന്നിവിടങ്ങളിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
കൊല്ലം∙കന്റോൺമെന്റ്:തുമ്പറ, അമൃത്കുളം 9 മുതൽ 5 വരെ ഭാഗികം.
എം.വി.ഗോവിന്ദൻ പ്രസംഗിക്കും
പുനലൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു 5.30ന് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണർഥം മാർക്കറ്റ് ജംക്ഷനിൽ പ്രസംഗിക്കും.
എംബിഎ :അപേക്ഷിക്കാം
പുനലൂർ ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (യുഐഎം) എംബിഎ ബാച്ചിൽ (2024) 25ന് രാത്രി 10 വരെ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 7025116518, 8943298156.