ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക മേഖലയിലെ നൈപുണ്യ പരിശീലന സ്ഥാപനമായ ഐ.സി.ടി അക്കാദമി ഓഫ് കേരള ഓഫ്‌ലൈൻ ക്ലാസ്സുകളും നാനോസ്‌കിൽ പ്രോഗ്രാമുകളും ആരംഭിച്ചു. ഐസിടി അക്കാദമിയുടെ വിവിധ സെന്ററുകളില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള ഓഫ്‌ലൈന്‍ കോഴ്സുകളാണ് തുടങ്ങുന്നത്. സ്‌കോളർഷിപ്പുകളും ആറ് മാസത്തെ ലിങ്ക്ഡ്ഇൻ ലേണിങ് ആക്‌സസ്, എംപ്ലോയബിലിറ്റി ട്രെയിനിങ് എന്നിവയും ഈ കോഴ്സുകള്‍ക്കു ലഭ്യമാണ്. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലസ്റ്റിക്സ്, സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.‌ വ്യക്തികളുടെ പ്രായോഗിക നൈപുണ്യവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ളവയാണ് നാനോസ്കില്‍ പ്രോഗ്രാമുകള്‍. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://ictkerala.org/open-courses സന്ദർശിക്കുക. തൊഴില്‍ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും കമ്പനികൾക്ക് അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനുമായി ഐസിടിഎകെ ടാലന്റ്സ്കൗട് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും അക്കാദമി രൂപംനല്‍കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com