ADVERTISEMENT

പെരിങ്ങോട്ടുകുറിശ്ശി∙ ജനങ്ങളുടെ ആശങ്കയ്ക്കു പരിഹാരമായി ഭാരതപ്പുഴയിലെ ഞാവളം കടവിൽ നിന്ന് പൂർണ തോതിൽ ശുദ്ധജല വിതരണം തുടങ്ങി. ഇപ്രാവശ്യം ഇനി പമ്പിങ് മുടക്കേണ്ടി വരില്ലെന്നാണ് അധികാരികൾ പറയുന്നത്. ആളിയാർ വെള്ളം എത്തിയതോടെ തടയണ നിറഞ്ഞു കവിഞ്ഞു. ഇപ്പോഴും തടയണയിലേക്ക് ഒഴുക്ക് തുടരുന്നുണ്ട്. ഒരു മാസത്തേക്കുള്ള ജലം ചെക്ക് ഡാമിൽ ഇപ്പോൾ ഒഴുകി എത്തിയിട്ടുണ്ട്. ഇടമഴ ലഭിച്ചാൽ ഇപ്രാവശ്യത്തെ വേനലിൽ ശുദ്ധജലക്ഷാമം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്. തടയണയിലെ ഇപ്പോഴത്തെ ചെറിയ അളവിലുള്ള ചോർച്ച പഞ്ചായത്ത് ഇന്ന് അടയ്ക്കും. ഇപ്പോൾ ദിവസം മുഴുവൻ സമയം പമ്പിങ് നടത്തി ശുദ്ധജലം വിതരണം നടത്തുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ മുഴുവൻ പ്രദേശത്തും വെള്ളം എത്താൻ കുറച്ചുകൂടി സമയം വേണ്ടിവരും. പമ്പിങ് നിലച്ച് ശുദ്ധജലം മുടങ്ങുമോയെന്ന ആശങ്ക ജനങ്ങളിൽ നിലനിൽക്കുന്നതിനാൽ വീട്ടുകാർ കൂടുതൽ അളവിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്നതുകൊണ്ട്‍ മറ്റു പ്രദേശങ്ങളിൽ ശുദ്ധജല വിതരണത്തിന് കാലതാമസം നേരിടുന്നതായും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com