കോട്ടയം ജില്ലയിൽ ഇന്ന് (24-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
കായിക പരിശീലന ക്യാംപ്:
ഉഴവൂർ ∙സെന്റ് സ്റ്റീഫൻസ് കോളജിൽ മേയ് 2 മുതൽ കായിക പരിശീലന ക്യാംപ് നടത്തും. ഫുട്ബോൾ,വോളിബോൾ,ബാസ്കറ്റ്ബോൾ,ഹാൻഡ് ബോൾ,ചെസ്,ക്രിക്കറ്റ്,ബാഡ്മിന്റൻ,അത്ലറ്റിക്സ്,സെൽഫ് ഡിഫൻസ് എന്നിവയിലാണ് പരിശീലനം. ക്യാംപിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു കോളജ് പ്രവേശനത്തിനു മാനേജ്മെന്റ് ക്വാട്ടയിൽ മുൻഗണന നൽകും. പങ്കെടുക്കുന്ന വിദ്യാർഥികൾ മേയ് 2ന് 7.30ന് സ്പോർട്സ് കിറ്റുമായി കോളജ് മൈതാനത്തു എത്തണം. 9349802181,9496464346.
വൈദ്യുതി മുടക്കം
പള്ളിക്കത്തോട് ∙ കാക്കത്തോട്, കള്ളടുംപൊയ്ക ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ അലുമിനിയം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പരിശീലന ക്യാംപ്
ഉഴവൂർ ∙സെന്റ് സ്റ്റീഫൻസ് കോളജിൽ മേയ് 2 മുതൽ കായിക പരിശീലന ക്യാംപ് നടത്തും. പങ്കെടുക്കുന്ന വിദ്യാർഥികൾ മേയ് 2ന് 7.30ന് സ്പോർട്സ് കിറ്റുമായി കോളജ് മൈതാനത്തു എത്തണം. 9349802181,9496464346.
അധ്യാപക നിയമനം
ചങ്ങനാശേരി ∙ എസ്ബി കോളജിൽ സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. അപേക്ഷകർ ഡപ്യൂട്ടി ഡിസിഇ, കോട്ടയം ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്തവരാകണം. പിഎച്ച്ഡി / നെറ്റ് ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ www.sbcollege.ac.in എന്ന കോളജ് വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് കോട്ടയം ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം office@sbcollege.ac.in എന്ന മെയിലിൽ 30നു മുൻപായി അയയ്ക്കണം.