ഡിലന് സിനോയിയുടെ സംസ്കാരം നാളെ ഡബ്ലിനില്‍ ; പൊതുദര്‍ശനം ഇന്ന് ഒരു മണി മുതൽ
Mail This Article
ഡബ്ലിൻ∙ ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസ്സുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡബ്ലിൻ ബാലിമണിലുള്ള സെന്റ് ജോസഫ് പള്ളി, സെന്റ് പാപ്പിൻസ് ഇടവകയിൽ സിറോ മലബാർ ക്രമപ്രകാരമുള്ള സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ബാൽഗ്രിഫിൻ സെമിത്തേരി (D17C6770) യിൽ സംസ്കാരം നടത്തപ്പെടും.
അന്തിമോപചാരം അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഉച്ചയ്ക്ക് 1 മുതൽ 4 വരെ ഡബ്ലിൻ ബ്യൂമോണ്ട് ആശുപത്രിക്ക് സമീപമുള്ള ജെന്നിങ്സ് ഫ്യൂണറൽ ഡയറക്ടർമാരിൽ(Oscar Traynor Road, Coolock. Dublin 17, D17FK58) സൗകര്യം ഉണ്ടായിരിക്കും. പാലാ കുടക്കച്ചിറ പള്ളിക്കുന്നേൽ സിനോയ് ഗർവാസിസ് (കാർട്ടണ്‍ ഹൗസ് ഹോട്ടൽ, മൈനൂത്ത്) എറണാകുളം കിഴക്കമ്പലം സ്വദേശി ജിഷ ചെറിയാൻ (RCNU ബ്യൂമോണ്ട് ഹോസ്പിറ്റൽ, ഡബ്ലിൻ) ദമ്പതികളുടെ മകനാണ് ഡിലൻ. ഹെയ്ഡൻ, ഹെയ്സൽ എന്നിവർ സഹോദരങ്ങളാണ്.