ADVERTISEMENT

മുംബൈ∙ മഹാദേവ് വാതുവയ്പ് ആപ്പ് കേസിൽ നടൻ സാഹിൽ ഖാനെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഛത്തിസ്ഗഡിലെ ജഗദ്പൂരിൽ നിന്നാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ആപ്പിന്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത പണമിടപാടുകളെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയാണ് സാഹിൽ ഖാൻ. സ്റ്റൈൽ, എസ്ക്യൂസ് മി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. വാതുവയ്പ് ആപ്പ് വഴി 15,000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. നടൻ ഉൾപ്പെടെ 32 പേർക്കെതിരെയാണ് അന്വേഷണം തുടരുന്നത്. ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി, തുടങ്ങി 17 മുൻനിര താരങ്ങളും കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com