ADVERTISEMENT

പാമ്പാടി ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി ചാണ്ടി ഉമ്മൻ എംഎൽഎ ചൊവ്വാഴ്ച നടന്നതു 15 കിലോമീറ്റർ. മണർകാട് അയർക്കുന്നം അകലക്കുന്നം പഞ്ചായത്തുകളിലൂടെയായിരുന്നു ജോഡോ പുതുപ്പള്ളി യാത്രയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്. ആവേശമായി നൂറുകണക്കിന് പ്രവർത്തകരും അണിചേർന്നപ്പോൾ ജോഡോ പുതുപ്പള്ളി പദയാത്ര മനുഷ്യ സാഗരമായി. വലിയ ആവേശത്തിൽ സ്ത്രീകളും കുട്ടികളും വീടുകളിൽ നിന്നിറങ്ങി വന്ന് എംഎൽഎയെ സ്വീകരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 4നു അകലക്കുന്നം മണ്ണൂർ പള്ളിയിൽ നിന്നു കെപിസിസി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്പ് കൈമാറിയ പതാകയുമായിട്ടായിരുന്നു എംഎൽഎയുടെ പര്യടനം. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അധ്യക്ഷത വഹിച്ചു. ഇരുവശങ്ങളിലുമുള്ള വീടുകൾ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, കാൽനടയാത്രക്കാർ, പദയാത്രയ്ക്കിടയിൽ കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാർ എന്നിവരോടെല്ലാം വോട്ട് അഭ്യർഥിച്ചാണു യാത്ര നീങ്ങിയത്.രണ്ടാഴ്ചയ്ക്കുള്ളിൽ ചാണ്ടി ഉമ്മൻ നടത്തുന്ന രണ്ടാമത്തെ പദയാത്രയാണിത്.

ആദ്യ ഘട്ടത്തിൽ അഞ്ച് പഞ്ചായത്തുകളിലായി 24 കിലോമീറ്റർ അദ്ദേഹം നടന്നിരുന്നു.രണ്ടാംഘട്ട പദയാത്ര മണർകാട് കവലയിൽ രാത്രി 8നാണു സമാപിച്ചത്. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ. കോര, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്മോൻ മുണ്ടക്കൽ, റജി എം. ഫിലിപ്പോസ്, നേതാക്കളായ ബിജു പറമ്പകത്ത്, ബിനു പാതയിൽ, ഋഷി കെ.പുന്നൂസ്, ജെജി പാലക്കലോടി, കെ.സി.ഐപ്പ്, സാബു സി. കുര്യൻ, ആന്റണി തുപ്പലഞ്ഞിയിൽ, ഷാൻ ടി. ജോൺ, സേവ്യർ കുന്നത്തേട്ട്, മനോജ് പി. നായർ, അനിൽ കൂരോപ്പട എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com