ദ് ഷാർജ ഇന്റർനാഷനൽ ബുക്ക്സെല്ലേഴ്സ് കോൺഫറൻസിന് സമാപനം
Mail This Article
ഷാർജ ∙ പ്രസാദകരംഗത്തെ വൻകിട കമ്പനികൾ അണിനിരന്ന ദ് ഷാർജ ഇന്റർനാഷനൽ ബുക്ക്സെല്ലേഴ്സ് കോൺഫറൻസ് സമാപിച്ചു. പ്രസിദ്ധീകരണ രംഗത്തെ മാറ്റങ്ങൾ അടുത്തറിയാനും പുതിയ കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും വിജയം നേടിയ പ്രസാദകരുടെ അനുഭവകഥകൾ മനസ്സിലാക്കാനും കോൺഫറൻസിൽ അവസരമൊരുക്കിയിരുന്നു. 76 രാജ്യങ്ങളിൽ നിന്നുള്ള പ്രസാദകർ, വിതരണക്കാർ, വിൽപനക്കാർ എന്നിവരുൾപ്പടെ 550 പേർ കോൺഫറൻസിൽ പങ്കാളികളായി.
പ്രസാദക മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന പുതുതന്ത്രങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു. ഡിജിറ്റൽ മാർക്കറ്റിങ്, വിതരണം, വ്യവസായ മേഖലയിലെ മാറ്റങ്ങൾ, വായനക്കാരുടെ ആവശ്യങ്ങൾ തുടങ്ങിയവയായിരുന്നു ചർച്ചയിലെ മുഖ്യ വിഷയങ്ങൾ.
പ്രസാദകരംഗത്തെ ലോകോത്തര കമ്പനികളുടെ സംഗമത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹകരണം രൂപപ്പെടുത്താൻ സഹായിക്കുന്ന സുപ്രധാന സമ്മേളനം എന്ന പദവിയിലേക്ക് ബുക്ക്സെല്ലേഴ്സ് കോൺഫറൻസ് വളർന്നെന്ന് ഷാർജ ബുക്ക് അതോറിറ്റി പബ്ലിഷർ സർവീസസ് ഡയറക്ടർ മൻസൂർ അൽ ഹസാനി പറഞ്ഞു.