കോളനികളിൽ വിതരണം ചെയ്യാൻ എത്തിച്ച സാധനങ്ങൾ പിടികൂടി
Mail This Article
×
തിരുവമ്പാടി∙ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോളനികളിൽ വിതരണം ചെയ്യാൻ എത്തിച്ച സാധനങ്ങൾ പൊലീസ് പിടികൂടി. പൊന്നാങ്കയം തറപ്പേൽ പാലത്തിനു സമീപം കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ചെറിയ വാഹനത്തിലേക്ക് മാറ്റുന്നതിനിടയിലാണ് നാട്ടുകാർക്ക് സംശയം തോന്നി ഇടപെട്ടത്. ഇതേ തുടർന്ന് വാഹനത്തിലെ സാധനങ്ങൾ കാനാട്ട് ലാൽ എന്ന വ്യക്തിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് സ്ക്വാഡും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തി. പൊലീസ് തെളിവു ശേഖരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.