ADVERTISEMENT

ദമാം ∙ കഴിഞ്ഞ വർഷം അന്തരിച്ച നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും, ദല്ല മേഖല ഭാരവാഹിയും, സാമൂഹ്യപ്രവർത്തകനുമായ സനു മഠത്തിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു, നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം ചേർന്നു. ദമാം അൽ അബീർ ഹാളിൽ ദല്ല മേഖല പ്രസിഡന്റ്  നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം സനു മഠത്തിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു  നാട്ടിലും സജീവ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു.

English Summary:

Navayugam Commemoration Meeting was Held in Memory of Sanu Madathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com