മകന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ സന്ദർശക വീസയിൽ യുകെയിലെത്തിയ പിതാവ് അന്തരിച്ചു
Mail This Article
×
ലങ്കാഷെയർ ∙ മകനെയും കുടുംബത്തെയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസർകോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന് (71) ആണ് അന്തരിച്ചത്. ലങ്കാഷെയറിൽ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുൻപാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്.
അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുൻപാണ് മാത്തച്ചനും ഭാര്യയും എത്തിയത്. കഴിഞ്ഞ ഞായറാഴ്ച വയറു വേദനയെ തുടര്‍ന്ന് ബ്ലാക്ക് പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിൽ തുടരുമ്പോൾ മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മകന് ഡിബിനും മരുമകള്‍ ജോഷ്നിയും ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.
English Summary:
Malayali Died in UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.